കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയിൽ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത 'ചെയ്ത്ത്'; ഞെട്ടിത്തരിച്ച് മോദിയും ബിജെപിയും,പ്രതിപക്ഷവും

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഏറ്റവും മികച്ച പ്രസംഗങ്ങളില്‍ ഒന്നായിരുന്നു അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്കമിട്ട് നിരത്തിയ ചോദ്യങ്ങള്‍ കൊണ്ട് കടന്നാക്രമിക്കുകയായിരുന്നു രാഹുല്‍. ഒരുപക്ഷേ, ഒരു പ്രതിപക്ഷ നേതാവിന്റെ മികവ് പ്രകടമാക്കിയ അനിതരസാധാരണമായ പ്രസംഗം.

ബിജെപി എംപിമാര്‍ എത്ര ബഹളം ഉണ്ടാക്കിയിട്ടും രാഹുലിന്റെ പ്രസംഗം അതില്‍ മുങ്ങിപ്പോയില്ല. പറയാനുള്ളത് മുഴുവന്‍, തെളിഞ്ഞ ഭാഷയില്‍ രാഹുല്‍ പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു. ആ അവസാനിപ്പിക്കല്‍ പോലും അത്രയേറെ 'പഞ്ചിങ്' ആയിരുന്നു എന്ന് പറയാതെ വയ്യ.

നരേന്ദ്ര മോദിയും ബിജെപി എംപിമാരും മാത്രമല്ല, രാഹുലിന്റെ കോണ്‍ഗ്രസ്സുകാര്‍ പോലും ഒരു നിമിഷം സ്തംബ്ധരായി. അപ്രതീക്ഷിതം ആയിരുന്നു രാഹുലിന്റെ ആ നീക്കം. ഒരു കെട്ടിപ്പിടിത്തം ഇത്രയേറെ രാഷ്ട്രീയ ശക്തിയുള്ള ഒന്നാണെന്ന് കൂടി അത് ലോക്‌സഭയെ ഓര്‍മിപ്പിക്കുകയായിരുന്നു.

ആഞ്ഞടിച്ച് രാഹുല്‍

ആഞ്ഞടിച്ച് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവന്‍. റാഫേല്‍ അഴിമതി മുതല്‍ നോട്ട് നിരോധനം വരെ അക്കമിട്ട് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ ആക്രമണം. ഒരുപക്ഷേ, ഇത്രയും ശക്തമായി രാഹുല്‍ ഗാന്ധി ബിജെപിക്കും മോദിക്കും എതിരെ ഇതുവരെ രംഗത്ത് വന്നിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും.

നിങ്ങളെന്നെ പപ്പു എന്ന് വിളിച്ചോളൂ...

നിങ്ങളെന്നെ പപ്പു എന്ന് വിളിച്ചോളൂ...

'പപ്പു' എന്ന് വിളിച്ചുകൊണ്ടാണ് നരേന്ദ്ര മോദിയും ബിജെപിക്കാരും രാഹുല്‍ ഗാന്ധിയെ സ്ഥിരം പരിഹസിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ ബിജെപിയുടെ പതിവ് പ്രയോഗം ആണ് അത്. എന്നാല്‍ അതിനേയും പൊളിച്ചടുക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

എനിക്ക് ദേഷ്യമില്ല

എനിക്ക് ദേഷ്യമില്ല

നിങ്ങള്‍ക്കെന്നെ അധിക്ഷേപിക്കാം... എന്നെ പപ്പു എന്ന് വിളിക്കാം. എന്നിരുന്നാലും എനിക്ക് നിങ്ങളോട് വെറുപ്പുണ്ടാവില്ല. നിങ്ങളിലെ വെറുപ്പ് പുറത്തെടുത്ത് അത് ഞാന്‍ സ്‌നേഹമാക്കി മാറ്റും. ഞാന്‍ കോണ്‍ഗ്രസ്സ് ആണ്- രാഹുല്‍ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു.

ഞെട്ടിപ്പിച്ച് ആ ചെയ്ത്ത്

ഞെട്ടിപ്പിച്ച് ആ ചെയ്ത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കിക്കൊണ്ടായിരുന്നു മേല്‍പറഞ്ഞ വാക്കുകള്‍ രാഹുല്‍ ഗാന്ധി ഉച്ഛരിച്ചത്. അതിന് ശേഷം സീറ്റില്‍ നിന്ന് മാറി, മോദിയുടെ അടുത്തേക്ക് നടന്നടുത്തു. ശ്വാസമടിക്കിപ്പിടിച്ചുകൊണ്ടാണ് ലോക്‌സഭ ആ നിമിഷങ്ങള്‍ വീക്ഷിച്ചത്.

മോദി ശരിക്കും ഞെട്ടി

മോദി ശരിക്കും ഞെട്ടി

മോദിയുടെ അടുത്തെത്തിയ രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി അദ്ദേഹത്തെ ആശ്ലേഷിക്കുകയായിരുന്നു. എന്താണ് സംഭവം എന്ന രീതിയില്‍ മോദി വലംകൈ ഉയര്‍ത്തി ചോദിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും രാഹുല്‍ മോദിയെ കെട്ടിപ്പിടിച്ച്, ഒരു ചിരിയോടെ തിരിച്ച് നടക്കാന്‍ തുടങ്ങി.

ഒരു നിമിഷം

ഒരു നിമിഷം

മോദി ശരിക്കും സ്തംബ്ധനായ അവസ്ഥയില്‍ ആയിരുന്നു. ഒരു നിമിഷത്തിന് ശേഷം അദ്ദേഹം യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചെത്തി. അതിന് ശേഷം രാഹുലിനെ തിരിച്ച് വിളിച്ച് ഹസ്തദാനം നല്‍കുകയും ചെയ്തു. അതോടെ സഭയില്‍ ചിരിപടരുകയും ചെയ്തു.

ശക്തിപ്രകടനം

ശക്തിപ്രകടനം

അവിശ്വാസ പ്രമേയം വിജയിക്കുകയില്ലെന്ന കാര്യം ഭരണ പക്ഷത്തെ പോലെ തന്നെ പ്രതിപക്ഷത്തിനും നന്നായി അറിയാം. എങ്കിലും, പ്രതീക്ഷിച്ചതിലും വലിയ ഒരു ശക്തി പ്രകടനം കാഴ്ച വയ്ക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് കഴിഞ്ഞു എന്ന് വേണം കരുതാന്‍. പ്രതിപക്ഷ ഐക്യം വെളിപ്പെടുത്തുന്നതായിരുന്നു സഭയിലെ കാഴ്ചകള്‍.

കുറഞ്ഞ സമയം

കുറഞ്ഞ സമയം


അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് ലഭിച്ച സമയവും വിമര്‍ശന വിധേയമായിക്കൊണ്ടിരിക്കുകയാണ്. അരമണിക്കൂറിലേറെ സമയം മാത്രമാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ നല്‍കിയത്. എന്നാല്‍ ആ കുറഞ്ഞ സമയത്തിനുള്ളിലും പ്രതിപക്ഷം കരുത്ത് തെളിയിച്ചു.

കണ്ണുകളിലേക്ക് നോക്കാന്‍ ആവില്ല

കണ്ണുകളിലേക്ക് നോക്കാന്‍ ആവില്ല

റാഫേല്‍ കരാറിന്റെ പേരിലാണ് മോദി സര്‍ക്കാരിന് രാഹുലില്‍ നിന്ന് ഏറ്റവും രൂക്ഷമായ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. നിങ്ങള്‍ക്കെന്റെ കണ്ണുകളിലേക്ക് നോക്കാന്‍ പോലും ആവില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. റാഫേല്‍ കരാര്‍ പോലും ഇല്ലെന്ന രീതിയില്‍ ആയിരുന്നു രാഹുലിന്റെ ആരോപണങ്ങള്‍.

സോണിയ ഗാന്ധിയ്ക്കും സന്തോഷം

സോണിയ ഗാന്ധിയ്ക്കും സന്തോഷം

കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയിലും പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലും രാഹുലിന്റെ പ്രകടനം പോരെന്നാണ് പലരും വിമര്‍ശിക്കുന്നത്. എന്നാല്‍ അതിനെല്ലാം ഉള്ള മറുപടി കൂടിയായിരുന്നു അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ രാഹുലിന്റെ പ്രസംഗം. മകന്റെ പ്രകടനത്തില്‍ ഏറെ സന്തോഷവതിയാണ് താന്‍ എന്നാണ് സോണിയ ഗാന്ധി പ്രതികരിച്ചത്.

കട്ട സീരിയസ്സായി രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം... പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രികട്ട സീരിയസ്സായി രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം... പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി

15 വര്‍ഷത്തിന് ശേഷം ലോക്‌സഭയില്‍ ചരിത്രം സൃഷ്ടിക്കപ്പെടുമോ? അന്ന് വാജ്‌പേയി... ഇന്ന് മോദി; പക്ഷേ...15 വര്‍ഷത്തിന് ശേഷം ലോക്‌സഭയില്‍ ചരിത്രം സൃഷ്ടിക്കപ്പെടുമോ? അന്ന് വാജ്‌പേയി... ഇന്ന് മോദി; പക്ഷേ...

English summary
"You may call me Pappu, but I don't hate you," Rahul Gandhi said, looking directly at Prime Minister Narendra Modi and then walking across to embrace him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X