• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വൈറസിന് ഇന്ത്യയിലെ വേനലിനെ അതിജീവിക്കാന്‍ കഴിയുമോ? സത്യാവസ്ഥ എന്ത്, കേരളവും ചൈനയും പറയുന്നത്

ദില്ലി: ഇന്ത്യയില്‍ വേനല്‍ക്കാലത്ത് കൊറോണ വൈറസിന് അതിജീവിക്കാന്‍ കഴിയില്ലെന്ന വാദം തള്ളി ആരോഗ്യ മന്ത്രാലയം. വൈറസിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നുവരികയാണ്. ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ കൊറോണ വൈറസുകള്‍ നശിപ്പിക്കപ്പെടുമെന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വാര്‍ത്താ സമ്മേളനത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഇറാനില്‍ കുടുങ്ങിയത് 6000 ഇന്ത്യക്കാര്‍: തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതായി സര്‍ക്കാര്‍

"കൊറോണ വൈറസിനെക്കുറിച്ചുള്ള എല്ലാ വസ്തുുതകളും പരിശോധിച്ച് വരികയാണ്. ഇതുവരെയും സ്ഥിരീകരിക്കപ്പെട്ട പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ഉയര്‍ന്ന താപനിലയില്‍ വൈറസിന് നിലനില്‍പ്പ് ബുദ്ധിമുട്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല" ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള തെറ്റായ പ്രതീക്ഷകള്‍ നല്‍കുന്നതിനെതിരെ ആരോഗ്യ വകുപ്പ് അധികൃതരും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചൈനയില്‍ സംഭവിച്ചതെന്ത്

ചൈനയില്‍ സംഭവിച്ചതെന്ത്

ശരാശരി താപനില 8.72 ഡിഗ്രി സെല്‍ഷ്യല്‍ എത്തിയതോടെ കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞതായി ചൈനയില്‍ നിന്ന് അടുത്തകാലത്ത് പുറത്തുവന്ന പഠനറിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉയര്‍ന്ന താപനിലയുള്ള കാലാവസ്ഥയില്‍ കൊറോണ വൈറസിന് അതിജീവിക്കാനാവില്ലെന്ന് നിഗമനത്തിലെത്തുന്നത്.

 വൈറസിന് എന്തുസംഭവിക്കുന്നു

വൈറസിന് എന്തുസംഭവിക്കുന്നു

അന്തരീക്ഷത്തിലെ താപനിലയും ആര്‍ദ്രതയും വര്‍ധിക്കുന്നതോടെ കൊറോണ വൈറസിന്റെ വീര്യം ഇല്ലാതാകുമെന്നാണ് രോഗപര്യവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ എന്നാല്‍ ഇത് വൈറസുകളെ കൊന്നൊടുക്കുമെന്ന് ഉറപ്പില്ല. എന്നാല്‍ സാധാരണ പനിക്കും ജലദോഷത്തിനും കാരണമാകുന്ന വൈറസുകളെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാധിക്കാറുണ്ടെങ്കിലും പുതിയ കൊറോണ വൈസിനെ ഇവ ബാധിക്കുന്നില്ലെന്നും രോഗപര്യവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വേനല്‍ക്കാലത്ത് വൈറസുകള്‍ ഇല്ലാതാവുമെന്നതിന് തെളിവുകളില്ല. അതുകൊണ്ട് തന്നെ അത്തരത്തിലൊരു നിഗമനത്തിലെത്താനും കഴിയില്ല. ഇതിന് തെളിവുകളുമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്ക് റയാന്‍ ചൂണ്ടിക്കാണിക്കുന്നത്.

ചൂട് കൂടുതലുള്ള രാജ്യങ്ങള്‍

ചൂട് കൂടുതലുള്ള രാജ്യങ്ങള്‍

താരതമ്യേന ചൂട് കൂടുതലുള്ള രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപനം ​എളുപ്പത്തിലാവില്ല എന്ന സാധ്യതയാണ് ചൈനയില്‍ നടന്ന ഒരു പഠനം പറഞ്ഞുവെക്കുന്നത്. ചില അന്തരീക്ഷ താപനില കൊറോണ വൈറസ് വ്യാപനത്തിന് അനൂകൂല സാഹചര്യമാകുന്നുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് ജനുവരി 20നും ഫെബ്രുവരി നാലിനും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കൊറോണ വൈറസ് കേസുകള്‍ സംബന്ധിച്ച് നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്.

 കേരളത്തില്‍ സംഭവിച്ചത്?

കേരളത്തില്‍ സംഭവിച്ചത്?

മനുഷ്യരിലേക്ക് വ്യാപിച്ചിട്ടുള്ള പുതിയ കൊറോണ വൈറസിന്റെ നിലനില്‍പ്പിന് അന്തരീക്ഷ താപനിലയും കാലാവസ്ഥയും ഏത് തരത്തിലാണ് മാറ്റങ്ങള്‍ സൃ‍ഷ്ടിക്കുകയെന്ന് അറിയില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ തലവന്‍ ഡോ. ലളിത് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ ആദ്യം കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഈ ആഴ്ചയിലാണ്. കേരളത്തിലെ പരമാവധി അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസാണ്. ഈ ഘടകങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടാണ് ഈ നിഗമനത്തിലെത്തുന്നത്.

English summary
No confirmation that coronavirus won’t survive Indian summer, warns health ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X