കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കോണ്‍ഗ്രസ് എഎപി സഖ്യമില്ല.... ഹരിയാനയില്‍ സഖ്യമാവാമെന്ന് എഎപി!!

Google Oneindia Malayalam News

Recommended Video

cmsvideo
ദില്ലിയിൽ കോണ്‍ഗ്രസ് AAP സഖ്യമില്ല

ദില്ലി: കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യം ദില്ലിയില്‍ ഇല്ല. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സഖ്യം ഉപേക്ഷിക്കുന്നതായി ആംആദ്മി പാാര്‍ട്ടി പറഞ്ഞു. കോണ്‍ഗ്രസിന് ഹരിയാനയില്‍ സഖ്യം വേണ്ട എന്ന നിലപാടിലാണ്. അതുകൊണ്ട് ദില്ലിയില്‍ മാത്രമായി ഒരു സഖ്യമില്ലെന്നും ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി. അതേസമയം ദില്ലിയില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് നല്‍കുന്നത് ബിജെപി പോകുന്നതിന് തുല്യമാണെന്ന് മനീഷ് സിസോദിയ പറഞ്ഞു.

1

നേരത്തെ കോണ്‍ഗ്രസ് ഹരിയാനയില്‍ മുന്നോട്ട് വെച്ച ഫോര്‍മുല സ്വീകരിക്കുന്നതായി ആംആദ്മി പാര്‍ട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഹരിയാനയില്‍ എഎിപിക്ക് സീറ്റുകള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. ദില്ലിയില്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും എങ്ങനെ പരാജയപ്പെടുത്താമെന്നാണ് എഎപി ചിന്തിക്കുന്നതെന്ന് മനീഷ് സിസോദിയ വ്യക്തമാക്കി. ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുമായി 18 സീറ്റില്‍ സഖ്യത്തിനായിരുന്നു താല്‍പര്യം. എന്നാല്‍ കോണ്‍ഗ്രസിന് ഇതിന് ഒട്ടും താല്‍പര്യമില്ല. അവര്‍ സഖ്യത്തിന്റെ പേരില്‍ സമയം കളയുകയാണെന്നും സിസോദിയ ആരോപിച്ചു. ഗോവയില്‍ സഖ്യമാകാമെന്ന് കോണ്‍ഗ്രസ് ആദ്യം പറഞ്ഞു. എന്നാല്‍ അവിടെ നടന്നില്ല. ഹരിയാനയില്‍ സഖ്യമാകാനുള്ള ശ്രമങ്ങള്‍ തകര്‍ത്തു. ദില്ലിയിലാണ് അവര്‍ക്ക് സഖ്യം വേണ്ടത്. എന്നാല്‍ ഇത് എഎപിക്ക് സ്വീകാര്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്ത് ശതമാനം വോട്ട് മാത്രമാണ് അവര്‍ ലഭിച്ചതെന്നും സിസോദിയ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് ദില്ലിയില്‍ ഏഴ് സീറ്റിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഹരിയാനയില്‍ ഒരു സീറ്റ് എഎപിക്ക് നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. ജനായക് ജനതാ പാര്‍ട്ടിക്ക് മൂന്ന് സീറ്റുകള്‍ നല്‍കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്നീട് ഇത് തള്ളുകയായിരുന്നു. സഖ്യം വേണ്ട എന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

വടകരയില്‍ സര്‍വേയില്‍ പ്രതീക്ഷ വെച്ച് സിപിഎം.... നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ജയരാജനൊപ്പംവടകരയില്‍ സര്‍വേയില്‍ പ്രതീക്ഷ വെച്ച് സിപിഎം.... നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ജയരാജനൊപ്പം

English summary
no congress aap alliance in delhi haryana also rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X