കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്ലാതെ ബിജെപിയെ പരാജയപ്പെടുത്താം... ബംഗാളില്‍ സഖ്യസാധ്യത തള്ളി തൃണമൂല്‍!!

Google Oneindia Malayalam News

ദില്ലി: മമതാ ബാനര്‍ജിയുമായുള്ള സഖ്യം കുറച്ചുകാലമായി കോണ്‍ഗ്രസിന്റെ മനസ്സിലുള്ള കാര്യമാണ്. രാഹുല്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തൃണമൂല്‍. കോണ്‍ഗ്രസിന്റെ പിന്തുണ ബംഗാളില്‍ ആവശ്യമില്ലെന്നാണ് മമതയുടെ നിലപാട്. ഇക്കാര്യം പാര്‍ട്ടിയുടെ ഉന്നത നേതാവ് ചന്ദന്‍ മിത്ര പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മഹാസഖ്യം തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മായാവതിയും അഖിലേഷും നേരത്തെ തന്നെ സഖ്യത്തോട് മുഖം തിരിച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ മമത കൂടി മുഖം തിരിക്കുന്നതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

1

അതേസമയം ബംഗാളില്‍ മമതയുടെ കാര്യവും അല്‍പ്പം കടുപ്പത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ബിജെപി ഈഇവിടെ വലിയ മുന്നേറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ കൂടെ കൂട്ടുന്നത് സ്വയം കുഴിതോണ്ടുന്നതിന് തുല്യമാണെന്ന് മമത കരുതുന്നു. അതേസമയം ദേശീയ തലത്തില്‍ സഖ്യമുണ്ടാകുമോ എന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. 42 ലോക്‌സഭാ അംഗങ്ങളാണ് ബംഗാളില്‍ നിന്നുള്ളത്. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്. ബിജെപി കുതിപ്പുണ്ടാക്കാന്‍ സാധിക്കുന്ന അവസരം കൂടിയാണിത്. ഇവിടെ ഇടതുപക്ഷവും കോണ്‍ഗ്രസും തകര്‍ന്നടിയുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ തവണ 34 സീറ്റുകളിലും തൃണമൂല്‍ വിജയിച്ചിരുന്നു. ഇത്തവണ 25 സീറ്റിലേക്ക് അവര്‍ ഒതുങ്ങുമെന്നാണ് സൂചന. അതേസമയം മുന്നണി സംവിധാനം വന്നാല്‍ സംസ്ഥാനത്ത് ബിജെപിക്ക് ഒരു സാധ്യതയും ഇല്ലെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. ഇത് മമതാ ബാനര്‍ജി ഗൗരവത്തോടെ എടുക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. മുഖ്യപ്രതിപക്ഷമായി ബിജെപി മാറുന്നു എന്ന സൂചനയും ഇതോടൊപ്പമുണ്ട്. അതേസമയം ബിജെപി വിട്ട് തൃണമൂലിലെത്തിയ നേതാവായ ചന്ദന്‍ മിത്രയുടെ നീക്കങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് സൂചന.

മധ്യപ്രദേശില്‍ എസ്പിയും കോണ്‍ഗ്രസിനെ കൈവിട്ടു... ബിഎസ്പിക്കൊപ്പം മത്സരിക്കുമെന്ന് അഖിലേഷ്മധ്യപ്രദേശില്‍ എസ്പിയും കോണ്‍ഗ്രസിനെ കൈവിട്ടു... ബിഎസ്പിക്കൊപ്പം മത്സരിക്കുമെന്ന് അഖിലേഷ്

തിലകനെതിരെ നടപടി വേഗത്തില്‍... ദിലീപിനെതിരെ ഒന്നുമില്ല.... നടപടി രേഖകള്‍ പുറത്ത്!!തിലകനെതിരെ നടപടി വേഗത്തില്‍... ദിലീപിനെതിരെ ഒന്നുമില്ല.... നടപടി രേഖകള്‍ പുറത്ത്!!

English summary
no congress alliance in bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X