കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി! മഹാരാഷ്ട്രയില്‍ വിബിഎ സഖ്യത്തിനില്ല

Google Oneindia Malayalam News

മുംബൈ: ഈ വര്‍ഷം ഒക്ടോബറിലാണ് മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് സംസ്ഥാനത്ത് കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്‍സിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച 25 സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ഇത്തവണ മഹാരാഷ്ട്രയില്‍ വിജയിക്കാന്‍ കഴിഞ്ഞത്. അതേസമയം 19 സീറ്റുകളില്‍ മത്സരിച്ച സഖ്യകക്ഷിയായ എന്‍സിപി നാല് സീറ്റുകളില്‍ വിജയിച്ചിരുന്നു.

<strong>കോണ്‍ഗ്രസ്-ജെഡിഎസ് കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്? ബെംഗളൂരു കോര്‍പ്പറേഷനും ബിജെപിയിലേക്ക്?</strong>കോണ്‍ഗ്രസ്-ജെഡിഎസ് കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്? ബെംഗളൂരു കോര്‍പ്പറേഷനും ബിജെപിയിലേക്ക്?

ബിജെപിയെ തുരത്താന്‍ കൂടുതല്‍ പ്രാദേശിക കക്ഷികളെ കൂടെ കൂട്ടാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായി മാറിയ അംബേദ്കറിന്റെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കറുടെ പാര്‍ട്ടിയായ വഞ്ചിത് ബഹുജന്‍ അഗതി (വിബിഎ)യെ ഒപ്പം നിര്‍ത്താനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയിരുന്നു. എന്നാല്‍ സഖ്യത്തില്‍ ചേരുകയെന്ന കോണ്‍ഗ്രസ് ആവശ്യത്തിനോട് വലിയ വിലപേശലാണ് വിബിഎ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

 കരകയറാനാകാതെ

കരകയറാനാകാതെ

മോദി തരംഗം ആദ്യമായി ആഞ്ഞടിച്ച 2014 ല്‍ പോലും 4 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് ഇത്തവണത്തെ ദയനീയ പരാജയമാണ് മഹാരാഷ്ട്രയില്‍ നേരിടേണ്ടി വന്നത്. ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ലോക്സഭതിരഞ്ഞെടുപ്പിലെ എന്‍സിപി സഖ്യം നിയമസഭ തിരഞ്ഞെടുപ്പിലും തുടരുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പ്രാദേശിക കക്ഷികളേയും സഖ്യത്തിന്‍റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

 വലിയ തിരിച്ചടി

വലിയ തിരിച്ചടി

മഹാരാഷ്ട്രയില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് പ്രാകശ് അംബേദ്കകറുടെ വന്‍ചിത് ബഹുജന്‍ അഗതി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അംബേദ്കറുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ സീറ്റ് വിഭജനം കല്ലുകടിയായതോടെ സഖ്യം ഇല്ലാതായി. അതേസമയം വിബിഐ ഉവൈസിയുടെ ഐഐഎമ്മുമായി കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടു.ഇത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചത്.

 വഴങ്ങാതെ വിബിഎ

വഴങ്ങാതെ വിബിഎ

ഇതോടെ വിബൈഐ സഖ്യം ഉപേക്ഷിച്ചതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനം ശക്തമായി. സഖ്യം ഉണ്ടായിരുന്നെങ്കില്‍ പല മണ്ഡലങ്ങളിലും ഗുണകരമാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കറിനെ സഖ്യത്തിലെത്തിക്കാനുള്ള തീവ്രശ്രമങ്ങള്‍ കോണ്‍ഗ്രസ് കാമ്പില്‍ തുടങ്ങിയിരുന്നു.യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തന്നെ നേരിട്ട് സഖ്യത്തിനായി ശ്രമം നടത്തി.

സഖ്യ നീക്കം പാളി

സഖ്യ നീക്കം പാളി

എന്നാല്‍ ഈ ചര്‍ച്ചകളോട് നിഷേധാത്മകമായ രീതിയിലുള്ള പ്രതികരണമാണ് വിബിഐ നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ പല പ്രധാന സീറ്റുകളും വിബിഐ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത്തരമൊരു ധാരണ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞ തവണ 287 സീറ്റിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ എന്‍സിപിയുമായി സഖ്യം രൂപീകരിച്ചതിനാല്‍ 170 ലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 മുസ്ലീം വോട്ടുകള്‍

മുസ്ലീം വോട്ടുകള്‍

അതേസമയം വിബിഐ സഖ്യം അടഞ്ഞെങ്കിലും രാജ് താക്കറെയുടെ എംഎന്‍എസുമായി കോണ്‍ഗ്രസ് സഖ്യത്തില്‍ എത്തുമോയെന്നത് ഉറ്റു നോക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ 49 സീറ്റുകളില്‍ മത്സരിക്കുമെന്ന് എംഎന്‍എസ് പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് രാജ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യം സംബന്ധിച്ച് രാജ് താക്കറെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം എംഎന്‍എസുമായുളള സഖ്യം മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായേക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

<strong>കോണ്‍ഗ്രസ്-ജെഡിഎസ് കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്? ബെംഗളൂരു കോര്‍പ്പറേഷനും ബിജെപിയിലേക്ക്?</strong>കോണ്‍ഗ്രസ്-ജെഡിഎസ് കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്? ബെംഗളൂരു കോര്‍പ്പറേഷനും ബിജെപിയിലേക്ക്?

<strong>1 ഉം 2 ഉം അല്ല, 6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്; ബിജെപിക്ക് അഡാറ് പണിയുമായി കോണ്‍ഗ്രസ്</strong>1 ഉം 2 ഉം അല്ല, 6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്; ബിജെപിക്ക് അഡാറ് പണിയുമായി കോണ്‍ഗ്രസ്

English summary
No Congress-VBA alliance in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X