Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായം ആയില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബീരേൻ സിംഗ് രാജിവെച്ച് ദിവസങ്ങൾക്കുള്ളിലാണ് തീരുമാനം. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എൻഡിഎയ്ക്കുള്ളിൽ സമവായത്തിലെത്താൻ സാധിച്ചില്ല. ഇതോടെയാണ് നടപടി.

' ഇന്ത്യയുടെ രാഷ്ട്രപതിയായ എനിക്ക് മണിപ്പൂർ ഗവർണറിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്റേയും മറ്റ് റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാന സർക്കാരിന് ഇനി പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്', വിജ്ഞാപനത്തിൽ രാഷ്ട്രപതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മുഖ്യമന്ത്രിയായിരുന്നു ബീരേൻ സിംഗ് രാജിവെച്ചത്. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബീരേൻ സിംഗിനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നത്. ബി ജെ പിക്കുള്ളിലും മുഖ്യമന്ത്രിക്കെതിരെ അതൃപ്തി ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വവുമായി ബീരേൻ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം.

draupati2-

ഉടൻ തന്നെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ ബീരേൻ സിംഗിന് പകരമായി ഒരു പൊതുസ്ഥാനാർത്ഥിയെ കണ്ടെത്താൻ എൻ ഡി എയ്ക്കുള്ളിൽ സമവായം ഉണ്ടായില്ല. ബിരേന്‍ സിംഗ് ഒഴികെ ഏതു നേതാവിനെയും അംഗീകരിക്കുമെന്ന് എൻ ഡി എ സഖ്യകക്ഷിയായ എൻ പി പി വ്യക്തമാക്കിയിരുന്നു. ബീരേൻ സിംഗിന് പകരം സ്പീക്കർ ടി എസ് സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാൽ ബീരേൻ പക്ഷം ഇതിനെതിരെ രംഗത്തെത്തി. ഇതാണ് പ്രതിസന്ധി തീർത്തത്.

തുടർന്ന് ക‌ഴിഞ്ഞ ദിവസം ബി ജെ പി നേതാവ് സംബിത പത്ര എം എൽ എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയിലും തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ഇതോടെ സംബിത് പാത്രയും ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവർണർ അജയ്കുമാർ ഭല്ലയെ കണ്ട് സാഹചര്യങ്ങൾ വിശദീകരിച്ചു. പിന്നാലെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മണിപ്പൂരിൽ രാഷ്ട്രുപതി ഭരണം ഏർപ്പെടുത്തുന്നതിൽ മെയ്തെയ് വിഭാഗം കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. അതേസമയം രാഷ്ട്രപതി ഭരണത്തിനോട് അനുകൂല നിലപാടാണ് കുക്കി വിഭാഗം സ്വീകരിച്ചത്. മണിപ്പൂർ കലാപത്തിൽ ഇരു വിഭാഗങ്ങളിലുമായി ഏകദേശം 250 ഓളം പേരാണ് കൊല്ലപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+