കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാവിലെ 9 മുതല്‍ 6 വരെ പാചകത്തിന് വിലക്ക്...നിയമം ലംഘിക്കുന്നവര്‍ക്ക് 2 വര്‍ഷം തടവ്

  • By Neethu
Google Oneindia Malayalam News

പട്‌ന: കടുത്ത ചൂടില്‍ തീ പടര്‍ന്ന് പിടിക്കുന്നതിനാല്‍ ബീഹാറില്‍ പകല്‍ പാചകം ചെയ്യുന്നത് സര്‍ക്കാര്‍ വിലക്കി. രാവിലെ 9 മണി മുതല്‍ 6 മണി വരെയാണ് പാചകം ചെയ്യുന്നത് വിലക്കിയിരിക്കുന്നത്. ചൂടില്‍ തീ പടര്‍ന്ന് പിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ബീഹാറില്‍ വര്‍ധിച്ച് വരുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 66 പേരാണ് ബീഹാറില്‍ മരിച്ചത്. 1200 മൃഗങ്ങളും ചത്തൊടുങ്ങി. പകല്‍ പാചകം ചെയ്യുരുതെന്ന നിയമം ലംഘിക്കുന്നവര്‍ 2 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

fire-jpg01-

കടുത്ത ചൂടും ശക്തമായ കാറ്റും രൂപപ്പെടുന്ന മേഖലകളില്‍ തീ പടര്‍ന്ന് പിടിച്ച് കുടിലുകള്‍ കത്തി നശിച്ചതാണ് പുതിയ തീരുമാനത്തിന് കാരണമായത്. ബെഗുസരെയില്‍ 300 കുടിലുകളാണ് കഴിഞ്ഞ ദിവസം പടര്‍ന്നു പിടിച്ച തീയില്‍ കത്തിയെരിഞ്ഞത്.

ബീഹാറിലെ ജനങ്ങളുടെ ജീവിതം അപകടത്തിലായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. നിയമം പ്രായോഗിക തലത്തില്‍ എത്താന്‍ ബുദ്ധമുട്ടാണെന്നും എങ്കിലും ശിക്ഷ ഭയന്ന് ജനങ്ങള്‍ അനുസരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. കടുത്ത ചൂടും വരള്‍ച്ചയും നേരിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍.

English summary
In the scorching summer, fires in Bihar have killed 66 people and 1,200 animals in the past two weeks. The state government has come up with a bizarre solution - no cooking.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X