കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ മുക്തം രാജ്യത്തെ ഈ സംസ്ഥാനം; പൂജ്യത്തിന് മഹത്തായ മൂല്യമാണെന്ന് ആരോഗ്യമന്ത്രി

Google Oneindia Malayalam News

പനാജി: രാജ്യത്താകമാനം കൊറോണ വൈറസ് വ്യാപിക്കുന്നതിനിടയില്‍ മുഴുവന്‍ രോഗികളേയും ചികിത്സിച്ച് ഭേദമാക്കിയ സംസ്ഥാനമെന്ന ബഹുമതി ഗോവയ്ക്ക്. ഇവിടെ ഏഴ് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഏഴുപേരും തന്നെ രോഗം ഭേദമായി ആശുപത്രി വിട്ടിരിക്കുകയാണ്.

'പൂജ്യത്തിന് മഹത്തായ മൂല്യമാണിവിടെ. സംസ്ഥാനത്തെ മുഴുവന്‍ കൊറോണ പോസിറ്റീവ് രോഗികളും കൊറോണ നെഗറ്റീവായി പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.' ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.

ഇത്തരത്തിലുള്ളൊരു ഫലം ലഭിക്കാന്‍ കാരണം ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരുടെ അശ്രാന്ത പരിശ്രമമാണെന്ന് മുഖ്യമന്ത്രി പ്രമാദ് സാവന്തും പറഞ്ഞു.

corona

അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാമുണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1553 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ കേസാണിത്. ഇതോടെ ഇന്ത്യയിലെ രോഗ ബാധിതരുടെ എണ്ണം 17265 ആയിരിക്കുകയാണ്.

രാജ്യത്തെ മരണസംഖ്യയും ഉയര്‍ന്നിരിക്കുകയാണ്. ഇകഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേരായിരുന്നു മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 543 ആയി. അതേസമയം 2546 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 4203 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 223 പേര്‍ മരണപ്പെടുകയും ചെയ്തു. പിന്നാലെ ദില്ലിയില്‍ 2003 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 45 പേര്‍ ഇതിനോടകം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ 1478 പേര്‍ക്കും തമിഴ്‌നാട് 1477 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ദില്ലിയിലും മഹാരാഷ്ട്രയിലും കൊറോണ രോഗലക്ഷണമങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും രോഗ ലക്ഷണങ്ങള്‍ കണ്ട് വരുന്നുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും ഇരു മുഖ്യമന്ത്രിമാരും വ്യക്തമാക്കിയിരു

Recommended Video

cmsvideo
Nobel winner says virus is china maded

രോഗം വ്യാപനം തടയുന്നതിനായി രാജ്യത്താകമാനമെയ് 3 വരെ രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ തുടരുമെങ്കിലും ഏപ്രില്‍ 20 മുതല്‍ സര്‍ക്കാര്‍ ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേരളം ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ച്് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരളം നേരത്തെ ബാര്‍ബര്‍ ഷാപ്പുകള്‍ക്കും വര്‍ക് ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനത്തിന് കാരണം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് കേന്ദ്രം. കേരളത്തിന്റെ വിശദീകരണം ലലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് കേന്ദ്രം തീരുമാനിക്കും. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് അയച്ചിരിക്കുന്നത്.

English summary
No Corona Patients In Goa; All Seven Corona Patients are Recovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X