കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന സർവീസ് നിർത്തലാക്കുന്നത് തിരിച്ചടി: ഇന്ത്യയിൽ കൊറോണ കിറ്റുകൾക്ക് ദൌർലഭ്യം? ഇറക്കുമതിക്ക് തടസം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതോടെ രാജ്യത്തിന് വെല്ലുവിളിയുയരുന്നു. കൊറോണ വൈറസ് കിറ്റുകളുടെ ദൌർലഭ്യമാണ് വെല്ലുവിളികളിലൊന്ന്. ഇന്ത്യയിൽ കിറ്റുകളുടെ ഉൽപ്പാദനം ഇല്ലാത്ത സാഹചര്യത്തിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുക മാത്രമാണ് രാജ്യത്തിന് മുമ്പിലുള്ള ഏകമാർഗ്ഗം. എന്നാൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ തടസ്സപ്പെട്ടതോടെ കിറ്റുകൾ ഇന്ത്യയിലേക്ക് എത്താനുള്ള സാധ്യതകൾക്കും മങ്ങലേറ്റു കഴിഞ്ഞിട്ടുണ്ടെന്നാണ് തൈറോ കെയർ ടെക്നോളജീസ് ചൂണ്ടിക്കാണിക്കുന്നത്. നിരവധി രാജ്യങ്ങളിലാണ് ഇതിനകം യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നിട്ടുള്ളത്.

ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബയ്ക്ക് കൊറോണ; ഗെയിം ഓഫ് ത്രോണ്‍സ് താരത്തിനും രോഗം സ്ഥിരീകരിച്ചു!!ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബയ്ക്ക് കൊറോണ; ഗെയിം ഓഫ് ത്രോണ്‍സ് താരത്തിനും രോഗം സ്ഥിരീകരിച്ചു!!

ആരോഗ്യ രംഗത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൊറോണ കിറ്റുകൾ എയർലിഫ്റ്റ് ചെയ്യാനുള്ള സൌകര്യമുണ്ടാക്കണമെന്നാണ് കമ്പനി സർക്കാരിനോട് ആവശ്യപ്പെടുന്നത്. രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണിതെന്ന് കമ്പനിയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

coronavirus1-1

നിലവിൽ ഇന്ത്യയിൽ പരിമിതമായ തോതിൽ മാത്രമാണ് കിറ്റുകൾ ഉപയോഗിച്ചുള്ള കൊറോണ പരിശോധന നടത്തുന്നത്. കൊറോണയുടെ വ്യാപനം കുറക്കുന്നതിനായി കൊറോണ പരിശോധന കർശനമാക്കാൻ ലോകാരോഗ്യ സംഘടന എല്ലാ രാഷ്ട്രങ്ങളോടും നിർദേശിച്ചിരുന്നു. ഇന്ത്യയിൽ മാർച്ച് 13 വരെ 5900 പേർക്കാണ് കൊറോണ പരിശോധന നടത്തിയിട്ടുള്ളത്. എന്നാൽ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധനയുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയേക്കും. ഇന്ത്യയിൽ 50-60 സ്വകാര്യ ലാബുകൾക്ക് കൂടി കൊറോണ പരിശോധനകൾ നടത്തുന്നതിന് ആവശ്യമായ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസിന്റെ അംഗീകാരമുള്ള ലബോട്ടറികളാണ് ഇവ.

കൊറോണ വൈറസ്: പാക്കിസ്ഥാനില്‍ ഒരാള്‍ മരിച്ചു; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 193കൊറോണ വൈറസ്: പാക്കിസ്ഥാനില്‍ ഒരാള്‍ മരിച്ചു; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 193

സംസ്ഥാനത്ത് അധികം പത്തോളം ലാബുകൾക്ക് കൊറോണ പരിശോധനക്ക് ഐസിഎംആർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബിഎംസി കത്തെഴുതിയിരുന്നു. ഇത് സംബന്ധിച്ച ചർച്ചകളും നടന്നുവരികയാണ്. ഇന്ത്യയിൽ നടത്തുന്ന പരിശോധനകൾ കുറവാണെന്ന് അധികൃതരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. സർക്കാർ സംവിധാനത്തിൽ കൊറോണ പരിശോധനക്ക് വിധേയമാക്കുന്നതിന്റെ മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്. രോഗം കണ്ടുപിടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ രോഗം ബാധിക്കുന്നവരുടെ എണ്ണം പെട്ടെന്ന് ഉയരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പരിമിതമായ പരിശോധനകളാണ് ഇവിടെ വെല്ലുവിളിയാവുന്നത്.

അടുത്ത കാലത്ത് രോഗ ബാധിത രാഷ്ട്രങ്ങൾ സഞ്ചരിച്ചവരെയും രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും മാത്രമാണ് ഇന്ത്യൻ ഗവൺമെന്റ് നിലവിൽ പരിശോധനക്ക് വിധേയരാക്കുന്നുള്ളൂ. അല്ലാത്ത പക്ഷം ഏതെങ്കിലും രോഗ ലക്ഷണങ്ങൾ പ്രകടപ്പിക്കുന്നവരെയും കൊറോണ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്.

നിലവിൽ രണ്ട് തരണം പരിശോധനകളാണ് കൊറോണ വൈറസ് തിരിച്ചറിയുന്നതിനായി നടത്തിവരുന്നത്. രക്ത സാമ്പിളുകൾ ശേഖരിച്ച് നടത്തിവരുന്ന ഈ പരിശോധനക്ക് 700 രൂപയോളമാണ് നൽകേണ്ടത്. 6000 രൂപ ചെലവ് വരുന്നതാണ് രണ്ടാമത്തെ പരിശോധന. പരിശോധനകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ സ്വകാര്യ ലാബുകൾ ഉയർന്ന നിരക്കാണ് പരിശോധനക്കായി ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ ഉയർന്ന വിലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സർക്കാർ നിലപാട്.

English summary
No Coronavirus Test Kits Made in India, Shortage Caused by Imports Stuck in Airlines Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X