
കശ്മീരില്‍ അഴിമതിക്കാരായ എട്ട് ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു
ശ്രീനഗര്‍: അഴിമതിക്കാരായ ഉദ്യോസ്ഥര്‍ക്കെതിരെ നടപടി കര്‍ശനമാക്കി ജമ്മുകശ്മീര്‍. അഴിമതിക്കാരെന്ന് കണ്ടെത്തിയ എട്ട് പേരെ ഇന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീര്‍ സിവില്‍ സര്‍വീസ് റെഗുലേഷന്റെ ആര്‍ട്ടിക്കിള്‍ 226 (2) പ്രകാരം അഴിമതിയും പെരുമാറ്റദൂഷ്യവും ആരോപിച്ചാണ് 8 ജീവനക്കാരെയും പിരിച്ചുവിട്ടത്. വിവിധ വകുപ്പുകളില്‍ നിയമനം നടത്തുന്നതിന് അഴുമതി നടത്തിയെന്നാരോപിച്ച് ആര്‍യുഎസ്എയുടെ മിഷന് ഡയറക്ടര്‍ രവീന്ദ്ര കുമാര്‍ ഭട്ടിനെ പിരിച്ചുവിട്ടു. ഇയാള്‍ക്കെതിരെ 2015ലും വിജിലന്‍സ് അഴിമതികേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 4ൽ ആരൊക്കെ? സുബി സുരേഷുണ്ടോ? പ്രതികരണം ഇങ്ങനെ
ഇദ്ദേഹം ബിൃുദാഗാമിലെ റവന്യു അസിസ്റ്റന്‍ഡ് കമ്മീഷണറായിരിക്കുന്ന കാലയളവില്‍ റോഷ്നി സ്കിമിന് കീഴിലെ ഭൂമി കൈമാറ്റത്തിന് കൂട്ട് നിന്നിരുന്നുവെന്നും കൂടാതെ ഭൂമിയുടെവില ഏകപക്ഷീയമായി നിശ്ചയിച്ച് കൈമാറ്റം നടത്തിയതായും ഭട്ടിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു ഈ പശ്ചാതലത്തിലാണ് നടപടിയുമായി വിജിലന്‍സ് രംഗത്തെത്തിയത്. കൂടാതെ ഗ്രാമവികസന വകുപ്പ് ഡയറക്ടറായിരിക്കെ വേറൊരു അഴിമതി കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പിതാവെന്ന നിലയില്‍ ഞാന്‍ സന്തോഷവാനാണ്; ആര്യന് പിന്തുണയുമായി സിനിമാ ലോകം, മന്നത്തിന് മുന്നില്‍ ആഘോഷം
സാമ്പത്തിക തട്ടിപ്പും അദ്ദേഹത്തിന്റെ ദുരുപയോഗം ചെയ്യലുമടക്കം നിരവധി കേസുകളുലുമാണ് ഇദ്ദേഹം ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് അറിയാന്‍ കഴിയുന്നത്. ജെകെഎഎസ്, ശ്രീനഗര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് കാസിം വാനിയെയും പിരിച്ചുവിട്ടു. കുപ്വാരയിലെ ഐസിഡിഎസിലെ ജില്ലാ പ്രോഗ്രാം ഓഫീസറായ വാനി, ഐസിഡിഎസ് പദ്ധതികള്‍ക്കായി ഉയര്‍ന്ന നിരക്കില്‍ ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ വാങ്ങി അഴിമതി നടത്തിയതിനാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഭാര്യയുടെ പേരില്‍ വാനി അനധികൃത സ്വത്തുക്കള്‍ വാങ്ങിയതായും അദ്ദേഹത്തിന്റെ പദവി ദുരുപയോഗം ചെയ്തതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.
അന്റാര്‍ട്ടിക്കയിലോ ആഫ്രിക്കയിലോ പോയി ബിസ്നസ് ചെയ്യൂ; പരാതിയില്ല; പരിഹാസവുമായി വിഡി സതീശന്
എആര്‍ഐ ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി സെക്രട്ടറി നൂര്‍ ആലമിനെയും അഴിമതി ആരോപണത്തില്‍ ജോലിയില്‍ നിന്ന് പിരിച്ച്വിട്ടു. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സമയത്ത് ആലംതന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വന്‍ സ്വത്ത് സമ്പാദിച്ചെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. 2019ല്‍ നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ സ്വത്തു വകകള്‍ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിരുന്നു. ജമ്മുവില്‍ ഒരു വീട്, ജമ്മുവില്‍ 10 മാര്‍ലസ് അളക്കുന്ന പ്ലോട്ട്, ജമ്മുവില്‍ 3 കനാല്‍ അളക്കുന്ന ഒരു പ്ലോട്ട്, 10 അളക്കുന്ന മറ്റൊരു പ്ലോട്ട്. ജമ്മുവിലെ മാര്‍ലാസ് എന്നിവയാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കൂടാതെ നിരവധി ആഡംബര വാഹനങ്ങളും വാങ്ങികൂട്ടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട മുഹമ്മദ് മുജീബുറഹ്്മാന്‍ ഗാസി, നിലവിലില്ലാത്ത സഹകരണ സംഘത്തിന് വേണ്ടി 223 കോടി രൂപ വായ്പ അനുവദിച്ചിരുന്നു ഇതിന്റെ പേരിലാണ് അദ്ദേഹത്തെ പിരിച്ച് വിട്ടത്. ഇനിയും ഇത്തരം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.