കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോ-വാക്സിന്‍ ഓഗസ്റ്റ് 15 ന് മുമ്പില്ല; 2021നു മുമ്പ് വാക്സിൻ തയ്യാറാകില്ലെന്ന് ശാസ്ത്രമന്ത്രാലയം

Google Oneindia Malayalam News

ദില്ലി: ഈ വര്‍ഷം ഓഗസ്റ്റ് 15 നുള്ളില്‍ കോവിഡിനെതിരേയുള്ള വാക്സിന്‍ പുറത്തിറക്കുമെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) അവകാശവാദം വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഐസിഎംആറിന്‍റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായ വിശദീകരണമാണ് കേന്ദ്ര ശാസ്ത്ര മന്ത്രാലയം നല്‍കുന്നത്.

കോവിഡിനെതിരേയുള്ള ഇന്ത്യൻ വാക്സിനുകളായ COVAXIN, ZyCov-D എന്നിവയ്ക്കൊപ്പം 140 വാക്സിൻ അപേക്ഷകരിൽ 11 പേരും മനുഷ്യരിൽ വാക്സിൻ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ, ഈ വാക്സിനുകളിൽ ഒന്നും തന്നെ 2021 ന് മുമ്പ് ആളുകളുടെ സാധാരണ ഗതിയിലുള്ള ഉപയോഗത്തിന് തയ്യാറാകില്ലെന്നാണ് കേന്ദ്ര ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കുന്നത്.

 coronavirus-

ഒന്നേകാല്‍ വര്‍ഷമായിരുന്നു കോവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണത്തിന് ഭാരത് ബയോടെ ആവശ്യപ്പെടിരുന്നത്. ക്ലിനിക്കൽ ട്രയൽ റജിസ്ട്രി ഓഫ് ഇന്ത്യയിൽ (സിടിആർഐ) നൽകിയ വിവരങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. പരീക്ഷണത്തിന്റെ പ്രോട്ടോക്കോൾ പ്രകാരമുള്ള തുടർനടപടികൾക്കു മാത്രം 6 മാസം വേണ്ടി വരുമെന്നും സര്‍ക്കാര്‍ രേഖയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം നിലനില്‍ക്കെയായിരുന്നു ഓഗസ്റ്റ് 15നുള്ളിൽ വാക്സിൻ പുറത്തിറക്കുമെന്ന ഐസിഎംആർ അവകാശവാദം.

ഐസിഎംആറിന്‍റെ ഈ വാദം രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇത്തരത്തിലൊരു തീയ്യതി നിശ്ചയിച്ചത് മോദി സർക്കാരിന് രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

കോട്ടയത്തെ കരുത്തര്‍ ആര്; കണക്കുകള്‍ പറയുന്നത് കോണ്‍ഗ്രസെന്ന്, അറിയാം അംഗബലംകോട്ടയത്തെ കരുത്തര്‍ ആര്; കണക്കുകള്‍ പറയുന്നത് കോണ്‍ഗ്രസെന്ന്, അറിയാം അംഗബലം

English summary
No covid Vaccine Before 2021 says Science Ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X