കൊവിന്‍ ഡാറ്റാ ചോര്‍ച്ചയുണ്ടായിട്ടില്ല, എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് മന്ത്രി
ന്യൂഡല്‍ഹി: കൊവിന്‍ പോര്‍ട്ടലില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കൊവിഡ് വാക്‌സിനേഷന്‍ ഡാറ്റയെ ഇത് നേരിട്ട് ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ കൊവിന്‍ പോര്‍ട്ടലിലെ ഡാറ്റാ ചോര്‍ച്ച വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു.
വാക്‌സിനേഷനായി സര്‍ക്കാര്‍ പോര്‍ട്ടലില്‍ നല്‍കുന്ന വ്യക്തി വിവരങ്ങളാണ് ചോര്‍ന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഇക്കാര്യം അവലോകനം ചെയ്തതായും അദ്ദേഹം പറഞ്ഞു.

ടെലഗ്രാം ബോട്ട് നേരത്തെ ആക്‌സസ് ചെയ്ത ഡാറ്റ, ത്രെറ്റ് ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങളാണ്. മുമ്പ് ചോര്‍ന്ന ചില ഡാറ്റ ഇതില്‍ അടങ്ങിയിട്ടുണ്ടാവും. കോവിന്‍ ആപ്പിന്റെ ഡാറ്റാബേസ് നേരിട്ട് ലംഘിച്ചതായി കാണുന്നില്ല.
എല്ലാ സര്‍ക്കാല്‍ പ്ലാറ്റ്‌ഫോമുകളിലും ഡാറ്റ സംഭരണം, ആക്‌സസ്, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയുടെ ഒരു പൊതു ചട്ടക്കൂട്ട് സൃഷ്ടിക്കുന്ന ഒരു ദേശീയ ഡാറ്റ ഗവേണന്‍സ് നയത്തിന് അന്തിമരൂപം നല്‍കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കൊവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ബിജെപിക്കെതിരെ രംഗത്ത് വന്നിരുന്നു. വാക്‌സിന്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന മോദി സര്‍ക്കാരിന് കീഴില്‍, ഇപ്പോള്‍ വ്യക്തിവിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ ചോദിച്ചു.
ഇതേ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി തന്നെയാണ് റെയില്‍വേയുടെ വകുപ്പും കൈകാര്യം ചെയ്യുന്നത്. എങ്ങനെയാണ് അശ്വിനി വൈഷ്ണവിന്റെ കഴിവില്ലായ്മയെ മോദിക്ക് അവഗണിക്കാന്‍ സാധിക്കുന്നതെന്നും ഗോഖലെ ചോദിച്ചു.
ഡാറ്റാ സ്വകാര്യതയ്ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ കോവിന്‍ ആപ്പിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ഒടിപി കൂടാതെ ഡാറ്റ വീണ്ടെടുക്കാന്‍ കഴിയുന്ന പൊതു എപിഐകളൊന്നും നിലവില്‍ ഇല്ലെന്നാണ് കൊവിന്‍ ഡെലെപ്‌മെന്റ് ടീമും അവകാശപ്പെടുന്നത്. ഡാറ്റ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യസഭാ എംപി ഡെറിക് ഒബ്രയന്‍, കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, ജയറാം രമേശ്, കെസി വേണുഗോപാല്‍, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ നാരായണ്‍ സിംഗ്, രാജ്യസഭാ എംപിമാരായ സുസ്മിത ദേവ്, അഭിഷേക് മനു സിംഗ്വി, സഞ്ജയ് റാവത്ത് എന്നിവര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ അടക്കം വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications