കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ക്രിക്കറ്റ് താരം സിംബാവ്‌വെില്‍ അറസ്റ്റില്‍? ഇല്ലെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: സിംബാവ്‌വെയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബലാത്സംഗകുറ്റത്തിന് പിടിയിലായെന്ന വാര്‍ത്ത നിഷേധിച്ച് വിദേശ മന്ത്രാലയം. സിംബാവ് വെ അംബാസഡറുമായി ഇക്കാര്യം സംസാരിച്ചെന്നും ക്രിക്കറ്റ് താരം ബലാത്സംഗ്‌കേസില്‍ ഉള്‍പ്പെട്ടതായുള്ള വാര്‍ത്തയില്‍ കഴമ്പില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

പരമ്പരയുടെ സ്‌പോണ്‍സര്‍മാരുമായി ബന്ധമുള്ള ഒരാള്‍ ബലാത്സംഗ ശ്രമത്തിന് അറസ്റ്റിലായിട്ടുണ്ടെന്നും എന്നാല്‍ ഇയാള്‍ ആരോപണം നിഷേധിച്ചെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. നിരപരാധിത്തം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഇയാള്‍ തയ്യാറായിട്ടുണ്ടെന്നും സിംബാവ് വെയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Indian Cricket Team

ഹരാരേയില്‍ ഇന്ത്യന്‍ ടീം താമസിക്കുന്ന മൈക്കിള്‍സ് ഹോട്ടലില്‍ വച്ച് മദ്യ ലഹരിയിലായിരുന്ന ഇന്ത്യന്‍ താരം ലോബിയില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നായിരുന്നു പുറത്തു വന്ന വാര്‍ത്ത. ഉന്നത ഇടപെടലിനെ തുടര്‍ന്ന് താരത്തെ അറസ്റ്റ് ചെയ്യാതിരിക്കാനും സുരക്ഷിതമായി ഇന്ത്യയിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

ഞായറാഴ്ച രാവിലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ താരം ബലാത്സംഗ ശ്രമത്തിന് അറസ്റ്റിലായെന്ന വാര്‍ത്ത സിംബാവ്‌വെ മാധ്യമങ്ങള്‍ പുറത്ത വിട്ടത്.

English summary
An Indian national has been arrested in a rape case in Zimbabwe's Harare, but reports of a cricketer's involvement are false, foreign ministry sources ."We have spoken to our Ambassador to Zimbabwe.The report is totally false. No Indian cricketer is involved," a source in the ministry said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X