കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പരിപാടിക്ക് ആളില്ല; ഒഴിഞ്ഞ കസേരകള്‍ മാത്രം, ഒടുവില്‍ റദ്ദാക്കി, നടന് രോഷം, ശേഷം ചെയ്തത്...

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ തീരെ ജനസാന്നിധ്യമില്ലാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നു. നേരത്തെ മഹാരാഷ്ട്രയിലും ബംഗാളിലും സംഭവിച്ച പോലെ ഇപ്പോള്‍ ചാണ്ഡീഗഡിലും ബിജെപി പരിപാടിക്ക് ജനങ്ങളെത്തിയില്ല. ഒട്ടേറെ കസേരകള്‍ നിരത്തിവച്ചിരുന്നു. വന്നത് നേതാക്കളും മാധ്യമപ്രര്‍ത്തകരും മാത്രം. ഒടുവില്‍ പരിപാടി റദ്ദാക്കേണ്ടി വന്നു. പിന്നീട് ബിജെപി ചെയ്തതാണ് വളരെ രസകരം....

ബോളിവുഡ് നടന്‍ അനുപം ഖേര്‍ പങ്കെടുത്ത ബിജെപി പരിപാടിക്കാണ് പൊതുജനങ്ങളെത്താതിരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും വന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ഛണ്ഡീഗഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് അനുപം ഖേറിന്റെ ഭാര്യ കിരണ്‍ ഖേര്‍ ആണ്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ....

 അനുപംഖേറിന്റെ ദുരവസ്ഥ

അനുപംഖേറിന്റെ ദുരവസ്ഥ

അനുപംഖേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ട്. ഭാര്യ കിരണ്‍ ഖേറിന് വേണ്ടി ആദ്യമായി പ്രചാരണം നടത്താനെത്തിയപ്പോഴാണ് ദുരവസ്ഥയുണ്ടായത്. ഛണ്ഡീഗഡിലെ ആള്‍ത്തിരക്കേറിയ സെക്ടര്‍ 28-സി പ്രദേശത്തായിരുന്നു ബിജെപി പരിപാടി ആസൂത്രണം ചെയ്തത്.

പരിപാടി റദ്ദാക്കി

പരിപാടി റദ്ദാക്കി

വൈകീട്ട് നാല് മണിക്കായിരുന്നു പരിപാടി. എന്നാല്‍ സമയം കഴിഞ്ഞിട്ടും ആരും വന്നില്ല. എത്തിയത് ചില നേതാക്കളും മാധ്യമപ്രവര്‍ത്തകരും മാത്രം. ഒടുവില്‍ പരിപാടി റദ്ദാക്കി. എന്താണ് റദ്ദാക്കാനുള്ള കാരണമെന്നു ബിജെപി മാധ്യമങ്ങളെ അറിയിച്ചില്ല. ചില നേതാക്കള്‍ക്കും കാരണം അറിയില്ലായിരുന്നു.

ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല

ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല

പ്രാദേശിക നേതാക്കള്‍ വേണ്ട വിധം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് അനുപം ഖേര്‍ അഭിപ്രായപ്പെട്ടുവെന്നാണ് വിവരം. ചണ്ഡീഗഡിലെ മറ്റൊരിടത്ത് സന്ധ്യയ്ക്ക് തീരുമാനിച്ച പരിപാടിയില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങുകയും ചെയ്തു. നിശ്ചയിച്ച സമയമായിട്ടും ഇവിടെ യാതൊരു ഒരുക്കവും നടത്തിയിരുന്നില്ല.

അമ്പതില്‍ താഴെ ആളുകള്‍

അമ്പതില്‍ താഴെ ആളുകള്‍

പിന്നീട് വളരെ വൈകിയാണ് ബിജെപി പരിപാടി തുടങ്ങിയത്. അനുപം ഖേറിന് പകരം കൗണ്‍സിലര്‍ ഹീര നെഗി സംസാരിച്ചു. അമ്പതില്‍ താഴെ ആളുകള്‍ മാത്രമാണ് രണ്ടാമത്തെ പരിപാടിക്ക് എത്തിയത്. 200ലധികം പേര്‍ എത്തുമെന്നാണ് കരുതിയിരുന്നത്.

 ജനങ്ങള്‍ എത്താത്തതിന് കാരണം

ജനങ്ങള്‍ എത്താത്തതിന് കാരണം

എന്നാല്‍ ബിജെപി നേതാക്കള്‍ വിഷയം നിസാരമാക്കിയാണ് പ്രതികരിച്ചത്. പരിപാടി നടക്കാതെ പോയത് അത്ര പ്രശ്‌നമല്ലെന്നും വിവരങ്ങള്‍ കൈമാറിയതില്‍ വന്ന പാളിച്ചയാണെന്നും ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം സതീന്ദര്‍ സിങ് പറഞ്ഞു.

ക്ഷീണം തീര്‍ക്കാന്‍ റോഡ് ഷോ

ക്ഷീണം തീര്‍ക്കാന്‍ റോഡ് ഷോ

തിങ്കഴാഴ്ച നടന്ന ഈ സംഭവങ്ങളുടെ ക്ഷീണം തീര്‍ക്കാന്‍ ചൊവ്വാഴ്ച ബിജെപി റോഡ് ഷോ സംഘടിപ്പിച്ചു. റാം ദര്‍ബാറില്‍ നടന്ന റോഡ് ഷോയില്‍ അനുപം ഖേര്‍ എത്തി. ഒട്ടേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് അനുപംഖേര്‍ പറഞ്ഞു.

 എന്റെ സിനിമകള്‍ ഹിറ്റല്ല

എന്റെ സിനിമകള്‍ ഹിറ്റല്ല

താന്‍ 515 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നുംതന്നെ വന്‍ ഹിറ്റുകളായിട്ടില്ല. എന്നുകരുതി പിന്‍മാറില്ല. കഴിഞ്ഞദിവസം താന്‍ പങ്കെടുത്ത പരിപാടി റദ്ദാക്കി എന്ന് വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ ഈ പരിപാടിയും ശ്രദ്ധിക്കുന്നുണ്ടാകുമെന്ന് കരുതുന്നുവെന്ന് അനുപം ഖേര്‍ പറഞ്ഞു.

അനുപം ഖേര്‍ ചെയ്തത്

അനുപം ഖേര്‍ ചെയ്തത്

നേരത്തെ റദ്ദാക്കേണ്ടി വന്ന പരിപാടിയുടെ ചിത്രമടക്കമാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്. ഈ വാര്‍ത്തകളുടെ പത്ര ഭാഗങ്ങളും പ്രവര്‍ത്തകരുടെ വന്‍ സാന്നിധ്യമുണ്ടായിരുന്ന പരിപാടിയുടെ ചിത്രങ്ങളും അനുപം ഖേര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. മാധ്യമങ്ങള്‍ എല്ലാ വാര്‍ത്തയും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ശക്തമായ ഒരുക്കത്തില്‍

കോണ്‍ഗ്രസ് ശക്തമായ ഒരുക്കത്തില്‍

ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ചണ്ഡീഗഡ് മണ്ഡലം. നിലവില്‍ അനുപം ഖേറിന്റെ ഭാര്യ കിരണ്‍ ഖേര്‍ തന്നെയാണ് ഇവിടെ ബിജെപി എംപി. ഇത്തവണ കോണ്‍ഗ്രസ് ശക്തമായ ഒരുക്കത്തിലാണ്. ഒട്ടേറെ ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മോദിയും അനില്‍ കപൂറും എത്തും

മോദിയും അനില്‍ കപൂറും എത്തും

മെയ് 13ന് പ്രധാനമന്ത്രി മോദി ചണ്ഡീഗഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ മോദി എത്താന്‍ സാധ്യതയില്ലെന്നാണ് ബിജെപി നേതാക്കള്‍ നല്‍കിയ വിവരം. മോദിക്ക് പകരം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എത്തുമെന്നാണ് അറിയിച്ചിരുന്നത്. നടന്‍ അനില്‍ കപൂറും ഇവിടെ ബിജെപി സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിന് എത്തുമെന്നാണ് സൂചന.

 മെയ് 19ന് ചാണ്ഡീഗഡില്‍ പോളിങ്

മെയ് 19ന് ചാണ്ഡീഗഡില്‍ പോളിങ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. ആറാം ഘട്ടം മെയ് 12നാണ്. ഏഴാംഘട്ടം നടക്കുന്ന മെയ് 19നാണ് ചണ്ഡീഗഡില്‍ വോട്ടെടുപ്പ്. മെയ് 23ന് ഫലം പ്രഖ്യാപിക്കും. മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല? 21 പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും, ദില്ലിയില്‍ അപൂര്‍വ നീക്കം!!ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല? 21 പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും, ദില്ലിയില്‍ അപൂര്‍വ നീക്കം!!

English summary
No crowd, Only Empty chairs; BJP cancels Chandigarh Anupam Khers rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X