• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ ശരിയാവുന്നു..... പിയൂഷ് ഗോയലിന്റെ കണക്കുകള്‍ വ്യാജം!!

 • By Vidyasagar
cmsvideo
  രാഹുൽ ഗാന്ധി ബി ജെ പിയുടെ കള്ളങ്ങൾ പൊളിച്ചടുക്കി | Oneindia Malayalam

  ദില്ലി: ബജറ്റില്‍ കോണ്‍ഗ്രസിന്റെ ഓരോ വാദങ്ങളെയും തകര്‍ത്ത ബിജെപിക്ക് അടിതെറ്റുന്നു. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എല്ലാ കണക്കുകളും തെറ്റാണെന്ന് തെളിയുകയാണ്. തൊഴില്‍ അവസരം വര്‍ധിച്ചെന്ന് കാണിക്കുന്ന രേഖ പോലും സര്‍ക്കാരിന്റെ കൈവശമില്ലെന്നും, വെറും കണക്ക് മാത്രമാണ് ഉള്ളതെന്നുമാണ് വിവരാവകാശ രേഖയില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഗ്രൗണ്ട് റിപ്പോര്‍ട്ട് പഠിച്ചില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

  കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള അവസരം കൂടിയാണ് ഇതിലൂടെ ബിജെപി നല്‍കിയിരിക്കുന്നത്. രണ്ട് കോടി തൊഴിലവസരം എന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കൊണ്ട് യാതൊരു ഫലവും ലഭിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് വരും ദിവസങ്ങള്‍ ശക്തമായ പ്രചാരണം ഈ വിഷയത്തില്‍ നടത്തുമെന്നാണ് സൂചന. നേരത്തെ കര്‍ഷകര്‍ക്കുള്ള ആനുകൂല്യം വെറും പരിഹാസമാണെന്ന് കര്‍ഷകര്‍ ഒന്നടങ്കം പരാതിപ്പെട്ടിരുന്നു.

  ദേശീയ റിപ്പോര്‍ട്ട് ഇങ്ങനെ

  ദേശീയ റിപ്പോര്‍ട്ട് ഇങ്ങനെ

  മോദി സര്‍ക്കാരിന്റെ കടുത്ത തീരുമാനങ്ങള്‍ കാരണം രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെന്ന് സര്‍ക്കാര്‍ നടത്തിയ സര്‍വേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യമാക്കിയില്ല. എന്നാല്‍ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ നില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശം. നോട്ടുനിരോധനം രാജ്യത്തെ ചെറുകിട മധ്യവര്‍ഗ വിഭാഗത്തെ തകര്‍ത്തെന്നും, ഇവര്‍ക്ക് തിരിച്ചുവരവ് പോലും അസാധ്യമാക്കിയെന്നും പരാമര്‍ശമുണ്ടായിരുന്നു.

  പിയൂഷ് ഗോയല്‍ പറഞ്ഞത്

  പിയൂഷ് ഗോയല്‍ പറഞ്ഞത്

  മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജോലി തേടി കൊണ്ടിരുന്നവര്‍, ഇന്ന് തൊഴില്‍ദാതാക്കളായി മാറിയെന്നായിരുന്നു പിയൂഷ് ഗോയലിന്റെ പരാമര്‍ശം. 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാനമന്ത്രി മുദ്ര യോജന വഴി ചെറുകിട ബിസിനസുകള്‍ സജീവമായെന്നും നിരവധി പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിച്ചെന്നുമായിരുന്നു ഗോയലിന്റെ വാദം. അതുവഴി ജിഡിപി നിരക്ക് ഉയര്‍ന്നെന്നും തൊഴിലില്ലായ്മ എന്ന വാദം തന്നെ ഇല്ലാതായെന്നും പിയൂഷ് ഗോയല്‍ അവകാശപ്പെട്ടിരുന്നു.

  സര്‍ക്കാര്‍ കണക്കുകള്‍

  സര്‍ക്കാര്‍ കണക്കുകള്‍

  മുദ്ര യോജന പദ്ധതി വഴി ഇതുവഴി 15.56 ലക്ഷം കോടി രൂപ ഇതുവഴി സര്‍ക്കാര്‍ വിതരം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഈ കണക്കുകള്‍ ശരിയാണ് ഇത്രയും തുക വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ തൊഴിലിന്റെ കാര്യത്തില്‍ യാതൊരു വര്‍ധനവും ഉണ്ടായിട്ടില്ല. സ്വകാര്യ സര്‍വേയോ മറ്റേതെങ്കിലും ഏജന്‍സി വഴിയോ കണക്കുകള്‍ ഒത്തുനോക്കാനും സര്‍ക്കാര്‍ ശ്രമിച്ചില്ല. നിലവില്‍ സര്‍ക്കാരിന്റെ കണക്കുകള്‍ കള്ളമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

  തൊഴിലില്ലായ്മ രൂക്ഷം

  തൊഴിലില്ലായ്മ രൂക്ഷം

  ചെറുകിട-ഇടത്തരം ബിസിനസ് മേഖലയില്‍ എത്ര തൊഴിലവസരം ഉണ്ടാക്കിയെന്ന് സര്‍ക്കാരിന്റെ കൈവശം രേഖയില്ലെന്നാണ് വിവരവകാശ രേഖയില്‍ വ്യക്തമാകുന്നത്. മുദ്ര പദ്ധതി പ്രകാരം ഈ മേഖലയില്‍ തൊഴിവസരം ഉണ്ടാക്കിയതിനും സര്‍ക്കാരിന്റെ കെവെവശം രേഖയില്ല. പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞ കണക്കുകള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയതെന്ന് അറിയില്ലെന്നാണ് വിവരാവകാശ രേഖയില്‍ ഉള്ളത്. അതേസമയം വളര്‍ച്ച തൊഴില്‍ മേഖലയില്‍ ഉണ്ടെന്നും എന്നാല്‍ കണക്കില്ലെന്നുമാണ് വ്യാപാര മന്ത്രാലയം തന്നെ പറയുന്നത്.

  രാഹുലിന്റെ വിജയം

  രാഹുലിന്റെ വിജയം

  മന്ത്രാലയത്തിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത് രാഹുലിന്റെ ആരോപണങ്ങള്‍ വിജയിക്കുന്നുവെന്നാണ്. സര്‍ക്കാര്‍ ഇടത്തരം വ്യാപാര മേഖലയെ തകര്‍ത്തെന്ന വാദം ഇതോടെ സ്ഥിരീകരിക്കപ്പെടുകയാണ്. കണക്കുകളില്ലാതെ പാര്‍ലമെന്റില്‍ കള്ളം പറഞ്ഞുവെന്ന പേരുദോഷം പിയൂഷ് ഗോയലിന് ഇതോടെ സ്വന്തമാവും. അതേസമയം ഗുരുതര വീഴ്ച്ചയാണ് ഇത്. ഇതോടെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് പുറത്തുവരാന്‍ മോദിക്കും സര്‍ക്കാരിനും സമ്മര്‍ദം ഉയരും. ഈ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിന് മുമ്പ് വന്നാല്‍ ബിജെപിക്ക് കൂടുതല്‍ തിരിച്ചടിയാവും.

  നീതി ആയോഗിന്റെ കണക്ക്

  നീതി ആയോഗിന്റെ കണക്ക്

  നീതി ആയോഗും തൊഴില്‍ മേഖലയില്‍ കുതിപ്പുണ്ടായെന്ന് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവരുടെ കണക്കിന്റെ കാര്യത്തില്‍ കൈമലര്‍ത്തുകയാണ്. നീതി ആയോഗിന്റെ കൈവശം രേഖകളില്ലെന്ന് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം മുദ്രയില്‍ 50000 രൂപയില്‍ താഴെയുള്ള വായ്പകളാണ് അധികവും നല്‍കിയിരിക്കുന്നത്. ഇതുവഴി തൊഴില്‍ അവസരം എങ്ങനെ വര്‍ധിപ്പിക്കുമെന്ന് പറയാന്‍ സാധിക്കില്ല. ഈ പണം കൊണ്ട് തൊഴില്‍ മേഖല വളരാനുള്ള സാധ്യത വളരെ കുറവാണ്.

  കോണ്‍ഗ്രസിന് രാഷ്ട്രീയ ആയുധം

  കോണ്‍ഗ്രസിന് രാഷ്ട്രീയ ആയുധം

  കോണ്‍ഗ്രസും പിയൂഷ് ഗോയല്‍ അവതരിപ്പിച്ച കണക്കുകള്‍ പരിശോധിച്ചിരുന്നു. കോണ്‍ഗ്രസ് ബിജെപിയുടെ വാദങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് ഒരുങ്ങുന്നത്. തൊഴില്‍ മേഖലയില്‍ കോണ്‍ഗ്രസ് നല്‍കിയതിന്റെ വാഗ്ദാനങ്ങളുടെ ഫലങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കുമെന്നാണ് രാഹുല്‍ പറയുന്നത്. അതേസമയം മുദ്ര പദ്ധതി പ്രകാരം വായ്പകള്‍ അധികവും ലഭിച്ചത് ബാങ്കുകള്‍ക്കാണെന്നും, ഇവര്‍ ആ പണം, മറ്റ് വായ്പകളായി നല്‍കുമെന്നും കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ പണത്തിന്റെ ദുരുപയോഗമാണ്. ബിജെപിക്ക് ഇതും തിരിച്ചടിയാവും.

  കോണ്‍ഗ്രസിനെ ഞെട്ടിച്ച് മാണി.... യുഡിഎഫിനോട് രണ്ട് സീറ്റ് ആവശ്യപ്പെട്ടു!!

  ബിഎസ്പിക്ക് കനത്ത തിരിച്ചടി; മുതിര്‍ന്ന ബിഎസ്പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

  English summary
  no data to back up modis job creation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more