കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ പാകിസ്താന്‍ വഴങ്ങി; അഭിനന്ദന്‍റെ തിരിച്ചു വരവിനായി കാത്ത് രാജ്യം

Google Oneindia Malayalam News

ദില്ലി: പാകിസി്താന്‍ സൈനികരുടെ പിടിയിലകപ്പെട്ട ഇന്ത്യന്‍ വ്യോമസേന വിങ് കാമന്‍ഡര്‍ അഭിനന്ദ് വര്‍ധമാനന്‍റെ മോചനത്തിന് ഇടയാക്കിയത് ഇത്തയുടെ കര്‍ക്കശ്യ നിലപാടും ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദവും. അഭിനന്ദനെ വെച്ച് ഒരു വിധത്തിലുള്ള വിലപേശലിനും തയ്യറാല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

സ്ഥാനപതി തലത്തില്‍ യാതൊരുവിധ നയതന്ത്ര ഇടപെടലുകള്‍ക്കും ഇന്ത്യ ശ്രമിക്കുന്നില്ലെന്നും യാതൊരു വിലപേശലുകള്‍ക്കും വഴങ്ങില്ലെന്നും വൈമാനികനെ നിരപാധികം വിട്ടയക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യം പുറത്തുവന്ന് മണിക്കൂറുകള്‍ കഴിയുന്നതിന് മുന്നേയാണ് അഭിനന്ദനെ വിട്ടയക്കുമെന്ന ഇമ്രാന്‍ഖാന്‍റെ പ്രസ്തവാനയുണ്ടാവുന്നത്.

image

അമേരിക്കയും ബ്രിട്ടണുമടക്കം ചെലുത്തിയ സമ്മര്‍ദ്ദം മൂലമാണ് എത്രയും പെട്ടെന്ന് വൈമാനികനെ വിട്ടയക്കുന്നതിലേക്ക് പാകിസ്താനെ എത്തിച്ചതെന്നാണ് വിലയിരുത്തുന്നത്. അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയക്കുകയാണെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിനിടെയാണ് അഭിനന്ദനെ തിരിച്ചയക്കുന്ന കാര്യം ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്.

English summary
no deal on pilot captured-india ; pakistan says they will release abhinandhan soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X