കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ രൂപീകരണത്തിൽ ചർച്ച നടക്കുന്നു: എൻസിപിയുമായോ കോൺഗ്രസുമായോ ധാരണയായില്ലെന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്ന വിഷയത്തിൽ എൻസിപിയുമായോ കോൺഗ്രസുമായോ ധാരണയിലെത്തിയിട്ടില്ലെന്ന് ശിവസേന. ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറയുന്നു. അതേസമയം ശിവസേന എംഎൽഎമാരും ഹോട്ടൽ താമസിപ്പിച്ചിട്ടുള്ള വിമതരും ഹോട്ടൽ റിട്രീറ്റ് വിടാൻ ഒരുങ്ങുന്നതായുള്ള റിപ്പോട്ടുകളും പുറത്തുവരുന്നുണ്ട്.

സർക്കാർ രൂപീകരണത്തിന് തടസ്സമില്ല, ശിവസേനയുടെ ആവശ്യങ്ങൾ പുതിയത്: അംഗീകരിക്കാനാവില്ലെന്ന് അമിത് ഷാസർക്കാർ രൂപീകരണത്തിന് തടസ്സമില്ല, ശിവസേനയുടെ ആവശ്യങ്ങൾ പുതിയത്: അംഗീകരിക്കാനാവില്ലെന്ന് അമിത് ഷാ

പാർട്ടി തലവൻ ഉദ്ധവ് താക്കറെയാണ് പാർട്ടി എംഎൽഎമാരോട് അവരവരുടെ നിയമസഭാ മണ്ഡലങ്ങളിലേക്ക് തിരിച്ചുപോകാൻ നിർദേശിച്ചിട്ടുള്ളത്. മലാഡിലെ റിസോർട്ടിലാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി 7.30യ്ക്ക് കോൺഗ്രസ്- എൻസിപി നേതാക്കൾ മഹാരാഷ്ട്ര സർക്കാർ രൂപീകരണം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം ചേർന്നിരുന്നു.

 എൻസിപി- കോൺഗ്രസ് യോഗം

എൻസിപി- കോൺഗ്രസ് യോഗം


സർക്കാർ രൂപീകരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി എൻസിപി നേതാക്കളായ ജയന്ത് പാട്ടീൽ, അജിത് പവാർ, ഛഗൻ ബുജ്പാൽ, ധനഞ്ജയ് മുണ്ടെ, നവാബ് മാലിക്, കോൺഗ്രസ് നേതാക്കളായ ബാലസാഹേബ് തോരട്ട്, പ്രിഥ്വിരാജ് ഛവാൻ, സുശീൽ കുമാർ ഷിൻഡെ, അശോക് ചവാൻ, മാണിക് റാവു താക്രെ, വിജയ് വഡേട്ടിവാർ എന്നിവർ മുംബൈയിൽ യോഗം ചേർന്ന് ചർച്ച നടത്തിയിരുന്നു. മുംബൈയിലെ ഹോട്ടലിലാണ് യോഗം വിളിച്ചത്. ശിവസേനയെ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത് ഉദ്ധവ് താക്കറെയാണ്. ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യം സംബന്ധിച്ച് ചർച്ചകൾ നടത്തിവരുന്നത് താക്കറെയാണ്. ഇപ്പോൾ എനിക്കൊന്നും പറയാൻ കഴിയില്ലെന്നും ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കിയിരുന്നു.

 ഉന്നയിക്കുന്നത് പുതിയ ആവശ്യങ്ങൾ

ഉന്നയിക്കുന്നത് പുതിയ ആവശ്യങ്ങൾ

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ശിവസേനയും ബിജെപിയും തമ്മിൽ ധാരണയിലെത്തിയതായി അമിത് ഷാ സമ്മതിച്ചു. എന്നാൽ 50:50 ഫോർമുലയെക്കുറിച്ച് തങ്ങൾ ധാരണയിലെത്തിയിരുന്നില്ലെന്നാണ് ഷാ പറയുന്നത്. ഇപ്പോൾ ശിവസേന പുതിയ ആവശ്യങ്ങളുമായി മുന്നോട്ട് വരികയാണ്. ഇത് ബിജെപിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ അധികാര തർക്കം തുടരുമ്പോൾ ആദ്യമായാണ് അമിത് ഷായിൽ നിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. വാർത്താ ഏജൻസി എഎൻഐയോടാണ് അമിത് ഷായുടെ പ്രതികരണം.

ഫട്നാവിസ് തന്നെയെന്ന് ധാരണ?

ഫട്നാവിസ് തന്നെയെന്ന് ധാരണ?

മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും സഖ്യം ചേർന്ന് മത്സരിക്കുകയാണെങ്കിൽ ദേവേന്ദ്ര ഫട്നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ആരും എതിർത്തിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ശിവസേന പുതിയ ആവശ്യങ്ങളുമായി മുന്നോട്ടുവരികയാണെന്നും ഷാ പറഞ്ഞു. അത് ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല. ബിജെപിയുമായി സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. എന്നാൽ ശിവസേന ഉയർത്തിയ ആവശ്യങ്ങൾ അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ചർച്ചകൾ പുരോഗമിക്കുന്നു

ചർച്ചകൾ പുരോഗമിക്കുന്നു

ശിവേസന നേതാവ് ഉദ്ധവ് താക്കറെയും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലും തമ്മിൽ കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരണം സംബന്ധിച്ച് ധാരണയിലെത്തിയെന്നുമുള്ള അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ശിവസേന നേതാവ് സഞ്ജയ് റാവത്ത് തള്ളിക്കളഞ്ഞിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ എന്താണെന്ന് പറയാൻ അനുവദിക്കൂവെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റാവത്ത് ട്വീറ്റ് ചെയ്തത്. എൻസിപിയുമായും കോൺഗ്രസുമായും സർക്കാർ രൂപീകരണത്തിൽ ധാരണയിലെത്തിയിട്ടില്ലെന്നും ചർച്ചകൾ നടന്നുവരികയാണെന്നുമാണ് റാവത്ത് വ്യക്തമാക്കിയത്.

English summary
No deal with Congress-NCP yet, talks in process: Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X