കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരംകടന്നവര്‍ എവിടെ? മുനമ്പം മനുഷ്യക്കടത്തിന് അഞ്ച് മാസം: കാത്തിരിക്കുന്നത് 24 കുടുംബങ്ങൾ!!

  • By Desk
Google Oneindia Malayalam News

കാത്തിരിപ്പ് തുടരുകയാണ്.... എറണാകുളം മുനമ്പത്തു നിന്നും ബോട്ടില്‍ വിദേശത്തേക്ക് ജോലി തേടിപ്പായവരുടെ കുടുംബങ്ങളാണ് അഞ്ചുമാസം കഴിഞ്ഞിട്ടും തീരിച്ചു വരാത്ത പ്രിയപ്പെട്ടവര്‍ക്കായി കാത്തിരിക്കുന്നത്. മെച്ചപ്പട്ട ജീവിതം കൊതിച്ചാണ് പലരും ഏജന്റുമാരുടെ വാഗ്ദാനത്തില്‍ വീണത്. ദില്ലിയിലെ അംബേദ്ക്കര്‍ നഗര്‍ കോളനിയില്‍ നിന്നുളളവരാണ് കാണാതായവരില്‍ ഏറെയും.

ജെഡിഎസുമായി ഇനി സഖ്യം വേണ്ട, സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയെ അറിയിച്ചു, ദില്ലിയില്‍ കൂടിക്കാഴ്ച

ദില്ലിയില്‍, അംബേദ്ക്കര്‍ കോളനിയിലാണ് കസ്തൂരി താമസിക്കുന്നത്. അവള്‍ എല്ലാ ദിവസവും അമ്പലത്തില്‍ പോകും, കരഞ്ഞു പ്രാര്‍ത്ഥിക്കും. തമിഴ് നാട്ടില്‍ നിന്നും ദില്ലിയിലെത്തിയ കസ്തൂരി വിശ്വാസിയാണ്. എങ്കിലും പ്രാര്‍ത്ഥന ഇത്രത്തോളം ശക്തമായത് ജനുവരി 12 നുശേഷമാണ്. അന്നായിരുന്നു ജീവിതം മെച്ചപ്പെടുത്താനായി കസ്തൂരിയുടെ മക്കള്‍ ചെയ്ത കാര്യം വിനയായി മാറിയത്.

 മക്കളും ഭാര്യമാരും

മക്കളും ഭാര്യമാരും

ജനുവരി 12 നാണ് കസ്തൂരിയുടെ രണ്ട് ആണ്‍ മക്കളും ഭാര്യമാരും രണ്ട് കുട്ടികളും കേരളത്തിലെ മുമ്പത്തുനിന്നും വിദേശത്ത് ഭേദപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് ബോട്ട് കയറിയത്. അവളുടെ മക്കള്‍ക്കൊപ്പം അതേകോളനിയിലെ 184 പേരും ഉണ്ടായിരുന്നു. പന്ത്രണ്ട് ദിവസം പ്രായമുളള ചോരക്കുഞ്ഞടക്കം 84 കുഞ്ഞുങ്ങളെയാണ് മാതാപിതാക്കള്‍ അവരുടെ സ്വപ്‌നങ്ങളില്‍ പങ്കാളികളായിയത്. ആകെ 243 പേരുടെ സ്വപ്‌നങ്ങളാണ് ദേവമാത എന്ന ബോട്ടില്‍ കര കടന്നത്. ആറു മാസം പ്രായമുളള പേരക്കുട്ടിയുടെ കളി ചിരികള്‍ ഇനി എന്ന് കാണാന്‍ ആകും എന്ന് കസ്തൂരി ചേദിക്കുമ്പോള്‍ ആര്‍ക്കും ഉത്തരമില്ല. മരിച്ചോ? ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാത്ത അവസ്ഥ. നാട്ടുകാരും അതു തന്നെ കസ്തൂരിയോതെ ചോദിച്ചപ്പോള്‍ അവര്‍ തകര്‍ന്നു പോയി.

 ഭർത്താവ് വീട്ടിൽ വരാറില്ലെന്ന്

ഭർത്താവ് വീട്ടിൽ വരാറില്ലെന്ന്


മക്കളുടെ തീരോധാനത്തോടെ കസ്തൂരിയുടെ ഭര്‍ത്താവ് മുഴുക്കുടിയനായി , വീട്ടില്‍ വരാറില്ല. മക്കളെപ്പറ്റി അറിയാന്‍ മുട്ടാത്ത വാതിലുകളില്ല. അറിയാവുന്ന അധികാര കേന്ദ്രങ്ങള്‍ക്കെല്ലാം അപേക്ഷനല്‍കി. അവസാന പ്രതീക്ഷ എന്നോണം വിദേശകാര്യ മന്ത്രി ജയശങ്കറിനെക്കാണാന്‍ പോകുനുളള തയ്യാറെടുപ്പിലാണ് കസ്തൂരി ഇപ്പോള്‍.

മിസ്ഡ് കോളിൽ നിന്ന്!!

മിസ്ഡ് കോളിൽ നിന്ന്!!

ഒരു മിസ്ഡ് കോളിനെ ചുറ്റിപ്പറ്റിയും കോളനിവാസികള്‍ ചില നിഗമനങ്ങള്‍ നടത്തുന്നുണ്ട്. അള്‍ജീരിയയിലെ നമ്പരില്‍ നിന്നാണ് കോള്‍ വന്നതെന്നും ബോട്ടില്‍ പോയവരെല്ലാം ജയിലിലാണെന്നും കഥകളുണ്ട്. എന്നാല്‍ പൊലിസ് പറയുന്നത,് വിഷയവുമായി ഈ നമ്പരിന് യാതൊരു ബന്ധവും ഇല്ലെന്നാണ്. ചിലര്‍ പറയുന്നത്. ബോട്ട് ഓസ്‌ട്രേലിയയില്‍ എത്തിയെന്നാണ്. കോളനിവാസികളുടെ അത്യാഗ്രഹമാണ് ദുരിതത്തിനു കാരണമെന്നും വിമര്‍ശിക്കുന്നവരുണ്ട്.

243 പേർ ബോട്ടിൽ

243 പേർ ബോട്ടിൽ

അഞ്ചു മാസങ്ങള്‍ക്കു മുമ്പാണ് എറണാകുളം മുനമ്പത്തു നിന്നും 243 പേര്‍ അനധികൃതമായി വിദേശത്തേക്ക് കടന്നത്. ദേവമാത എന്ന ബോട്ടിയായിരുന്നു യാത്ര. എന്നാല്‍ പിന്നീട് ഇത് മനുഷ്യക്കടത്താണെന്ന് കണ്ടത്തിയതിനെത്തുടര്‍ന്ന് അന്വഷണവും നടപടികളും ഉണ്ടായി. കേരളതീരം കടന്നവര്‍ക്ക് എന്തു പറ്റി എന്നതാണ് ഇപ്പോഴും അജ്ഞാതമായി തുടരുന്നത്. മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് ആളുകളെ കടത്തുന്ന സംഘമാണ് മനുഷ്യക്കടത്തിനു പിന്നിലെന്നാണ് അറിയാന്‍ കഴിയുന്നത്. മലയാളികളായ ഏജന്‍ുമാരുടെ സഹായത്തോടെ വിദേശത്തേക്ക് ജോലി ലഭിക്കും എന്ന പ്രതീക്ഷയില്‍ പോയവരില്‍ ഏറെയും വടക്കേഇന്ത്യക്കാര്‍ ആയിരുന്നു.

 മുനമ്പത്ത് ബാഗുകൾ

മുനമ്പത്ത് ബാഗുകൾ

2019 ജനുവരി 11 നാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. ഉപേക്ഷിച്ച നിലയില്‍ മുനമ്പത്ത് ബാഗുകള്‍ കണ്ടതോടെ അന്വഷണം ആരംഭിച്ചു. പല ദിവസങ്ങളിലായി ബാഗുകള്‍ കാണപ്പെട്ടു. അന്വഷണം ചൂടു പിടിച്ചതോടെ തീരം കടക്കുന്നവര്‍ ഉപേക്ഷിച്ച ബാഗുകളാണെന്ന് കണ്ടെത്തി. പലതിലും തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും ഉണ്ടായിരുന്നു. തീരം കടക്കുന്നവരുടെ എ
ണ്ണം കൂടുന്നതോടെ ബാഗുകള്‍ കരയിലേക്ക് എറിയുന്നതാണ് എന്ന് പൊലിസ് കണ്ടെത്തി. മനുഷ്യക്കടത്തിന് കേസെടുത്തു.
ആദ്യം രണ്ടു പേര്‍ പിടിയിലായി. പിന്നീട് ഇടനിലക്കാരായ രണ്ടു പേരും പിടിയിലായി. ഏജന്റുമാരായ 2 മലയാളികളും, ഡല്‍ഹിക്കാരും തമിഴ്‌നാട്ടുകാരും ഉള്‍പ്പെടെ 10 പേര്‍ മനുഷ്യക്കടത്തിന് അറസ്റ്റിലായി.

ദില്ലിയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും

ദില്ലിയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും

തമിഴ്‌നാട്ടില്‍ നിന്നും ദില്ലിയില്‍ നിന്നും ആളുകളെ ജോലി വാഗ്ദാനം ചെയ്ത് കടല്‍ കടത്തി വിടുകയായിരുന്നു ഇവര്‍ ചെയ്തത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ജോലി കിട്ടും എന്നതായിരുന്നു വാഗ്ദാനം. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യം എന്ന നിലയില്‍ ഗൗരവത്തോടെയാണ് കേരള ഹൈക്കാടതി മനുഷ്യക്കടത്ത് കേസിനെ നിരീക്ഷിച്ചത്. ഇന്റര്‍പോളും ഇക്കാര്യം നിരീക്ഷിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷാ ഏജന്‍സികളുടെ താല്പര്യം കണക്കിലെടുത്ത് ഇന്റര്‍ പോള്‍ മനുഷ്യക്കടത്തിലൂടെ തീരം വിട്ട 183 പേര്‍ക്കെതിരെ നോട്ടിസും പുറപ്പെടുവിച്ചു. എന്നാല്‍ ഇതു വരെ മുനമ്പത്തു നിന്നും പോയ ആളുകളെപ്പറ്റി വിവരമൊന്നും ഒരു രാജ്യത്തു നിന്നും ലഭി്ച്ചിട്ടില്ല.

 ദേവമാത ബോട്ട്

ദേവമാത ബോട്ട്


യാത്രക്കായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ദേവമാത എന്ന മനുഷ്യക്കടത്തു ബോട്ടിന് എങ്ങനെ അത്രത്തോളം ആളുകളെ കയറ്റാന്‍ കഴിയും എന്നതും ചോദ്യമുയര്‍ത്തുന്നു. ബോട്ട് മറിഞ്ഞിട്ടുണ്ടാവാം എന്ന സംശയവും തളളിക്കളയുന്നില്ല. ബോട്ടില്‍ ഉണ്ടായിരുന്നവര്‍ ഏതുരാജ്യത്തു ചെന്നാലും ഇന്റര്‍ പോളിന്റെ നോട്ടിസ് ഉളളതിനാല്‍ ആ രാജ്യത്തെ പൊലിസ് അറിയിക്കും എന്നതാണ് പ്രതീക്ഷ. ആ സാധ്യകള്‍ നില്‍ക്കുമ്പോള്‍ തന്നെ പിന്നെ കടല്‍ കടന്നു പോയവര്‍ ഏതു രാജ്യത്ത് എത്തി എന്ന സംശയം ബാക്കിയാകുന്നു.

English summary
No deatils about Munambam human trafficking case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X