Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ ആരാകും മോദിയുടെ പിന്‍ഗാമി?

ദില്ലി: അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത് പോലെ എന്‍ ഡി എ കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുകയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും ചെയ്താല്‍ ആരാകും ഗുജറാത്തിലെ മുഖ്യമന്ത്രി? ബി ജെ പി നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പലതും പുറത്തുവരുന്നുണ്ട്. മോദിയുടെ വിശ്വസ്തനായ അമിത് ഷാ അടക്കമുള്ളവരുടെ പേരുകള്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

എന്നാല്‍ നരേന്ദ്ര മോദിയുടെ പിന്‍ഗാമി ആരായിക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല എന്നാണ് ഗുജറാത്തിലെ ബി ജെ പി ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിക്‌നു ദാല്‍സാനിയ പറയുന്നത്. വോട്ടെണ്ണല്‍ കഴിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ശേഷം മാത്രമേ ഇത് സംബന്ധിച്ച കാര്യങ്ങള്‍ ബി ജെ പി ചര്‍ച്ച ചെയ്യൂ എന്നും ആര്‍ എസ് എസ് പ്രചാരക് കൂടിയായ ദാല്‍സാനിയ പറയുന്നു.

modi

തന്നെ പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ചുമതലയും സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അസ്ഥാനത്താണ്. മെയ് 16 നാണ് വോട്ടെണ്ണല്‍. മോദി മത്സരിക്കുന്ന വാരണാസിയില്‍ അവസാനഘട്ടത്തില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ 272 എന്ന മാന്ത്രിക സംഖ്യ മോദി തികയ്ക്കും എന്ന പ്രതീക്ഷയിലാണ് ബി ജെ പി.

മോദിയുടെ വലം കൈയായി അറിയപ്പെടുന്ന ഗുജറാത്ത് മുന്‍ മന്ത്രി അമിത് ഷാ, ആനന്ദിബന്‍ പട്ടേല്‍, നിതിന്‍ പട്ടേല്‍, സൗരഭ് പട്ടേല്‍ തുടങ്ങിയ പേരുകളാണ് മോദിയുടെ പിന്‍ഗാമിയായി പറഞ്ഞു കേള്‍ക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടുപോലും ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതല ബി ജെ പി അമിത് ഷായെ ആണ് ഏല്‍പിച്ചത്. മറ്റ് മൂവരും ഇതുപോലെ തന്നെ പാര്‍ട്ടിക്കും മോദിക്കും വിശ്വസ്തരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+