മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം; ആശങ്ക; വീണ്ടും ലോക്ക്ഡൗണ്‍?
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. അനുദിനം സാഹചര്യം ഗുരുതരമായി വരുന്നതിനിടയില്‍ സംസ്ഥാനത്ത് രണ്ടാമതും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമോയെന്ന ആശങ്കയും നിലനിന്നിരുന്നു. ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
മഹാരാഷ്ട്രയില്‍ രണ്ടാമതും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നും എന്നാല്‍ ആളുകള്‍ നിലവില്‍ ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കൃതൃമായി പാലിക്കണമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം നടന്നിരുന്നു. ഇതോടെ ആളുകള്‍ പരിഭ്രാന്തിയിലായി. ഈ സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെ വിശദ്ധീകരണം നല്‍കിയത്.

'മഹാരാഷ്ട്രയില്‍ രണ്ടാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെന്ന് അഭ്യൂഹം ശക്തിപ്പെട്ടുണ്ട്. സോഷ്യല്‍ മീഡിയയിയൂടെയും മറ്റ് റിപ്പോര്‍ട്ടുകളിലൂടെയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. രണ്ടാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുള്ള നീക്കമൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.' ഉദ്ധവ് താക്കറെ അറിയിച്ചു.
ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും താക്കറെ വ്യക്തമാക്കി. സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 97000 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3590 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് ് മരണപ്പെടുകയും ചെയ്തു. കൊവിഡ് കേസുകളില്‍ മഹാരാഷ്ട്ര ചൈനയേയും മറികടന്നിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് മുംബൈയിലാണ്. ഇവരുടെ മലയാളികളഴുടെ ഹെല്‍പ്‌ഡെസ്‌ക്കായ കരുണ നിലവില്‍ വന്നിട്ടുണ്ട്. രോഗബാധ കുത്തനെ കൂടുകയും മപണനിരക്ക് ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ വ്വസ്ഥാനുസൃതമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വന്നതിന്റെ ഭാഗമായാണ് കരുണ നിലവില്‍ വന്നത്.
ഇന്ത്യയില്‍ ഇന്ന് പത്തായിരത്തലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരച്ചിരിക്കുന്നത്. ഒറ്റ ദിവസത്തില്‍ 10956 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 396 രേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മരണനിരക്കിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇത്രയും വര്‍ധനവ് ഉണ്ടാവുന്നത് രാജ്യത്ത് ആദ്യമായാണ്. യുഎസ്, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ രോഗികലുള്ളത്. ഇന്ത്യയില്‍ ഇതുവരേയും 2,97,535 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 141842 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 147195 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു












Click it and Unblock the Notifications