കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ ഡയറക്ടർ നിയമനം ഇനിയും വൈകും; ഉന്നതാധികാര സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
CBI ഡയറക്ടർ നിയമനം തീരുമാനമാകാതെ പിരിഞ്ഞു | Oneindia Malayalam

ദില്ലി: സിബിഐ ഡയറക്ടർ നിയമനം ഇനിയും വൈകും. സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ സമിതിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാൻ യോഗം ചേർന്നത്.

പദ്ധതി നിര്‍വഹണത്തില്‍ വയനാട് ജില്ലാപഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത്; 75.31 ശതമാനം നിര്‍വ്വഹണം പൂര്‍ത്തിയാക്കി

പ്രധാനമന്ത്രി അധ്യക്ഷനായ യോഗം അദ്ദേഹത്തിന്റെ വസതിയിലായിരുന്നു ചേർന്നത്. യോഗം തീരുമാനമാകാതെ പിരിഞ്ഞെങ്കിലും അടുത്തയാഴ്ച വീണ്ടും യോഗം ചേരുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 1983 ബാച്ച് ഐ പി എസ് ഓഫീസറും ഗുജറാത്ത് ഡി ജി പിയുമായ ശിവാനന്ദ് ഷാ, ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ രജിനികാന്ത് മിശ്ര, സി ഐ എസ് എഫ് ഡയറക്ടര്‍ ജനറല്‍ രാജഷ് രഞ്ജൻ, എൻഐഎവൈസി മോദി, സുബോധ് ജയ്സ്വൽ എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്.

CBI


സീനിയോറിറ്റി, സത്യസന്ധത, അഴിമതിക്കേസുകള്‍ അന്വേഷിച്ചുള്ള പരിചയം, സി ബി ഐയില്‍ പ്രവൃത്തിപരിചയം, വിജിലന്‍സ് കാര്യങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പന്ത്രണ്ടോളം പേരാണ് സാധ്യത ലിസ്റ്റിലുള്ളത്. 1982-85 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥരാണ് പ്രധാനമായും പട്ടികയിലുള്ളത്.

English summary
No Decision Yet On CBI Chief, Mallikarjun Kharge Says 70 Names Presented
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X