കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുമലത ബിജെപിയിലേക്ക്? മാണ്ഡ്യ സീറ്റില്‍ തന്നെ മല്‍സരിക്കും; പ്രചാരണം... യെദ്യൂരപ്പയുടെ പ്രതികരണം

Google Oneindia Malayalam News

ബെംഗളൂരു: അന്തരിച്ച കോണ്‍ഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ ഭാര്യ സുമലത ബിജെപിയില്‍ ചേരുമെന്ന് പ്രചാരണം. കോണ്‍ഗ്രസ് ടിക്കറ്റില്‍ സുമലത മാണ്ഡ്യ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഈ പ്രചാരണം. മാണ്ഡ്യ മണ്ഡലം സഖ്യകക്ഷി ജെഡിഎസിന് കോണ്‍ഗ്രസ് വിട്ടുകൊടുത്തതില്‍ സുമലതയ്ക്ക് കടുത്ത എതിര്‍പ്പുണ്ടെന്നാണ് വിവരം.

തുടര്‍ന്നാണ് ബിജെപി സുമലതയെ കൂടെ ചേര്‍ക്കാനും മാണ്ഡ്യയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാനും ആലോചിക്കുന്നത് എന്നാണ് പ്രചാരണം. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ വിഷയത്തില്‍ പ്രതികരിച്ചത് മറ്റൊരു തരത്തിലാണ്....

മാണ്ഡ്യയില്‍ നിന്ന് ജയിച്ച വ്യക്തി

മാണ്ഡ്യയില്‍ നിന്ന് ജയിച്ച വ്യക്തി

മാണ്ഡ്യയില്‍ നിന്ന് ജയിച്ച വ്യക്തിയാണ് അംബരീഷ്. അദ്ദേഹം അന്തരിച്ച സാഹചര്യത്തില്‍ ഭാര്യ സുമലതയെ മല്‍സരിപ്പിക്കണമെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാല്‍ സീറ്റ് പങ്കുവച്ചപ്പോള്‍ സഖ്യകക്ഷിയായ ജെഡിഎസ്സിന് മണ്ഡലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി എന്നാണ് വിവരം.

ബിജെപി സ്ഥാനാര്‍ഥിയാകും?

ബിജെപി സ്ഥാനാര്‍ഥിയാകും?

ഇതോടെയാണ് പലതരത്തിലുള്ള പ്രചാരണം നടക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി മാണ്ഡ്യയില്‍ തന്നെ സുമലതയെ മല്‍സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത് എന്നാണ് പ്രചാരണം. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് യെദ്യൂരപ്പ പ്രതികരിച്ചത്.

ഇതുവരെ ക്ഷണിച്ചിട്ടില്ല

ഇതുവരെ ക്ഷണിച്ചിട്ടില്ല

സുമലതയെ ബിജെപിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും മാണ്ഡ്യയില്‍ ബിജെപി ടിക്കറ്റില്‍ അവരെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് യെദ്യൂരപ്പ പറഞ്ഞത്. നിലവില്‍ ചര്‍ച്ച നടന്നിട്ടില്ല. വിഷയം പാര്‍ട്ടി പിന്നീട് ചര്‍ച്ച ചെയ്യുമെന്നും യെദ്യൂരപ്പ ഹൂബ്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

 സുമലതയുടെ പ്രതികരണം

സുമലതയുടെ പ്രതികരണം

ബിജെപി നേതാക്കളാരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് സുമലത പറഞ്ഞു. ബിജെപി തന്നെ ക്ഷണിച്ചാല്‍ അനുയായികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും സുമലത വ്യക്തമാക്കി. ബിജെപിയെ തള്ളാതെയായിരുന്നു സുമലതയുടെ പ്രതികരണം. ഇതോടെയാണ് ബിജെപിയിലേക്ക് സുമലത കളം മാറ്റുമെന്ന പ്രചാരണം ശക്തമായത്.

 22 സീറ്റില്‍ ജയിക്കും

22 സീറ്റില്‍ ജയിക്കും

കര്‍ണാടകയില്‍ ബിജെപി 22 സീറ്റില്‍ ജയിക്കുമെന്ന് യെദ്യൂരപ്പ അവകാശപ്പെട്ടു. മോദി തന്നെ പ്രധാനമന്ത്രിയാകും. 300 സീറ്റുകളുടെ ബലത്തിലാണ് മോദി വീണ്ടും പ്രധാനമന്ത്രിയാകുക എന്നും യെദ്യൂരപ്പ പറഞ്ഞു. മോദിയെ വീണ്ടും അധികാരത്തിലേറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

പത്ത് സീറ്റ് ചോദിച്ച് ജെഡിഎസ്; എട്ടെണ്ണം തരാമെന്ന് കോണ്‍ഗ്രസ്, അടുത്ത മൂന്ന് ദിനം നിര്‍ണായകംപത്ത് സീറ്റ് ചോദിച്ച് ജെഡിഎസ്; എട്ടെണ്ണം തരാമെന്ന് കോണ്‍ഗ്രസ്, അടുത്ത മൂന്ന് ദിനം നിര്‍ണായകം

English summary
No Decision Yet on Inducting Ambreesh’s Wife Into BJP, Says BSY Amid Speculation Over Mandya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X