ആരാധനാലയങ്ങളോ വിദ്യഭ്യാസ സ്ഥാപനങ്ങളോ തുറക്കില്ല; ജൂണ്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മഹാരാഷ്ട്ര
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 80000 ലധികം പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ തുടരാനാണ് തീരുമാനം. അവിടെ ആരാധനാലയങ്ങളും തുറക്കുന്ന കാര്യത്തില്‍ ഇതുവരേയും തീരുമാനമെടുത്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍
രാജ്യത്ത് മെയ് 25 മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണില്‍ പല ഘട്ടങ്ങളിലായി ഇളവുകള്‍ അനുവദിച്ചിരുന്നു. പിന്നീട് മെയ് 31 ന് രാജ്യത്തെ കണ്‍ന്‍മെന്റ് സോണുകളില്‍ ജൂണ്‍ 31 വരെ ലോക്ക്ഡൗണ്‍ നീട്ടുകയും അല്ലാത്തിടങ്ങളില്‍ ജൂണ്‍ 8 മുതല്‍ മാളുകളും ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുകയുമായിരുന്നു.

മഹാരാഷ്ട്ര
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ഒപ്പം ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പൂട്ടികിടക്കാനുമാണ് തീരുമാനം.

സ്‌ക്കൂളുകളും
ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ എന്നിവ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇത്തരം ഇടങ്ങളില്‍ ആളുകള്‍ ഒത്ത് കൂടുന്നത് അനുവദിക്കില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.സംസ്ഥാനത്തെ സ്‌ക്കൂളുകളും ജൂണ്‍ മാസത്തില്‍ തുറക്കില്ലായെന്ന് അറിയിച്ചിട്ടുണ്ട്. ഗ്രീന്‍ സോണില്‍ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ലായെന്നാണ് തീരുമാനം.

കൂടുതല്‍ കൊവിഡ് കേസുകള്‍
84000 ത്തിനടുത്ത് ആളുകള്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈജിപ്ത്, ബെല്‍ജിയം, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ കൊവിഡ് കേസുകളാണ് മഹാരാഷ്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്,ദില്ലി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തമിഴ്നാട്
82968 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം 2969 പേര്‍ മരണപ്പെടുകയും ചെയ്തു. മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ കൊവിഡ് ബാധിതര്‍ 30152 ആയിരിക്കുകയാമ്. ഇവിടെ ശനിയാഴ്ച്ച മാത്രം 1458 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തോടെ തമിഴ്‌നാട്ടില്‍ ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്നുള്ള മരണം 251 ആയി. 13,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

ലോകത്ത്
ലോകത്തിതുവരേയും കൊവിഡ് മരണം നാല് ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരേയും 401,607 പേരാണ് മരണപ്പെട്ടിരിക്കുന്നത്. രോഗബാധിതര്‍ 70 ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇതുവരേയും 6,966412 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 3,404415 പേര്‍ രോഗമുക്തരായി. അമേരിക്കയില്‍ കൊവിഡ് ബാധിതര്‍ 20 ലക്ഷത്തോട് അടുക്കുകയാണ്.












Click it and Unblock the Notifications