കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ മന്ത്രിസഭ വൈകുന്നു, അതൃപ്തിയുമായി അശോക് ചവാന്‍, കോണ്‍ഗ്രസ് ഇടപെടാന്‍ ആവശ്യം!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ കടുത്ത അതൃപ്തിയറിയിച്ച് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍. ത്രികക്ഷി സഖ്യത്തില്‍ അകല്‍ച്ച വര്‍ധിക്കുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്. കോണ്‍ഗ്രസ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയില്‍ ഇടപെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയുമായി അകലുന്നു എന്നതും ഇതോടെ വ്യക്തമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളെ ആരെയും കൂട്ടാതെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതോടെ എല്ലാ നേതാക്കളും കടുത്ത അതൃപ്തിയിലാണ്. ഏകപക്ഷീയമായി എന്‍സിപി കാര്യങ്ങള്‍ നടപ്പാക്കുന്നു എന്നാണ് ആരോപണം. എന്നാല്‍ എന്‍സിപി നേതാക്കളാരും ഇതിനോട് പ്രതികരിച്ചിട്ടില്ല.

കടുപ്പിച്ച് അശോക് ചവാന്‍

കടുപ്പിച്ച് അശോക് ചവാന്‍

മന്ത്രിസഭാ രൂപീകരണം വൈകുന്നതില്‍ അശോക് ചവാന്‍ കടുത്ത അതൃപ്തിയാണ് അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നിശ്ചയദാര്‍ഢ്യത്തോടെ ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ചവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനം എടുക്കുന്നതില്‍ ശിവസേനയും എന്‍സിപിയും മാത്രമല്ല ഉണ്ടാവേണ്ടതെന്നും, കോണ്‍ഗ്രസ് ആവശ്യങ്ങള്‍ തുറന്ന് പറയണമെന്നും ചവാന്‍ ആവശ്യപ്പെട്ടു. അതേസമയം പൃഥ്വിരാജ് ചവാനും എന്‍സിപിയുടെ നീക്കങ്ങളില്‍ ചൊടിച്ചിരിക്കുകയാണ്.

പവാറുമായി അകലുന്നു

പവാറുമായി അകലുന്നു

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ അജിത് പവാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി വാക്കേറ്റമുണ്ടായെന്ന കാര്യം ശരത് പവാര്‍ പുറത്തുവിട്ടത് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുമായി പ്രശ്‌നങ്ങളുണ്ടെന്ന് പവാര്‍ തുറന്ന് പറയുകയും ചെയ്തു. അതേസമയം ശിവസേന മികച്ച സഖ്യകക്ഷിയാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. ദീര്‍ഘകാലമായി കൂടെയുള്ള കോണ്‍ഗ്രസിനെ തള്ളിപ്പറയുന്ന ശരത് പവാറിന്റെ സമീപനം തീര്‍ത്തും തെറ്റാണെന്ന വാദത്തിലാണ് മുതിര്‍ന്ന നേതാക്കള്‍.

തന്ത്രമൊരുക്കി എന്‍സിപി

തന്ത്രമൊരുക്കി എന്‍സിപി

കോണ്‍ഗ്രസ് ഏതെങ്കിലും തരത്തില്‍ സഖ്യം ഉപേക്ഷിച്ച് പോകാനുള്ള തന്ത്രങ്ങള്‍ ശരത് പവാര്‍ സ്വീകരിക്കുന്നത്. സ്വന്തം നിലയ്ക്ക് വിട്ട് പോയാല്‍ പവാറിന് സഖ്യം പൊളിച്ചതിന്റെ ബാധ്യത ഇല്ലാതാക്കും. തുടര്‍ന്ന് ശിവസേനയെ അനുനയിപ്പിച്ച് ബിജെപി പാളയത്തിലേക്ക് കൊണ്ടുപോകാനും പവാറിന് സാധിക്കും. ശരത് പവാര്‍, നരേന്ദ്ര മോദിയുമായി ഏത് തരത്തിലുള്ള ചര്‍ച്ചകളാണ് നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. അജിത് പവാറിന്റെ നീക്കങ്ങള്‍ അറിയാമായിരുന്നുവെന്ന് പവാര്‍ പറഞ്ഞതും കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്.

വകുപ്പുകളില്‍ പ്രശ്‌നം

വകുപ്പുകളില്‍ പ്രശ്‌നം

കോണ്‍ഗ്രസിന് നിര്‍ണായക വകുപ്പുകള്‍ നല്‍കുന്നതിനോട് ശരത് പവാറിന് യോജിപ്പില്ല. പ്രധാനമായും മുന്‍ സര്‍ക്കാരുകളില്‍ ഉണ്ടായിരുന്ന അഴിമതിയാണ് ഇതിനായി എന്‍സിപി ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ ആദര്‍ശ് അഴിമതിയെ തുടര്‍ന്ന് അശോക് ചവാന്‍ മന്ത്രിസഭയുടെ ഭാഗമാവേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനിയും വരാന്‍ സാധ്യതയുണ്ടെന്നാണ് എന്‍സിപി ഉന്നയിക്കുന്നത്. ആഭ്യന്തരം, റവന്യൂ, തുടങ്ങിയ വകുപ്പുകളൊന്നും കോണ്‍ഗ്രസിന് ലഭിച്ചേക്കില്ല.

ഉദ്ധവിന് പരീക്ഷണം

ഉദ്ധവിന് പരീക്ഷണം

ഉദ്ധവുമായി കഴിഞ്ഞ ദിവസം ശരത് പവാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്. നാളെ തന്നെ വിവിധ വകുപ്പുകളുടെ കൈമാറ്റം നടക്കണമെന്നാണ് പവാറിന്റെ ആവശ്യം. ഇതിന് മുമ്പ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുമെന്ന് പവാര്‍ അറിയിച്ചിട്ടുണ്ട്. ഇതിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മന്ത്രിസഭാ പുനസംഘടന ശൈത്യകാല സെഷനിന് ശേഷമേ ഉണ്ടാവൂ. അതേസമയം പവാര്‍ സര്‍ക്കാരിന് മുകളില്‍ സൂപ്പര്‍ പവറായി പ്രവര്‍ത്തിച്ച് തുടങ്ങിയത് ഉദ്ധവിന് വലിയൊരു പരീക്ഷണമാണ്. ഇതിനെ എങ്ങനെ നേരിടുമെന്നതും അദ്ദേഹത്തിന് വെല്ലുവിളിയാണ്.

കോണ്‍ഗ്രസ് കണ്ണടയ്ക്കും

കോണ്‍ഗ്രസ് കണ്ണടയ്ക്കും

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശിവസേനയുമായുള്ള സഖ്യത്തില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവര്‍ വിവിധ കൗണ്‍സിലുകളില്‍ ബിജെപിയെ പിന്തുണയ്ക്കും. ഇതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. ഭീവണ്ഡിയില്‍ ഇത്തരം സംഭവം കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാല്‍ തല്‍ക്കാലം ഇതിനോട് കണ്ണടയ്ക്കാനാണ് തീരുമാനം. കാരണം എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസിനെ തഴയാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ മുന്നോട്ടുള്ള നീക്കം അനുസരിച്ചേ ഇനി സഖ്യം ശക്തമാകൂ.

 പ്രതിജ്ഞയെടുത്ത് സോണിയ... ഇത്തവണ പിറന്നാള്‍ ആഘോഷമില്ല, കാരണം കേട്ടാല്‍ ഞെട്ടും!! പ്രതിജ്ഞയെടുത്ത് സോണിയ... ഇത്തവണ പിറന്നാള്‍ ആഘോഷമില്ല, കാരണം കേട്ടാല്‍ ഞെട്ടും!!

English summary
no delay in portfolio allocation says ashok chavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X