കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഇപ്പോൾ ജനാധിപത്യമില്ല, മോദിക്കെതിരെ പറഞ്ഞാൽ മോഹൻ ഭാഗവതും തീവ്രവാദിയാകും;രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി; കാർഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരെയുള്ള കേന്ദ്രസർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യം ഇല്ലെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പറഞ്ഞാൽ പോലും അവരെ തീവ്രവാദിയാക്കുമെന്നും രാഹുൽ പറഞ്ഞു. വിവാദകാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കണ്ട് നിവേദനം സമർപ്പിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു രാഹുൽ.

'സെക്സ് അത്ര വലിയ കുറ്റമാണോ? ഈ വിക്രിയകൾ നാട്ടുകാർ അറിഞ്ഞാൽ ളോഹ ഉപേക്ഷിച്ച് വേറെ ജോലിക്ക് പോയിക്കൂടെ''സെക്സ് അത്ര വലിയ കുറ്റമാണോ? ഈ വിക്രിയകൾ നാട്ടുകാർ അറിഞ്ഞാൽ ളോഹ ഉപേക്ഷിച്ച് വേറെ ജോലിക്ക് പോയിക്കൂടെ'

"പ്രധാനമന്ത്രി മോദി കുത്തക മുതലാളിമാർക്ക് വേണ്ടി പണം സമ്പാദിക്കുകയാണ്. അദ്ദേഹത്തിനെതിരെ നിലകൊള്ളാൻ ശ്രമിക്കുന്നവരെയെല്ലാം തീവ്രവാദി ആക്കുകയാണ്- അത് കർഷകരോ തൊഴിലാളികളോ ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ആയാൽ പോലും', രാഹുൽ ഗാന്ധി,പറഞ്ഞു.ഇന്ത്യയിൽ ജനാധിപത്യമില്ല. ഉണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത് നിങ്ങളുടെ ഭാവനയിൽ മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

rahul modi

രാഷ്ട്രപതി ഭവനിലേക്കുള്ള രാഹുൽ നേതൃത്വം നൽകുന്ന മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ വിലക്ക് തള്ളി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്നേതാക്കൾ രാഹുലിന്റെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. തുടർന്ന് പ്രിയങ്ക അടക്കമുളള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ മാർച്ച് സംഘർഷ ഭരിതമായിരുന്നു.

പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ചു. തുടർന്ന് ഇവരേയും അറസ്റ്റ് ചെയ്ത് നീക്കി.
രണ്‍ദീപ് സുര്‍ജേവാല, എംപിമാരായ കെസി വേണുഗോപാല്‍, ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരേയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

'എൻസിപിയും ബിഡിജെഎസും യുഡിഎഫിലെത്തണം; 2021 ൽ ഭരണം പിടിക്കണം..ഈ 3 നേതാക്കൾക്കും അതിന് കഴിയുമെന്ന് പികെ ഫിറോസ്'എൻസിപിയും ബിഡിജെഎസും യുഡിഎഫിലെത്തണം; 2021 ൽ ഭരണം പിടിക്കണം..ഈ 3 നേതാക്കൾക്കും അതിന് കഴിയുമെന്ന് പികെ ഫിറോസ്

English summary
no-democracy-in-the-country-mohan-bhagwat-will-be-a-terrorist-if-he-speaks-against-modi-rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X