കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ല; തുറന്നത് ആഫ്രിക്കക്കാര്‍ക്ക് വേണ്ടിയെന്ന് കര്‍ണാടക മന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: പൗരത്വം നഷ്ടപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം കര്‍ണാടകയില്‍ നിര്‍മിച്ചെന്ന വാര്‍ത്ത തള്ളി ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്. അടുത്തിടെ തുറന്ന തടങ്കല്‍ കേന്ദ്രം പൗരത്വം നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയല്ലെന്നും ആഫ്രിക്കക്കാര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

10

മയക്കുമരുന്ന് കേസില്‍ ഒട്ടേറെ ആഫ്രിക്കന്‍ പൗരന്‍മാര്‍ പിടിയിലാകുന്നുണ്ട്. അത്തരക്കാരെ താമസിപ്പിക്കാനാണ് ബംഗളൂരുവിന് 30 കിലോമീറ്റര്‍ അകലെയുള്ള സോന്തെകൊപ്പ ഗ്രാമത്തില്‍ തടങ്കല്‍ കേന്ദ്രം തുറന്നതെന്നും മന്ത്രി വിശദീകരിച്ചു. പുതിയ തടങ്കല്‍ കേന്ദ്രം തുറന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

ഞങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കും... കോയമ്പത്തൂരില്‍ തിയ്യതി പ്രഖ്യാപിച്ച് 3000 പേര്‍ഞങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കും... കോയമ്പത്തൂരില്‍ തിയ്യതി പ്രഖ്യാപിച്ച് 3000 പേര്‍

പൗരത്വം നഷ്ടപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. അനധികൃതമായി താമസിക്കുന്ന വിദേശികളെ പാര്‍പ്പിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും തടങ്കല്‍ കേന്ദ്രം വേണമെന്ന് മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വീണ്ടും ചര്‍ച്ചയായി.

അസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കുംഅസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കും

രാജ്യത്ത് ഒരിടത്തും തടങ്കല്‍ കേന്ദ്രം ഇല്ല എന്നാണ് പ്രധാനമന്ത്രി മോദി കഴിഞ്ഞദിവസം പ്രതികരിച്ചത്. എന്നാല്‍ അസമില്‍ വര്‍ഷങ്ങളായി അത്തരമൊരു കേന്ദ്രമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു. സംസ്ഥാനത്ത് തടങ്കല്‍ കേന്ദ്രം വരുന്നുണ്ടെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി പറഞ്ഞത്. നിയമവിരുദ്ധമായി സംസ്ഥാനത്ത് താമസിക്കുന്നവരെ പിടികൂടിയാല്‍ പാര്‍പ്പിക്കാനാണിതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

English summary
"No Detention Centre in Karnataka, Facility For African Nationals": Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X