കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ഡലത്തില്‍ വികസനമില്ല, നദ്ദയ്ക്ക് മുന്നില്‍ തുറന്നടിച്ച് എംഎല്‍എ, ഉത്തരാഖണ്ഡില്‍ ബിജെപിക്ക് തലവേദന

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ഒരു എംഎല്‍എ കൂടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുകയാണ്. ഏറ്റവും മോശം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇവിടെ ഉള്ളതെന്ന് എംഎല്‍എ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ പ്രശ്‌നങ്ങള്‍ കാരണം യാതൊരു വികസന പ്രവര്‍ത്തനവും നടക്കാന്‍ അനുവദിക്കുന്നില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധികൃതരും ചേര്‍ന്ന് എല്ലാം തടസ്സപ്പെടുത്തുകയാണെന്ന് ഇവര്‍ ആരോപിച്ചു. ദിദിഹാത്ത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ബിഷന്‍ സിംഗ് ചുപ്പല്‍ ദില്ലിയിലെത്തി ജെപി നദ്ദയെ കണ്ടു. തന്റെ മണ്ഡലത്തിലെ അവസ്ഥയും ചുപ്പല്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

1

ഇതിന് പിന്നാലെ ഡെറാഡൂണിലെ റായ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ഉമേഷ് ശര്‍മ കൗ നദ്ദയ്ക്ക് കത്തും അയച്ചു. ഇതിലാണ് വിശദമായി പരാതിയുള്ളത്. പാര്‍ട്ടിയുടെ പ്രതിച്ഛായയെ വികസന വിരുദ്ധത ബാധിക്കുന്നുണ്ടെന്ന് ഉമേഷ് ശര്‍മ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയുന്നതില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്ന് ശര്‍മ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനില്‍ വിജയിച്ച നേതാവാണ് ശര്‍മ. റായ്പൂരില്‍ നിന്ന് 36771 വോട്ടിനാണ് അദ്ദേഹം ജയിച്ചത്.

വലിയ ഭൂരിപക്ഷം കിട്ടിയതിനാല്‍ ജനങ്ങള്‍ വലിയ കാര്യങ്ങള്‍ ഞാന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചമായതില്‍ അവര്‍ നിരാശരാണെന്നും ഉമേഷ് ശര്‍മ പറഞ്ഞു. അതേസമയം നദ്ദയുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം ലഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രതിസന്ധികള്‍ എന്തൊക്കെയാണ് അദ്ദേഹത്തെ കൃത്യമായി ബോധ്യപ്പെടുത്തുമെന്നും ശര്‍മ വ്യക്തമാക്കി. സര്‍ക്കാരും മന്ത്രിമാരും എത്രയൊക്കെ നിര്‍ദേശിച്ചിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങുന്നില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

ബിഷന്‍ സിംഗ് ചുപ്പലും കൂടി വന്നതോടെ പ്രതിപക്ഷത്തിന് ബിജെപിക്കെതിരെ വലിയ ആയുധമാണ് കിട്ടിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് എല്ലാവരും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിപതറും എന്ന സൂചനയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നില്‍. ബിജെപിയെ യെ അടുത്ത തിരഞ്ഞെടുപ്പിലും ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റണമെന്നാണ് നദ്ദ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന പരാതി ശക്തമാണ്.

English summary
no development work happens in constituencies, bjp mla's complaint to jp nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X