കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ സര്‍ക്കാരിനും കോണ്‍ഗ്രസിനും ഒരേ അഭിപ്രായം, അവര്‍ പറയുന്നത് തെറ്റാണ്, തുറന്നടിച്ച് തരൂര്‍

Google Oneindia Malayalam News

ഭോപ്പാല്‍: കശ്മീരില്‍ കോണ്‍ഗ്രസിനും സര്‍ക്കാരിനും ഒരേ സ്വരമാണ് ഉള്ളതെന്ന് ശശി തരൂര്‍. പക്ഷേ കോണ്‍ഗ്രസ് ഉന്നയിക്കുന്ന കാര്യം കശ്മീരിലെ ജനങ്ങളെ കുറിച്ചാണെന്നും തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനും പാകിസ്താനും ഒരേ സ്വരമാണെന്ന വാദത്തെയും തരൂര്‍ തള്ളി. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ചോദ്യം ചെയ്ത കോണ്‍ഗ്രസിന്റെ നടപടി പാകിസ്താനെ സഹായിക്കുമെന്ന വാദം അമ്പരിപ്പിക്കുന്നതാണെന്നും തരൂര്‍ പറഞ്ഞു.

1

ഞങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. കശ്മീരി ജനത എങ്ങനെയാണ് ദുരിതമനുഭവിക്കുന്നത് എന്നാണ് ഞങ്ങള്‍ പറയുന്നത്. ഞങ്ങള്‍ പാകിസ്താനെ സന്തോഷിപ്പിക്കുന്നതോ, അവര്‍ക്ക് നേട്ടമുണ്ടാക്കുന്നതോ ആയ കാര്യമല്ല പറയുന്നത്. പാകിസ്താന്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ ഇടപെടാന്‍ യാതൊരു അധികാരവുമില്ല. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കശ്മീരിനെ കുറിച്ച് പറയാന്‍ ഞങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട്. ഇത്തരം മാറ്റങ്ങള്‍ വരുമ്പോള്‍ ജനങ്ങളെ ഒപ്പം കൂട്ടേണ്ടതുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

കശ്മീരില്‍ സര്‍ക്കാരിന്റെ അതേ നിലപാടാണ് കോണ്‍ഗ്രസിന് അന്താരാഷ്ട്ര തലത്തില്‍ ഉള്ളത്. അതേസമയം ബിജെപി സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ അതേ നയങ്ങളാണ് അന്താരാഷ്ട്ര വിഷയങ്ങളില്‍ സ്വീകരിക്കുന്നതെന്നും തരൂര്‍ ആരോപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാമതൊരാള്‍ ചര്‍ച്ചയില്‍ വേണ്ടെന്നും തരൂര്‍ പറഞ്ഞു.

കശ്മീരില്‍ പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ മറ്റൊരാളെ ആവശ്യമില്ല. പക്ഷേ ഒരു കൈയ്യില്‍ ബോംബും മറ്റൊരു കൈയ്യില്‍ തോക്കുമേന്തി നില്‍ക്കുന്ന അവസ്ഥയില്‍ പാകിസ്താനുമായി ചര്‍ച്ച ആവശ്യമില്ലെന്നും തരൂര്‍ പറഞ്ഞു. നേരത്തെ അമിത് ഷാ പറഞ്ഞു ഹിന്ദു, ജെയിന്‍, ബുദ്ധ, സിഖ് വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന്. ഇതിനര്‍ത്ഥം മുസ്ലീമായത് കൊണ്ട് ഇന്ത്യയിലേക്ക് സ്വാഗതമില്ലെന്നാണോ? മഹാത്മാ ഗാന്ധി സ്വാതന്ത്ര്യത്തിനായി കഷ്ടപ്പെട്ടത് ഇതിനല്ലെന്നും തരൂര്‍ പറഞ്ഞു.

 പ്രിയങ്കയ്ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്... യുപിയിലേക്ക് ചുവടുമാറ്റം, 2022ലേക്ക് ആദ്യ തന്ത്രം പ്രിയങ്കയ്ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്... യുപിയിലേക്ക് ചുവടുമാറ്റം, 2022ലേക്ക് ആദ്യ തന്ത്രം

English summary
no difference between congress stand on kashmir says tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X