സോൻഭദ്രയിൽ 3000 ടൺ സ്വർണ നിക്ഷേപമില്ല; വിശദീകരണവുമായി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
ദില്ലി: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ മൂവായിരം ടണ്ണോളം സ്വർണനിക്ഷേപം കണ്ടെത്തിയെന്ന വാർത്ത നിഷേധിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ഇന്ത്യയുടെ കരുതൽ സ്വർണശേഖരത്തേക്കാൾ അഞ്ചിരട്ടിയോളം വരും ഈ സ്വർണ നിക്ഷേപമെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ സോൻഭദ്രയിൽ മൂവായിരം ടണ്ണോളം സ്വർണ നിക്ഷേപമുണ്ടെന്ന ജില്ലാ മൈനിംഗ് ഓഫീസർ കെകെ റായിയുടെ വാദം തള്ളിയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്.
ആദിവാസി വിഭാഗങ്ങള്‍ കൂടുതലുളള സോന്‍ഭദ്ര ജില്ലയിലെ സോന്‍ പഹാഡിയിൽ 2943 ടണ്ണിന്റെയും ഹര്‍ദിയിൽ 646. 16 കിലോയും സ്വർണ നിക്ഷേപം കണ്ടെത്തിയെന്നായിരുന്നു റായിയുടെ അവകാശവാദം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നും ഇത്തരം വിവരം ആരും കൈമാറിയിട്ടില്ലെന്നും സോൻഭദ്രയിൽ അത്രയും വലിയ അളവിൽ സ്വർണ നിക്ഷേപമുണ്ടെന്ന് ജിഎസ്ഐ കണക്കാട്ടിയിട്ടില്ലെന്നും ജിഎസ്ഐ ഡയറക്ടർ ജനറൽ എം ശ്രീധർ വ്യക്തമാക്കി.

ജിഎസ്ഐയുടെ നോർത്തേൺ റീജിയൻ 1998-99, 99-2000 വർഷങ്ങളിൽ സോൻഭദ്രയിൽ ഖനനം നടത്തിയിരുന്നു. തുടർ നടപടികൾക്കായി ഈ റിപ്പോർട്ട് യുപി ഡിജിഎമ്മിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. 52,806.05 ടണ്ണോളം അയിരിന്റെ സാന്നിധ്യം ഈ പ്രദേശത്തുണ്ട്. എന്നാൽ ഒരു ടണ്ണിൽ നിന്നും 3.03 ഗ്രാം സ്വർണം മാത്രമെ വേർതിരിച്ചെടുക്കാൻ സാധിക്കൂ. അങ്ങനെയെങ്കിൽ ഇതിൽ നിന്നും ആകെ 106 കിലോ സ്വർണം മാത്രമെ വേർതിരിച്ചെടുക്കാൻ സാധിക്കുകയുള്ളു. മാധ്യമ റിപ്പോർട്ടുകൾ പോലെ 3,350 ടണ്ണിന്റെ അവകാശവാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
-
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications