കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോൻഭദ്രയിൽ 3000 ടൺ സ്വർണ നിക്ഷേപമില്ല; വിശദീകരണവുമായി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ മൂവായിരം ടണ്ണോളം സ്വർണനിക്ഷേപം കണ്ടെത്തിയെന്ന വാർത്ത നിഷേധിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ഇന്ത്യയുടെ കരുതൽ സ്വർണശേഖരത്തേക്കാൾ അഞ്ചിരട്ടിയോളം വരും ഈ സ്വർണ നിക്ഷേപമെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ സോൻഭദ്രയിൽ മൂവായിരം ടണ്ണോളം സ്വർണ നിക്ഷേപമുണ്ടെന്ന ജില്ലാ മൈനിംഗ് ഓഫീസർ കെകെ റായിയുടെ വാദം തള്ളിയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്.

അസംഖഡില്‍ പ്രിയങ്കയുടെ പരീക്ഷണം.... അഖിലേഷിന് നെഞ്ചിടിപ്പ്, മുസ്ലീം വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്അസംഖഡില്‍ പ്രിയങ്കയുടെ പരീക്ഷണം.... അഖിലേഷിന് നെഞ്ചിടിപ്പ്, മുസ്ലീം വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

ആദിവാസി വിഭാഗങ്ങള്‍ കൂടുതലുളള സോന്‍ഭദ്ര ജില്ലയിലെ സോന്‍ പഹാഡിയിൽ 2943 ടണ്ണിന്റെയും ഹര്‍ദിയിൽ 646. 16 കിലോയും സ്വർണ നിക്ഷേപം കണ്ടെത്തിയെന്നായിരുന്നു റായിയുടെ അവകാശവാദം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നും ഇത്തരം വിവരം ആരും കൈമാറിയിട്ടില്ലെന്നും സോൻഭദ്രയിൽ അത്രയും വലിയ അളവിൽ സ്വർണ നിക്ഷേപമുണ്ടെന്ന് ജിഎസ്ഐ കണക്കാട്ടിയിട്ടില്ലെന്നും ജിഎസ്ഐ ഡയറക്ടർ ജനറൽ എം ശ്രീധർ വ്യക്തമാക്കി.

gold

ജിഎസ്ഐയുടെ നോർത്തേൺ റീജിയൻ 1998-99, 99-2000 വർഷങ്ങളിൽ സോൻഭദ്രയിൽ ഖനനം നടത്തിയിരുന്നു. തുടർ നടപടികൾക്കായി ഈ റിപ്പോർട്ട് യുപി ഡിജിഎമ്മിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. 52,806.05 ടണ്ണോളം അയിരിന്റെ സാന്നിധ്യം ഈ പ്രദേശത്തുണ്ട്. എന്നാൽ ഒരു ടണ്ണിൽ നിന്നും 3.03 ഗ്രാം സ്വർണം മാത്രമെ വേർതിരിച്ചെടുക്കാൻ സാധിക്കൂ. അങ്ങനെയെങ്കിൽ ഇതിൽ നിന്നും ആകെ 106 കിലോ സ്വർണം മാത്രമെ വേർതിരിച്ചെടുക്കാൻ സാധിക്കുകയുള്ളു. മാധ്യമ റിപ്പോർട്ടുകൾ പോലെ 3,350 ടണ്ണിന്റെ അവകാശവാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
No discovery of 3000 tonnes of gold in Sonbhadra, GSI clarified
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X