കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണബാങ്കുകളോടുള്ള വിവേചനം തെറ്റ് : സുപ്രീംകോടതി, കേന്ദ്രത്തിന് വിമര്‍ശനം

നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് കോടതി. ബുധനാഴ്ച വിശദീകരണം നല്‍കണം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : നോട്ട് നിരോധനത്തിനു പിന്നാലെ സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശരിയല്ലെന്ന് സുപ്രീംകോടതി. സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റാണെന്ന് കോടതി വ്യക്തമാക്കി. നോട്ട് അസാധുവാക്കലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

നിയന്ത്രണത്തിന് പകരം സഹകരണ ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു.നിക്ഷേപം വ്യവസ്ഥാടിസ്ഥാനത്തില്‍ സ്വീകരിക്കുന്നത് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനോട് നിരവധി ചോദ്യങ്ങള്‍ കോടതി ചോദിച്ചു.ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണം.

നിയന്ത്രണം ആകാം

നിയന്ത്രണം ആകാം

നോട്ട് നിരോധനത്തിനു പിന്നാലെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ സഹകരണ ബാങ്കുകളെ അനുവദിക്കാത്തത് വിവേചനം തന്നെയാണെന്ന് കോടതി വ്യക്തമാക്കി. പിഴവുകള്‍ ഉണ്ടെങ്കില്‍ നിയന്ത്രണങ്ങള്‍ ആകാമായിരുന്നുവെന്നും എന്തടിസ്ഥാനത്തിലാണ് നിരോധനമേര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്നും കോടതി.

നോട്ട് നിരോധനത്തിനെതിരെ പരാതി പ്രളയം

നോട്ട് നിരോധനത്തിനെതിരെ പരാതി പ്രളയം

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിക്കെതിരെ സമര്‍പ്പിച്ച 32 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ബാങ്കിങ് ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കുകയായിരുന്നു.

 ആശങ്ക

ആശങ്ക

സഹകരണ ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ നിക്ഷേപകരാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്ന് സഹകരണ ബാങ്കുകള്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ വ്യക്തമാക്കി. കപില്‍ സിബലിനു പുറമെ പി. ചിദംബരവും കോടതിയില്‍ ഹാജരായിരുന്നു. കേരളത്തില്‍ മാത്രം 60 ലക്ഷം നിക്ഷേപകരാണ് ഉള്ളതെന്നും സിബല്‍ കോടതിയെ അറിയിച്ചു.

 എന്ത് സാമ്പത്തിക നേട്ടം

എന്ത് സാമ്പത്തിക നേട്ടം

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്ത് സാമ്പത്തിക നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി. നിശ്ചയിച്ച പണമെങ്കിലും നിക്ഷേപകര്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണമെന്നും കോടതി.

 വലിയ മാറ്റത്തിനായി ചെറിയ ബുദ്ധിമുട്ട്

വലിയ മാറ്റത്തിനായി ചെറിയ ബുദ്ധിമുട്ട്

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളെ കുറിച്ചും നിക്ഷേപകരെ കുറിച്ചും വ്യക്തതയില്ലാത്തിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതിസന്ധികള്‍ ഡിസംബര്‍ 30 ഓടെ അവസാനിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍. വലിയ മാറ്റത്തിനു വേണ്ടിയുള്ള ചെറിയ ബുദ്ധിമുട്ടാണിതെന്നും സര്‍ക്കാര്‍.

 പേടിഎം പ്രോത്സാഹിപ്പിക്കണം

പേടിഎം പ്രോത്സാഹിപ്പിക്കണം

രാജ്യത്ത് നോട്ട് ക്ഷാമം ഉണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു. നിക്ഷേപകര്‍ വലിയതോതില്‍ പണം പിന്‍വലിക്കുന്നത് അനുവദിക്കാനാകില്ലെന്നും നിക്ഷേപകര്‍ക്ക് നല്‍കാന്‍ അത്രയും പണം ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇത് വരുംദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് പരിഹരിക്കുമെന്നും കോടതി. പേടിഎം അടക്കമുള്ളവയ്ക്ക് പ്രോത്സാഹനം വേണമെന്നും സര്‍ക്കാര്‍.

English summary
Note ban issue court against Union government. says it is discrimination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X