കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുറന്ന മനസോടെയാണ് കർഷകരെ ചർച്ചയ്ക്ക് വിളിക്കേണ്ടത്; അമിത് ഷായുടെ ചർച്ചാ വാഗ്ദാനം തള്ളി കർഷകർ

Google Oneindia Malayalam News

ദില്ലി; കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച് കർഷകർ. ഉപാധികളോടെയുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്നും ബുരാരിയിലെ ഗ്രൗണ്ടിലേക്ക് പ്രതിഷേധം മാറ്റില്ലെന്നും കർഷകർ വ്യക്തമാക്കി.
ഡിസംബർ 3 ന് കർഷക സംഘടനകൾ ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രതിഷേധം മറ്റൊരുസ്ഥലത്തേക്ക് മാറ്റണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ ഇത് കർഷകർ തള്ളി.സർക്കാർ തുറന്ന മനസോടെയാണ് തങ്ങളെ സമീപിക്കേണ്ടത്, അല്ലാതെ ഉപാധികളോടെയല്ലെന്നും കർഷകർ വ്യക്തമാക്കി.

farmers protest

32 കർഷക സംഘടനകളെയാണ് ചർച്ചയ്ക്കായി കേന്ദ്ര സർക്കാർ ക്ഷണിച്ചത്. ചർച്ച തുടരണമെങ്കിൽ എത്രയും പെട്ടെന്ന് ബുരാരിയിലേക്ക് പ്രതിഷേധം മാറ്റണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സർക്കാർ ഉപാധി സ്വീകരിച്ചാൽ ഉടൻ തന്നെ ചർച്ച നടത്താം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. അതേസമയം ജന്തർമന്ദറിൽ പ്രതിഷേധിക്കാൻ അവസരം നൽകണമെന്നതാണ് കർഷകരുടെ നിലപാട്.

ഇന്ന് വൈകീട്ട് 4 ന് സിംഗു അതിർത്തിയിൽ ഉള്ള കർഷകർ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. പ്രതിഷേധത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് കർഷകർ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കും. അതേസമയം
കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദില്ലിയിലെ വിവിധ അതിർത്തികളിൽ തമ്പടിച്ചിരിക്കുകയാണ് കർഷകർ. എന്ത് സംഭവിച്ചാലും പ്രതിഷേധം തുടരുമെന്നാണ് കർഷകർ ആവർത്തിക്കുന്നത്.

ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കർഷകരാണ് നിയങ്ങൾക്കെതിരെ പ്രതിഷേധിച്ച് ദില്ലി ചലോ മാർച്ച് നടത്തുന്നത്. എന്നാൽ അതിർത്തി അടച്ചിട്ടും ശക്തമായ പോലീസ് വിന്യാസം തീർത്തും പ്രതിഷേധങ്ങളെ നേരിടുകയാണ് പോലീസ്.അതേസമയം പ്രതിഷേധങ്ങൾ തുടരുമ്പോഴും കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.കാർഷിക പരിഷ്കാരങ്ങൾ കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചെന്നും നിയമം അവരുടെ നൻമയ്ക്കാണെന്നും പ്രധാനമന്ത്രി ഇന്ന് മൻകി ബാത്തിൽ പറഞ്ഞു.

Recommended Video

cmsvideo
Delhi mosques distributes food for farmers | Oneindia Malayalam

കാർഷിക നിയമങ്ങൾ നടപ്പായതോടെ രാജ്യത്തെ കർഷകരുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചു. നിയമങ്ങൾ കർഷകർക്ക് സാധ്യതകളുടെ പുതിയ വാതിലുകൾ തുറന്നിരിക്കുകയാണ്. പുതിയ നിയമം നടപ്പായതോടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില കർഷകർക്ക് ലഭിച്ച് തുടങ്ങി.കഠിനാധ്വാനികളായ രാജ്യത്തെ കർഷകരുടെ ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും മോദി പറഞ്ഞിരുന്നു.

English summary
No discussion with conditions; Farmers reject Amit Shah's offer of talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X