കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല; യുവതി പാലത്തിന് മുകളില്‍ പ്രസവിച്ചു

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല; യുവതി പാലത്തിന് മുകളില്‍ പ്രസവിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ഡെറാഡൂണ്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ യുവതി പ്രസവിച്ചത് വഴിയരികില്‍. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഇവിടുത്തെ ചക്രത ആശുപത്രിയില്‍ യുവതിയെ ബന്ധുക്കള്‍ എത്തിച്ചിരുന്നു. എന്നാല്‍, ഡോക്ടര്‍മാരില്ലാത്തതോടെ തിരിച്ചുപോകുമ്പോള്‍ പാലത്തിന് മുകളില്‍വെച്ച് കുട്ടിക്ക് ജന്മം നല്‍കുകയായിരുന്നു.

പ്രദേശത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം അപൂര്‍വമാണെന്ന് ആരോപണമുണ്ട്. ഉയര്‍ന്ന സ്ഥലങ്ങളില്‍ കഴിയുന്ന പാവപ്പെട്ടവര്‍ പലപ്പോഴും അവശരായ രോഗികളെയും കൊണ്ട് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടതായിവരുന്നു. ബനിതയെന്ന യുവതിയെ ബന്ധുക്കള്‍ പ്രസവവേദന തുടങ്ങിയയുടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു.

ഗൗരിയുടെ ആത്മഹത്യ... അധ്യാപികമാര്‍ മാത്രമല്ല പ്രിന്‍സിപ്പലും കുരുക്കില്‍, മൊഴിയെടുത്തില്ല, ദുരൂഹത...ഗൗരിയുടെ ആത്മഹത്യ... അധ്യാപികമാര്‍ മാത്രമല്ല പ്രിന്‍സിപ്പലും കുരുക്കില്‍, മൊഴിയെടുത്തില്ല, ദുരൂഹത...

baby
എന്നാല്‍, ഡോക്ടര്‍മാരില്ലാത്തതിനാല്‍ ബനിതയ്ക്ക് വഴിയില്‍തന്നെ പ്രസവിക്കേണ്ടതായിവന്നു. പ്രദേശത്ത് ഒരു ഹെല്‍ത്ത് സെന്റര്‍ മാത്രമാണുള്ളത്. ഒരു ഫാര്‍മസിസ്റ്റും. ഡോക്ടര്‍മാരുടെ സേവനം അപൂര്‍വമാണ്. ജനങ്ങള്‍ക്ക് അത്യാവശ്യമുള്ള സേവനം ലഭ്യമാക്കാന്‍ സര്‍ക്കാരിന് എന്തുകൊണ്ടാണ് കഴിയാത്തതെന്ന് പ്രദേശവാസികള്‍ ചോദിക്കുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് ഹെല്‍ത്ത് സെന്ററിന്റെ പുറത്താണ് ഒരു യുവതി കുട്ടിക്ക് ജന്മം നല്‍കിയത്. യഥാസമയം ചികിത്സ കിട്ടാത്തതിനാല്‍ കുട്ടി പിന്നീട് മരിക്കുകയും ചെയ്തു. ഇതേ ഹെല്‍ത്ത് സെന്ററിന്റെ മുന്നിലുള്ള റോഡിലാണ് മറ്റൊരു സ്ത്രീയ്ക്ക് പ്രസവിക്കേണ്ടതായി വന്നത്. ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ ജനങ്ങള്‍ രോഷത്തിലാണ്.

English summary
No doctor in health centre, Uttarakhand woman forced to deliver baby on bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X