കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍പിആറിന് രേഖകള്‍ ആവശ്യമില്ല: ആരും സംശയിക്കേണ്ടെന്ന് അമിത് ഷാ, മറുപടി പാര്‍ലമെന്റില്‍!!

Google Oneindia Malayalam News

ദില്ലി: ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍പിആറിന് ഒരു തരത്തിലുള്ള രേഖകളും ആവശ്യമില്ലെന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ആരും സംശയത്തോടെ ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ കാണേണ്ടതില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. രാജ്യസഭയില്‍ ദില്ലി അക്രമസംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി അമിത് ഷായുടെ പ്രതികരണം.

സിന്ധ്യ ബിജെപിയില്‍ വാഴില്ല... കോണ്‍ഗ്രസിന് ചിരിക്കാന്‍ കാരണങ്ങള്‍, ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കും!സിന്ധ്യ ബിജെപിയില്‍ വാഴില്ല... കോണ്‍ഗ്രസിന് ചിരിക്കാന്‍ കാരണങ്ങള്‍, ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കും!

ഒരു തരത്തിലുമുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. നിങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി. അവശേഷിക്കുന്ന കോളങ്ങള്‍ നിങ്ങള്‍ക്ക് ഒഴിച്ചിടാമെന്നും മന്ത്രി വ്യക്തമാക്കി. എന്തുകൊണ്ട് സംശയങ്ങള്‍ നീക്കിക്കൂടാ എന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യത്തിന് ആരും എന്‍പിആറിനെക്കുറിച്ച് ഓര്‍ത്ത് ഭയപ്പെടേണ്ടതില്ലെന്ന മറുപടിയാണ് അമിത് ഷാ നല്‍കിയത്. ആരും എന്‍പിആറിനെ ആശങ്കയോടെ വീക്ഷിക്കേണ്ടതുമില്ല.

amit-shah19-1578

കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനോട് മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം തന്നെ സന്ദര്‍ശിച്ച് എന്‍പിആറുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍പിആര്‍ നടപ്പിലാക്കുന്നതിന് പ്രത്യേകം രേഖകള്‍ ആവശ്യപ്പെടുന്നില്ല എങ്കില്‍ ഇത് നടപ്പിലാക്കുന്നത് കൊണ്ടുള്ള പ്രയോജനം എന്താണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന സംശയം. ആഭ്യന്തര മന്ത്രി എന്‍പിആറുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള മറുപടിയിലും വിശദീകരണത്തിലും പ്രതിപക്ഷം തൃപ്തരല്ല.

ജനസംഖ്യാ രജിസ്റ്ററിനായി ശേഖരിക്കുന്ന വിവരങ്ങള്‍ വിവാദ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനായി ഉപയോഗിക്കുന്ന ആശങ്കള്‍ ഉള്ളതിനാലാണ് കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ എന്‍പിആര്‍ നടപ്പിലാക്കാന്‍ വിസമ്മതിച്ചത്. ഇതാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിലും അലയടിച്ചത്. ഇതിനിടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് തമിഴ്നാട് സര്‍ക്കാര്‍ എ​ന്‍പിആറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെച്ചിട്ടുണ്ട്.

പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ നടപ്പിലാക്കുന്നത് നിരവധി മുസ്ലിങ്ങളെ രാജ്യമില്ലാത്തവരാക്കുമെന്ന് ഭയമാണ് ഇവക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമുയരുന്നത്. 2015ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ നിയമഭേദഗതി.

'മലയാളി എന്നാൽ കമ്മ്യൂണിസ്റ്റ്; കൂടാതെ ഒരു ക്രിസ്ത്യാനി, ജിഹാദിയും ആവാം', സക്കറിയയുടെ കുറിപ്പ്'മലയാളി എന്നാൽ കമ്മ്യൂണിസ്റ്റ്; കൂടാതെ ഒരു ക്രിസ്ത്യാനി, ജിഹാദിയും ആവാം', സക്കറിയയുടെ കുറിപ്പ്

 പോലീസ് പെരുമാറുന്നത് ഗുണ്ടകളെപ്പോലെ: വിമതരെ കാണാനെത്തിയ മധ്യപ്രദേശ് മന്ത്രിമാരെ കയ്യേറ്റം ചെയ്തു? പോലീസ് പെരുമാറുന്നത് ഗുണ്ടകളെപ്പോലെ: വിമതരെ കാണാനെത്തിയ മധ്യപ്രദേശ് മന്ത്രിമാരെ കയ്യേറ്റം ചെയ്തു?

English summary
No Documents Needed For NPR, Nobody Will Be Classified Doubtful: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X