കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു സർവ്വകലാശാലയിലെ പെൺകുട്ടികൾക്ക് മദ്യപിക്കാം, ഇഷ്ടമുള്ളത് ധരിക്കാം... ഒരു നിയന്ത്രണവും ഇല്ല!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ബനാറസ്: അടുത്തിടെയായ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികളാണ് ആ സമരത്തിന് മുന്നില്‍. ലിംഗ വിവേചനത്തിനെതിരെ ആയിരുന്നു സമരം.

എന്നാല്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടാവില്ല എന്നാണ് പുതിയതായി ചുമതലയേറ്റ പ്രോക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ പ്രോക്ടറും ഒരു സ്ത്രീ ആണ് എന്ന പ്രത്യേകതയും ഉണ്ട്.

BHU

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു വിവേചനവും ഉണ്ടാവില്ല എന്നാണ് പുതിയതായി സ്ഥാനമേറ്റ പ്രോക്ടര്‍ റൊയോണ സിങ് വ്യക്തമാക്കിയിരിക്കുന്നത്. സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ ആദ്യമായാണ് ഒരു വനിത പ്രോക്ടര്‍ സ്ഥാനത്ത് നിയമിതയാകുന്നത്.

സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു തരത്തിലും ഉള്ള നിയന്ത്രണം വസ്ത്രത്തിന്റെ കാര്യത്തില്‍ ഉണ്ടാവില്ല എന്നാണ് റൊയോണ സിങ് വ്യക്തമാക്കിയിരിക്കുന്നത്. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അവകാശം ഉണ്ട് എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്യത്തിന്റെ കാര്യത്തിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിയന്ത്രണങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

ഭക്ഷണത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് ഹോസ്റ്റലുകളില്‍ നല്‍കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അനാട്ടമി വിഭാഗം പ്രൊഫസര്‍ ആണ് റൊയോണ.

English summary
Banaras Hindu University's (BHU) newly appointed chief proctor Royona Singh, is named after a French town, and is categorical that there should be no restriction on dress and alcohol for female students at BHU, or ban on non-vegetarian food in the messes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X