കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പിന് മുൻപ് 'മുട്ടയിൽ' ഉരസി സിന്ധ്യ-ശിവരാജ് സിംഗ് പക്ഷങ്ങൾ; മുഖ്യമന്ത്രിക്കെതിരെ മന്ത്രി

Google Oneindia Malayalam News

ഭോപ്പാൽ; ഉപതിരഞ്ഞെടുപ്പിന് മുൻപ് മധ്യപ്രദേശ് സർക്കാരിൽ പുതിയ പോര്. കടുത്ത അതൃപ്തിയാണ് ബിജെപിയിൽ സിന്ധ്യ പക്ഷത്തിനെതിരെ നിലനിൽക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ സിന്ധ്യ വിഭാഗത്തിന് വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്നാണ് മുതിർന്ന നേതാക്കൾ ആവർത്തിക്കുന്നത്.
അതിനിടെ സിന്ധ്യ പക്ഷവും-ബിജെപിയും തമ്മിലുള്ള പോര് വീണ്ടും പരസ്യമായിരിക്കുകയാണ്. മുട്ട വിതരണം സംബന്ധിച്ചതാണ് പുതിയ തർക്കത്തിന് കാരണമായിരിക്കുന്നത്.

മുട്ടയല്ല പാൽ

മുട്ടയല്ല പാൽ

അംഗൻവാടി കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട വിതരണം ചെയ്യാനുള്ള മുൻ കമൽനാഥ് സർക്കാരിന്റെ തിരുമാനം ബിജെപി സർക്കാർ ഉപേക്ഷിച്ചതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. മുട്ടയ്ക്ക് പകരം കുട്ടികൾ പാൽ നൽകാനാണ് ബിജെപി സർക്കാരിന്റെ തിരുമാനം.

കമൽനാഥ് സർക്കാരിന്റെ തിരുമാനം

കമൽനാഥ് സർക്കാരിന്റെ തിരുമാനം

മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്തായിരുന്നു കുട്ടികൾക്ക് പോഷകാഹാരമെന്ന നിലയിൽ മുട്ട വിതരണം ചെയ്യാൻ തിരുമാനിച്ചത്. മുട്ട കഴിക്കാത്ത കുട്ടികൾക്ക് പാലും പഴവും നൽകുമെന്നും സർക്കാർ വ്യക്തമാക്കി. 2020 ഏപ്രിൽ മുതലായിരുന്നു പദ്ധതി തുടങ്ങാൻ സർക്കാർ തിരുമാനിച്ചത്.

ഇടഞ്ഞ് മന്ത്രി

ഇടഞ്ഞ് മന്ത്രി

എന്നാൽ അതിനിടയിൽ സർക്കാരിനെ താഴെയിറക്കി സംസ്ഥാനത്ത് ബിജെപി അധികാരം പിടിക്കുകയായിരുന്നു.
ഇതോടെ മുട്ട വിതരണം ചെയ്യില്ലെന്നും മറിച്ച് പാൽ മാത്രമേ വിതരണം ചെയ്യുകയുള്ളൂവെന്നും സർക്കാർ തിരുമാനിച്ചു. അതേസമയം എന്ത് വന്നാലും കുട്ടികൾക്ക് മുട്ട മാത്രമേ നൽകുവെന്നാണ് സിന്ധ്യ വിഭാഗം നേതാവും മന്ത്രിയുമായ ഇമാർതി ദേവി കഴിഞ്ഞ ആഴ്ചയും ആവർത്തിച്ചത്.

പിന്നോട്ട് പോകില്ലെന്ന്

പിന്നോട്ട് പോകില്ലെന്ന്

കമല്‍ നാഥ് മന്ത്രിസഭയില്‍ വനിതാ, ശിശുക്ഷേമ മന്ത്രിയായിരുന്ന ഇമാര്‍തി ദേവിയാണ് അന്ന് മുട്ട വിതരണം ചെയ്യണമെന്ന തിരുമാനം കൈക്കൊണ്ടത്. സിന്ധ്യ അനുഭാവിയായ ഇമർതി ദേവി പിന്നീട് സിന്ധ്യയ്ക്കൊപ്പം ബിജെപിയിൽ ചേർന്ന് മന്ത്രിയായെങ്കിലും മുൻ തിരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

നിലപാട് വ്യക്തമാക്കി

നിലപാട് വ്യക്തമാക്കി

കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് മന്ത്രിയെന്ന നിലയിൽ അംഗൻവാടി കുട്ടികൾക്ക് മുട്ട നൽകുമെന്ന് ഞാൻ പ്രഖ്യാപിച്ചിരുന്നു. എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു, ഇപ്പോൾ വീണ്ടും ഞാൻ പറയുന്നു മുട്ട കഴിക്കുന്നവർക്ക് മുട്ടയും കഴിക്കാത്തവർക്ക് വാഴപ്പഴം അല്ലെങ്കിൽ ആപ്പിൾ പോലുള്ള പഴങ്ങളും നൽകും, മന്ത്രി വ്യക്തമാക്കി.

തള്ളി ശിവരാജ് സിംഗ്

തള്ളി ശിവരാജ് സിംഗ്

എന്നാൽ മന്ത്രിയുടെ തിരുമാനത്തിനെതിരെ ജയിന്‍ സമുദായത്തിലും ബിജെപിയിലും എതിർപ്പുകൾ ഉയർന്നു. അതേസമയം സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേതാകും അന്തിമ തിരുമാനമെന്നായിരുന്നു സിന്ധ്യ പ്രതികരിച്ചത്. എന്നാല് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇമാർതി ദേവിയെ തള്ളി സർക്കാർ മുട്ട വിതരണം ചെയ്യില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.

ജലീലിന് തോർത്ത് വാങ്ങാൻ 25ക, മഷിക്കുപ്പിക്ക് 50 രൂപ ചാലഞ്ചുമായി സിപിഎമ്മും, സോഷ്യൽമീഡിയയിൽ പരിഹാസംജലീലിന് തോർത്ത് വാങ്ങാൻ 25ക, മഷിക്കുപ്പിക്ക് 50 രൂപ ചാലഞ്ചുമായി സിപിഎമ്മും, സോഷ്യൽമീഡിയയിൽ പരിഹാസം

സിന്ധ്യയ്ക്കെതിരെ സച്ചിൻ പൈലറ്റിനെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പുതിയ കളികളുമായി പാർട്ടിസിന്ധ്യയ്ക്കെതിരെ സച്ചിൻ പൈലറ്റിനെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പുതിയ കളികളുമായി പാർട്ടി

'ഉമ്മൻചാണ്ടിക്ക് ഉത്തരം നൽകാനാവാത്ത ഒരു ചോദ്യമുണ്ട്..ശിവാനിയുടെ വിളിയിൽ അലിഞ്ഞ മനസ്';പികെ ഫിറോസ്'ഉമ്മൻചാണ്ടിക്ക് ഉത്തരം നൽകാനാവാത്ത ഒരു ചോദ്യമുണ്ട്..ശിവാനിയുടെ വിളിയിൽ അലിഞ്ഞ മനസ്';പികെ ഫിറോസ്

'കൂടെയുള്ളവനെ പട്ടിയെ തല്ലുന്നപോലെ തല്ലുന്നത് നോക്കിനിന്നില്ല!'അഭിമാനമാണെനിക്ക്',സരിനെകുറിച്ച് ഭാര്യ'കൂടെയുള്ളവനെ പട്ടിയെ തല്ലുന്നപോലെ തല്ലുന്നത് നോക്കിനിന്നില്ല!'അഭിമാനമാണെനിക്ക്',സരിനെകുറിച്ച് ഭാര്യ

English summary
No eggs, will distribute only eggs for mid day meals says shivaraj singh chauhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X