കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു!!! ജുനൈദിന്റെ ഗ്രാമത്തില്‍ ഈദ് ആഘോഷമില്ല!!

നസീറുല്‍ഹഖ്, സമീറുദ്ദീന്‍, മുഹമ്മദ് നസീര്‍ എന്നീ യുവാക്കളെ ഒരു വിഭാഗം ഹിന്ദുയുവാക്കള്‍ മര്‍ദിച്ചുകൊന്നതായി പൊലീസ് സ്ഥിരീകരിച്ചു.

  • By Ankitha
Google Oneindia Malayalam News

ബല്ലഭ്​ഗട്ട്​: ഹരിയാനയിലെ ബല്ലദ് ഗട്ട് ഗ്രാമത്തിൽ ഇത്തവണ ഈദ് ആഘോഷങ്ങളില്ല.ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് തീവണ്ടിയിൽ 16 കാരനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഇത്തവണ ഈദ് ആഘോഷങ്ങൾ ഗ്രാമം ഉപേക്ഷിച്ചത്.

hariyan

പെരുന്നാൾ നമസ്കാരം നടത്തിയെങ്കിലും ആഘോഷങ്ങൾ ഒന്നു തന്നെ ഉണ്ടാകില്ലെന്നു ജുനൈദിന്റെ പിതാവ് അറിയിച്ചു. ജുനൈദിന്റെ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധമിരിക്കുകയാണ്.തന്റെ മകനെ കൊന്നവർക്ക് ശിക്ഷ ലഭിക്കണമെന്നും അതാണ് തങ്ങളുടെ ആവശ്യമെന്നും പിതാവ് പറഞ്ഞു.

ബീഫ് വാങ്ങിയെന്ന് ആരോപണം

ബീഫ് വാങ്ങിയെന്ന് ആരോപണം

ചെറിയ പൊരുന്നാളിന് സാധനം വാങ്ങി മടങ്ങിവന്ന 16 കാരനായ ജുനൈദിനും സഹോദരങ്ങൾക്കും നേരയാണ് മർദനം ഉണ്ടായത്. ബീഫ് വാങ്ങിയെന്ന് ആരോപിച്ചാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ജുനൈദ് കൊല്ലപ്പെട്ടിരുന്നു.

ഒരാൾ അറസ്റ്റിൽ

ഒരാൾ അറസ്റ്റിൽ

ജുനൈദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ നിരവധിപ്പേർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരെ കുറിച്ചു വിവരം ലഭിച്ചിട്ടില്ല.

ഹരിയാനയിൽ കണ്ണടച്ചു ഭരണകൂടം

ഹരിയാനയിൽ കണ്ണടച്ചു ഭരണകൂടം

ജുനൈദിന്റെ ദാരുണ സംഭവത്തിനു ശേഷം ഹരിയാന സർക്കാർ കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിക്കാനോ ആശ്വസിപ്പിക്കാനോ ഇതുവരെ തയ്യറയിട്ടില്ലാ.

നോക്കു കുത്തിയായി അധികൃതർ

നോക്കു കുത്തിയായി അധികൃതർ

ജുനൈദിനേയും സഹോദരങ്ങളേയും മർദിക്കുന്നതു കണ്ടിട്ടും പൊലീസ് പ്രശ്നത്തിൽ ഇടപെട്ടില്ലന്നാണ് പുറത്തു വരുന്ന വിവരം. ചങ്ങല വലിച്ചു തീവണ്ടി നിർത്തിയിട്ടും റെയിൽവേ പൊലീസ് തങ്ങളെ സഹായിച്ചില്ലെന്നും മർദനമേറ്റ യുവാക്കൾ പറയുന്നുണ്ട്.

മുസ്ലീങ്ങൾ സുരക്ഷിതരല്ല

മുസ്ലീങ്ങൾ സുരക്ഷിതരല്ല

പൊതു സ്ഥലങ്ങളിൽ പോലും ഇന്ത്യയിലെ മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

മുസ്ലീങ്ങൾക്കെതിരെയുളള ആക്രമണങ്ങളെ ലഘൂകരിച്ച് ആഭ്യന്തര സെക്രട്ടറി

മുസ്ലീങ്ങൾക്കെതിരെയുളള ആക്രമണങ്ങളെ ലഘൂകരിച്ച് ആഭ്യന്തര സെക്രട്ടറി

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളും കുറ്റകൃത്യങ്ങളും രാജ്യത്ത് പുതിയ കാര്യമല്ലെന്നു കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറഞ്ഞിരുന്നു.ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്ത് മാധ്യമങ്ങള്‍ ഇതിനെ ഊതിപ്പെരുപ്പിക്കുകയാണെന്നുമാണ് രാജീവ് പറയുന്നു. ഇന്ത്യയില്‍ ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങള്‍ പുതിയ സംഭവമൊന്നുമല്ല. അത് ഒരു കാലഘട്ടത്തില്‍ നടന്നിരുന്ന ഫ്യൂഡല്‍ ആക്രമണങ്ങളാണ്. ഭൂതകാലത്തേക്കാള്‍ ഇന്നാണ് ഇത്തരം സംഭവങ്ങള്‍ ജനങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നതെന്നും രാജീവ് പറഞ്ഞു.

English summary
It is a sombre Eid in Haryana’s Ballabhgarh, the home of 17-year-old Junaid who was stabbed to death by a mob onboard a train three days before the festival.Junaid’s family, friends and other residents of his neighbourhood are sitting in protest with black bands around their arms. “We offered namaaz, but we won’t celebrate the festival. We want those responsible for our son’s death to be punished,” says Junaid’s father.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X