കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്സ്ഫോർഡ്- ഭാരത് ബയോടെക് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതിയില്ല: കൂടുതൽ വിവരങ്ങൾ തേടി സമിതി

Google Oneindia Malayalam News

ദില്ലി: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടേയുടേയും ഭാരത് ബയോടെക്കിനും അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയിട്ടില്ല. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്‌സിൻ നിർമാതാക്കളാണ് എസ്‌ഐഐ ഇയുഎയ്ക്ക് അപേക്ഷ നൽകിയത്. അതേസമയം ഭാരത് ബയോടെകിന്റെ ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ കോവാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് അനുമതി തേടിയിരുന്നു.

ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം യുഡിഎഫിന്; ഭരണം എല്‍ഡിഎഫിന്, തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം യുഡിഎഫിന്; ഭരണം എല്‍ഡിഎഫിന്, തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്

അമേരിക്കൻ നിർമിത വാക്സിനായ ഫൈസർ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഭാരത് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ അഭ്യർത്ഥന പരിഗണിക്കാൻ റെഗുലേറ്റർ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻസിലെ വിദഗ്ധ സമിതിയും ബുധനാഴ്ച യോഗം ചേർന്നിരുന്നു. ഇഎയുടെ അപേക്ഷ പരിഗണിക്കുന്നതിന് വേണ്ടിയാണ് ഇന്ന് യോഗം ചേർന്നത്. അതിന്റെ അടുത്ത യോഗം ജനുവരി ഒന്നിന് നടക്കും.

vaccine-15845

എസ്‌ഐ‌ഐയും ഭാരത് ബയോടെക്കും അവതരിപ്പിച്ച വാക്സിൻ പരീക്ഷണം സംബന്ധിച്ച വിവരങ്ങൾ എസ്‌ഇ‌സി പരിശോധിക്കുകയും വിശകലനം ചെയ്ത ശേഷം ഫൈസർ സമർപ്പിച്ച വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിവരങ്ങളുടെ വിശകലനം നടന്നുവരികയാണെന്നും എസ്ഇസി 2021 ജനുവരി 1 ന് വീണ്ടും യോഗം ചേരും പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ 4 നാണ് യുഎസ് വാക്സിൻ കമ്പനി വികസിപ്പിച്ചെടുത്ത ഫൈസർ വാക്സിൻ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയത്. ആറ്, ഏഴ് തിയ്യതികളിലായി യഥാക്രമം എസ്‌ഐഐയും ഭാരത് ബയോടെക്കും അനുമതി തേടിയിരുന്നു. ഇതോടെയാണ് വാക്സിന് അംഗീകാരം നൽകാനായി കൂടുതൽ വിവരങ്ങളും സമർപ്പിക്കാൻ ഡിസംബർ 9 ന് വിദഗ്ധ സമിതി സിറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് കോവിഡ്..കമ്പനി പറയുന്നതിങ്ങനെ | Oneindia Malayalam

English summary
No Emergency Use Approval Yet to Oxford-AstraZeneca, Bharat Biotech Vaccines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X