നോട്ട് മാറാന്‍ റിസര്‍വ്വ് ബാങ്കിന്റെ പുറത്ത് ക്യൂ; ആശയക്കുഴപ്പത്തിന് അവസാനമില്ല
നോട്ട് കൈമാറല്‍ പരാജയപ്പെട്ടവര്‍ക്ക് ഇനിയുള്ള ഒരേയൊരു പ്രതീക്ഷ സുപ്രീം കോടതിയാണ്. റിസര്‍വ് ബാങ്കിന്റെ നടപടിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള നിവേദനങ്ങള്‍ വളരെയധികം ഇപ്പോള്‍ തന്നെയുണ്ട്
നിരോധിച്ച നോട്ട് മാറിയെടുക്കാന്‍ വേണ്ടി അവസാന തീയതിയായ മാര്‍ച്ച് 31 അതായത് ഇന്ന്, പുലര്‍ച്ചെ 4 മണി മുതല്‍ റിസര്‍വ് ബാങ്കിന്റെ പുറത്ത് ക്യൂ നില്‍ക്കുകയാണ് ജനങ്ങള്‍. റിസര്‍വ് ബാങ്കിന്റെ പുറത്ത് ആകെ താറുമാറായിരിക്കുകയാണ് കാര്യങ്ങള്‍. ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ ബഹളം നടക്കുന്നത്. നവംബര്‍ 8 മുതല്‍ ഡിസംബര്‍ 30, 2016 വരെ നാട്ടില്‍ ഇല്ലാതിരുന്ന ആളുകള്‍ക്ക് മാത്രമേ ഇനി നോട്ട് മാറി നല്‍കുകയുള്ളൂ എന്നും മറ്റുള്ളവര്‍ക്ക് നിക്ഷേപിക്കാനുള്ള അവസരം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും സര്‍ക്കാര്‍ പറഞ്ഞു. പ്രവാസികള്‍ക്ക് സമയപരിധി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.

ഈ മാനദണ്ഡങ്ങളെ കുറിച്ച് റിസര്‍വ് ബാങ്കിന് തന്നെ എത്തും പിടിയുമില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പല രേഖകളുടേയും കുറവ് കൊണ്ട് പലര്‍ക്കും തിരിച്ചു പോകേണ്ടി വന്നിട്ടുണ്ട്. പ്രവാസികള്‍ക്ക് അവര്‍ വിദേശത്ത് നിന്നും കൊണ്ടുവരുന്ന പണത്തിന് കസ്റ്റംസ് ഓഫീസര്‍മാരുടെ മുദ്രയുള്ള കത്ത് വേണമെന്ന് പലര്‍ക്കും അറിയില്ല. പലരും ആ നിശ്ചിത കാലയളവില്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല എന്നു തെളിയിക്കാനുള്ള പല തെളിവുകളും കൊണ്ടു വന്നെങ്കിലും കത്തിന്റെ കാര്യം പലര്‍ക്കും അറിയില്ലായിരുന്നു. ഇത് ജനങ്ങള്‍ക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
നോട്ട് കൈമാറല്‍ പരാജയപ്പെട്ടവര്‍ക്ക് ഇനിയുള്ള ഒരേയൊരു പ്രതീക്ഷ സുപ്രീം കോടതിയാണ്. റിസര്‍വ് ബാങ്കിന്റെ നടപടിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള നിവേദനങ്ങള്‍ വളരെയധികം ഇപ്പോള്‍ തന്നെയുണ്ട്. നോട്ട് മാറാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും റിസര്‍വ് ബാങ്ക് അതനുവദിക്കുന്നില്ല എന്നാണ് ജനങ്ങളുടെ ആരോപണം.












Click it and Unblock the Notifications