ബീഫ് കഴിക്കുന്നവര്‍ക്ക് ഇഫ്ളു യൂണിവേഴ്‌സിറ്റിയില്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് ഇല്ല
ഹൈദരാബാദ്: ബീഫ് കഴിക്കുന്നവര്‍ക്ക് ഈ വര്‍ഷം മുതല്‍ ഇഫ്ളു യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷനില്ല. ബീഫ് നിരോധനത്തില്‍ ഹൈദരാബാദ് ഹൈക്കോടതി എടുത്ത നിലപാടിനെ പൂര്‍ണമായും പിന്തുണച്ചാണ് യൂണിവേഴ്‌സിറ്റിയില്‍ പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്.
യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡിയ്ക്ക് അഡ്മിഷന്‍ എടുക്കാന്‍ എത്തിയ ജലീസ് എന്ന യുവാവിനാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് യൂണിവേഴ്‌സിറ്റി തടഞ്ഞു വെച്ചത്. സംഭവത്തിന് പുറകിലുള്ള കാരണം ഇതായിരുന്നു.

അഡ്മിഷനില്ല
ബീഫ് കഴിക്കുന്നവരെ അന്വേഷിച്ച് കണ്ടെത്തി അഡ്മിഷന്‍ കൊടുക്കാതിരിക്കുന്നതല്ല യൂണിവേഴ്‌സിറ്റി ചെയ്യുന്നത്. വ്യക്തമായ കാരണങ്ങള്‍ കാണിച്ചാണ് പലര്‍ക്കും അഡ്മിഷനും എന്‍ട്രന്‍സും നിഷേധിച്ചത്.

എന്‍ട്രന്‍സ് പരീക്ഷ നിഷേധിച്ചു
എംഎ അറബിക് പാസായി ഇഫഌ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി അഡ്മിഷന് എത്തിയ ജലീസ് എന്ന വിദ്യാര്‍ത്ഥിയ്ക്കാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് നിഷേധിച്ചത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവെല്ലില്‍ പങ്കെടുത്തു എന്നായിരുന്നു കാരണം

ബീഫ് ഫെസ്റ്റിവല്‍
ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ബീഫ് ഫെസ്റ്റിവെല്ലില്‍ പങ്കെടുത്ത 25 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ജലീസ് ആയിരുന്നു എന്നായിരുന്നു കാരണം. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി നല്‍കിയ പരാതിയില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നിലനില്‍ക്കുന്നുണ്ടായിരുന്നു.

ഹൈദരാബാദ് കോടതി നിരോധിച്ചിരുന്നു
ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത് ഹൈദരാബാദ് കോടതി നിരോധിച്ചിരുന്നു. ഈ നിയമം കര്‍ശനമായി പിന്തുടരുന്നതിന് യൂണിവേഴ്‌സിറ്റി ഈ വര്‍ഷം മുതല്‍ തീരുമാനം എടുക്കുകയായിരുന്നു.

അഡ്മിഷനുള്ള മാനദണ്ഡങ്ങള്‍
ബീഫ് നിരോധനം മാത്രമല്ല അഡ്മിഷനുള്ള മാനദണ്ഡങ്ങള്‍
യൂണിവേഴ്‌സിറ്റിക്കെതിരായി എന്ത് പ്രവര്‍ത്തനം നടത്തിയാലും അത് അഡ്മിഷനെ ബാധിക്കും. ലൈംഗിക പീഡനത്തിനും, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനും എന്‍ട്രന്‍സ് പരീക്ഷ ഹാള്‍ ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications