കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിത്തീറ്റ കുംഭകോണം; നിതീഷിനെതിരെ തെളിവില്ല

  • By Meera Balan
Google Oneindia Malayalam News

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ജെഡിയു നേതാവ് ശിവാനന്ദ് തിവാരിയ്ക്കുമെതിരെ തെളിവില്ലെന്ന് സിബിഐ ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ അറിയിച്ചു. നിതീഷ് കുമാറിനും തീവാരിയ്ക്കും കാലിത്തീറ്റ കുഭകോണത്തില്‍ പങ്കുണ്ടെന്ന് കാട്ടി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐയോട് കോടതി വിശദീകരണം തേടിയിരുന്നു.

950 കോടി രൂപയുടെ കാലിത്തീറ്റ അഴിമതിയിയില്‍ നിതീഷ് കുമാറിനും തിവാരിയ്ക്കും എതിരെ തെളിവുകളൊന്നും തന്നെയില്ലെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. നവംബര്‍ 22 വെള്ളിയാഴ്ചയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.

Nitish Kumar

ഹെഡ് ഓഫീസില്‍ നിന്നും അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് പരാതിയില്‍ വിശദീകരണം നല്‍കിയതെന്നും മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. നിതീഷ് കുമാറിനെതിരെ തെളിവില്ലെന്ന കാര്യം കീഴ്‌കോടതികളിലും സിബിഐ പറഞ്ഞിരുന്നുവെന്ന് കോടതിയെ ഓര്‍മ്മപ്പെടുത്തി.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് മിതിലേഷ് കുമാര്‍ സിംഗ് എന്നയാള്‍ കോടതിയില്‍ പോതു താത്പര്യ ഹര്‍ജി നല്‍കിയത്. നിതീഷിനെതിരായി പരാതിക്കാരന്റെ കൈവശം തെളിവുകളുണ്ടെങ്കില്‍ അത് ഡിസംബര്‍ 13 മുന്‍പായി കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

English summary
CBI on Friday informed the Jharkhand High Court that it did not find any evidence against Bihar Chief Minister Nitish Kumar and JD-U leader Shivanand Tiwari in the Rs 950 crore fodder scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X