സുനന്ദയുടെ മരണത്തില്‍ തരൂരിന് ബന്ധമില്ലെന്ന നിഗമനത്തില്‍ ദില്ലി പോലീസ്
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കില്ലെന്ന നിഗമനത്തില്‍ ദില്ലി പോലീസ് എത്തിയെന്ന് സൂചന. സുനന്ദ പുഷ്‌കറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ എംയിംസ് ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നിഗമനങ്ങളില്‍ പോലീസ് സംശയം പ്രകടിപ്പിച്ചു.
സുധീര്‍ ഗുപ്തയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നും പോലീസ് സംശയം പ്രകടിപ്പിക്കുന്നു. സുധീര്‍ ഗുപ്തക്ക് ശശി തരൂരിനോടുള്ള വ്യക്തിപരമായ വിദ്വേഷം ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചെന്നാണ് പോലീസ് കരുതുന്നത്.

പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ദില്ലി പോലീസ് ഇനി ഈ കേസില്‍ എന്ത് നടപടിയെടുക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. സുനന്ദ മരിക്കുമ്പോള്‍ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെളിയിക്കാന്‍ സുധീര്‍ ഗുപ്തയ്ക്ക് ആയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
2014 ജനുവരി 17നാണ് സുനന്ദയെ ദില്ലിയിലെ ലീല പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ തരൂരിനെ നിരവധി തവണ ചേദ്യം ചെയ്യുകയും ചെയ്തിരുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെയും ചോദ്യെ ചെയ്യുകയുണ്ടായി.












Click it and Unblock the Notifications