28 സീറ്റുകളിലേക്കും ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ്, നാല് സംസ്ഥാനത്തും കോൺഗ്രസിന് പൂജ്യം!

കോണ്‍ഗ്രസിന് ഭരണമുളള കര്‍ണാടകത്തില്‍ അടക്കം നാല് സംസ്ഥാനങ്ങളിലെ 28 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ്, ഇവിഎം ഉപയോഗിക്കാതെ വോട്ടെടുപ്പ് നടന്നത് ബാലറ്റ് പേപ്പറില്‍. എന്നിട്ടും ഭരിക്കുന്ന സംസ്ഥാനത്ത് അടക്കം ഒരു സീറ്റില്‍ പോലും വിജയിക്കാനാകാതെ നാണംകെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്.

ഉത്തര്‍ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ബീഹാര്‍ എന്നീ നാല് സംസ്ഥാനങ്ങളിലാണ് എംഎല്‍സി തിരഞ്ഞെടുപ്പുകള്‍ നടന്നത്. കര്‍ണാടകത്തിലാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോറ്റു. നാലിടത്തും വിജയിച്ചത് ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാര്‍ത്ഥികള്‍.

Congress

എംഎല്‍സി തിരഞ്ഞെടുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത ഗ്രാജ്വേറ്റ്‌സും ടീച്ചര്‍മാരും മാത്രമാണ് വോട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അതത് സംസ്ഥാനങ്ങളിലെ പൊതുരാഷ്ട്രീയ വികാരങ്ങളുടെ പ്രതിഫലനം ആകണമെന്നില്ല ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. മാത്രമല്ല പ്രാദേശിക ഘടകങ്ങളും വിജയത്തില്‍ സ്വാധീനം ചെലുത്താറുണ്ട്. എന്നാല്‍ ഈ ന്യായങ്ങള്‍ പറഞ്ഞ് കോണ്‍ഗ്രസിന് ഈ തോല്‍വിയില്‍ നിന്ന് തലയൂരാന്‍ സാധിച്ചേക്കില്ല. കാരണം തിരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ നേട്ടം പൂജ്യമാണ്.

വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുളള തിരഞ്ഞെടുപ്പുകളില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്നും അങ്ങനെയാണ് ബിജെപി വിജയിക്കുന്നത് എന്നും കോണ്‍ഗ്രസ് ഏറെക്കാലമായി ആരോപിക്കുന്നുണ്ട്. അത് മാത്രമല്ല എസ്‌ഐആറിന് എതിരെയും രാജ്യവ്യാപകമായി കോണ്‍ഗ്രസ് സമരമുഖത്താണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസിന്റെ ഈ തിരിച്ചടി വലിയ ചര്‍ച്ചയാകുന്നത്. അഭ്യസ്തവിദ്യരായ വോട്ടര്‍മാര്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയമില്ല എന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാണ്.

മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റേ നേരിട്ടുളള മേല്‍നോട്ടത്തിലായിരുന്നു കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍. ഓരോ മണ്ഡലത്തിലും മന്ത്രിമാരെ തന്നെയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് എന്നത് തന്നെ പാര്‍ട്ടി ഈ തിരഞ്ഞെടുപ്പിനെ പ്രധാനമായി കണ്ടിരുന്നുവെന്നതിന് തെളിവാണ്.

11 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍ പ്രദേശില്‍ പോരാട്ടം ബിജെപിയും എസ്പിയും തമ്മിലായിരുന്നു. 8 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടന്ന ബീഹാറില്‍ ബിജെപിയും ആര്‍ജെഡിയും പ്രശാന്ത് കിഷോറിന്റെ ജന്‍ സ്വരാജ് പാര്‍ട്ടിയും അടക്കം വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലെങ്ങും ഇല്ല. 5 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല.

അതിനിടെ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിട്ടുണ്ട്. നാല് സംസ്ഥാനങ്ങളിലെ 28 സീറ്റുകളില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. എന്നിട്ട് കോണ്‍ഗ്രസ് എത്ര സീറ്റുകളില്‍ വിജയിച്ചുവെന്ന് പറയാമോ എന്നാണ് പ്രധാനമന്ത്രിയുടെ പരിഹാസം. വരാനിരിക്കുന്ന എല്ലാ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോ എന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma