കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളനോട്ട് പിടിച്ചെടുത്തിട്ടില്ല! മോദിയുടെ നോട്ട് നിരോധനം ശരിക്കും പാളിയോ? ധനമന്ത്രാലയം പറയുന്നത്

നോട്ട് നിരോധനം വന്ന നവംബര്‍ എട്ടിനു ഡിസംബര്‍ 30നും ഇടയില്‍ കള്ളനോട്ട് പിടിച്ചെടുത്തതായി അറിവില്ലെന്ന് ധനമന്ത്രാലയം. പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്ക് മുന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: കള്ളപ്പണത്തിന് മാത്രമല്ല, കള്ളനോട്ടിനും പിടിവീഴണം എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം നടപ്പാക്കിയത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയായി പാകിസ്ഥാനില്‍ നിന്ന് വന്‍ തോതില്‍ കള്ളപ്പണം നമ്മുടെ രാജ്യത്തേക്ക് ഒഴുകുന്നുണ്ടെന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയ ശേഷം രാജ്യത്തു നടത്തിയ പരിശോധനയില്‍ കള്ള നോട്ട് കണ്ടെത്താനായിട്ടില്ലെന്നാണ് ധനമന്ത്രാലയം അറിയിക്കുന്നത്.

പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്കു മുന്നിലാണ് ധനമന്ത്രാലയം ഇക്കാര്യം രേഖാമൂലം വ്യക്തമാക്കിയത്. നോട്ട് നിരോധനത്തെ കുറിച്ച് പിഎസി മൊഴിഎടുപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വിവരങ്ങള്‍ കൈമാറിയിരുന്നു. അടുത്ത മാസം പത്തിന് ധനമന്ത്രാലയം ഹാജരാകണം.ഇതിനു മുന്നോടിയായി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

 പിടിച്ചെടുത്തത് 474. 37 കോടി മൂല്യം

പിടിച്ചെടുത്തത് 474. 37 കോടി മൂല്യം

നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ടിന് ശേഷം 474.37 കോടി രൂപയുടെ നോട്ട് പിടിച്ചെടുത്തതായി ധനമന്ത്രാലയം വ്യക്തമാക്കുന്നു. നവംബര്‍ ഒമ്പത് മുതല്‍ ജനുവരി നാല് വരെയുള്ള കാലയളവിലാണിതെന്നും മന്ത്രാലയം അറിയിക്കുന്നു. ഇതില്‍ പഴയനോട്ടുകളും പുതിയ നോട്ടുകളും ഉണ്ടെന്നും മന്ത്രാലയം.

 തീവ്രവാദികളില്‍ നിന്ന് പണം പിടിച്ചെടുത്തില്ല

തീവ്രവാദികളില്‍ നിന്ന് പണം പിടിച്ചെടുത്തില്ല

അതേസമയം നോട്ട് നിരോധനം നിലവില്‍ വന്നതിനു ശേഷം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസിന് കീഴിലുള്ള ഒരു ഏജന്‍സിയും കള്ളനോട്ട് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. തീവ്രവാദികളില്‍ നിന്നോ, കള്ളക്കടത്തുകാരില്‍ നിന്നോ ചാരന്മാരില്‍ നിന്നോ പണം പിടിച്ചെടുത്തതായി അറിവില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

 കള്ളനോട്ടിന്റെ അളവ്

കള്ളനോട്ടിന്റെ അളവ്

നോട്ട് നിരോധനം വന്ന നവംബര്‍ എട്ടിനു ഡിസംബര്‍ 30നും ഇടയില്‍ ഭീകര സംഘടനകള്‍, കള്ളക്കടത്തുകാര്‍, ചാരന്മാര്‍ എന്നിവരില്‍ നിന്ന് 500, 1000 രൂപയുടെ എത്ര കള്ളനോട്ടുകള്‍ പിടിച്ചെടുത്തു എന്ന പിഎസി അംഗങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 വിദേശ കറന്‍സിയും

വിദേശ കറന്‍സിയും

നവംബര്‍ എട്ടിനും ജനുവരി നാലിനും ഇടയില്‍ 112. 29 കോടി പുതിയ നോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് ധനമന്ത്രാലയം. 67 ഇടങ്ങളില്‍ നിന്നായി മൂന്ന് കോടിയിലധികം പഴയ നോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു. 1.7 കോടിയുടെ വിദേശ കറന്‍സികളും കണ്ടെത്തിയെന്ന് ധനമന്ത്രാലയം അറിയിക്കുന്നു.

 നോട്ടുകള്‍ കണ്ടെത്തി

നോട്ടുകള്‍ കണ്ടെത്തി

രാജ്യത്തുടനീളം 36 ഇടങ്ങളിലെ ഹവാല ഇടപാടു കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടിയുടെ പഴയനോട്ടും 20 ലക്ഷത്തിന്റെ പുതിയ നോട്ടും 50 ലക്ഷത്തിന്റെ വിദേശ കറന്‍സികളും കണ്ടെത്തിയെന്ന് ധനമന്ത്രാലയം.

 മുന്‍ വര്‍ഷങ്ങളെക്കാള്‍ വര്‍ധന

മുന്‍ വര്‍ഷങ്ങളെക്കാള്‍ വര്‍ധന

നോട്ട് നിരോധനത്തിനു ശേഷം നികുതി വരുമാനത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ വന്‍ വര്‍ധനയാണ് നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നതെന്നും മന്ത്രാലയം.

12.01 ശതമാനം വര്‍ധന

12.01 ശതമാനം വര്‍ധന

നോട്ട് നിരോധനത്തിനു പിന്നാലെ പ്രത്യക്ഷ നികുതിയില്‍ വര്‍ധനവുണ്ടായതായി ധനമന്ത്രാലയം. ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 5.53 ലക്ഷം കോടി പ്രത്യക്ഷ നികുതിയില്‍ പിരിവുണ്ടായതായി മന്ത്രാലയം. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12.01 ശതമാനം വര്‍ധനയാണെന്നും മന്ത്രാലയം.

 മറ്റ് നികുതികളും വര്‍ധന

മറ്റ് നികുതികളും വര്‍ധന

പരോക്ഷ നികുതി പിരിവിലും വര്‍ധന ഉണ്ടായിട്ടുണ്ട്. സേവന നികുതിയില്‍ 25 ശതമാനം വര്‍ധന ഉണ്ടായതായും കേന്ദ്ര എക്‌സൈസ് നികുതി 43 ശതമാനവും കസ്റ്റംസ് നികുതി 23.9 ശതമാനവും വര്‍ധിച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു. ബജറ്റ് ലക്ഷ്യത്തിന്റെ 81 ശതമാനം ഡിസംബറില്‍ തന്നെ മറികടന്നിട്ടുണ്ടെന്നും മന്ത്രാലയം.

പണലഭ്യത കൂടി

പണലഭ്യത കൂടി

നോട്ട് നിരോധനത്തിന് പോസിറ്റീവ് ഇംപാക്ടാണെന്ന് ധനമന്ത്രാലയം അറിയിക്കുന്നു. പണലഭ്യകൂടിയെന്നും മന്ത്രാലയം. ഒളിപ്പിച്ചു വച്ച പണം എത്തുന്നതോടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് മന്ത്രാലയം. ബാങ്കുകളിലെ പണ ലഭ്യത വര്‍ധിച്ചത് പലിശ നിരക്ക് കുറയ്ക്കാന്‍ സഹായിച്ചുവെന്നും മന്ത്രാലയം. കറന്‍സി രഹിത ഇടപാടുകള്‍ വര്‍ധിക്കുന്നത് സുതാര്യത വര്‍ധിപ്പിക്കുമെന്നും നികുതി വെട്ടിപ്പ് തടയുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

 പഴയനോട്ടും പുതിയ നോട്ടും

പഴയനോട്ടും പുതിയ നോട്ടും

നോട്ട് നിരോധനത്തിനു ശേഷം കൊച്ചിയില്‍ നിന്ന് മാത്രം 2.02 കോടി നോട്ട് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 68 ലക്ഷം രൂപയുടെ പുതിയ നോട്ടും 1.34 കോടിയുടെ പോഴയനോട്ടുകളും ഉണ്ട്. രാജ്യത്തെ 14 നഗരങ്ങളില്‍ നിന്നായി 474.37 കോടി രൂപയാണ് പിടിച്ചെടുത്തത്.

English summary
The Finance Ministry has said it has no information whether the persons from whom the cash was seized were terrorist groups or smugglers from Nov 8 to Dec 30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X