കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുഷി വധം സിനിമയാക്കേണ്ടെന്ന് തല്‍വാര്‍ ദമ്പതികള്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസ് സിനിമയാക്കാന്‍ സമ്മതിക്കില്ലെന്ന് കേസിലെ പ്രതികളും കൊല്ലപ്പെട്ട ആരുഷിയുടെ മാതാപിതാക്കളുമായ തല്‍വാര്‍ ദമ്പതികള്‍. മകളെയും വേലക്കാരനെയും കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ തങ്ങളുടെ അഭിഭാഷകന്‍ മുഖേനെയാണ് ഇക്കാര്യം അറയിച്ചത്.

ആരുഷിയുടെ ജീവിതം സിനിമയാക്കുന്നതിന് തല്‍വാര്‍ ദമ്പതിമാര്‍ക്ക് അഞ്ച് കോടി രൂപയുടെ ഓഫര്‍ ലണ്ടനില്‍ നിന്നുള്ള എഴുത്തുകാരനും സിനിമാക്കാരനുമായ ക്ലിപ് റുണ്യാര്‍ഡാണ് വാഗ്ദാനം നല്‍കിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് റുണ്യാര്‍ഡ് തല്‍വാര്‍ ദമ്പതികളുടെ ബന്ധുക്കളെ ചെന്നു കാണ്ടിരുന്നു. എന്നാല്‍ തല്‍വാര്‍ ദമ്പതികളുടെ അനുമതിയില്ലാതെ ഒന്നും പറയാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 Talwar couple

തുടര്‍ന്ന് നിര്‍മാതാവ് ദസ്‌ന ജയിലില്‍ കഴിയുന്ന ദമ്പതികളെ കാണാന്‍ ശ്രമം നടത്തി. എന്നാല്‍ ആദ്യ 15 ദിവസത്തിനുള്ളില്‍ മൂന്ന് സന്ദര്‍ശകരെ മാത്രമേ അനുവദിക്കൂ എന്ന് പറഞ്ഞ് ജയില്‍ അധികൃതര്‍ ഇയാളെ മടക്കി. ഇനി പതിമൂന്ന് ദിവസം കൂടെ കഴിഞ്ഞ് ദമ്പതികളെ നേരില്‍ക്കണ്ട് സമ്മതം വാങ്ങാം എന്ന പ്രതീക്ഷയിലിക്കുമ്പോഴാണ് ജയിലില്‍നിന്ന് മറുപടിയെത്തിയത്.

ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ആരുഷി- ഹേംരാജ് ഇരട്ടക്കൊല കേസ്. മകളെയും വീട്ടുവേലക്കാരനെയും അരുതാത്ത സാഹചര്യത്തില്‍ കണ്ട അച്ഛന്‍ രാജേഷ് തല്‍വാറും അമ്മ നുപൂര്‍ തല്‍വാറും ആരുഷിയെയും വേലക്കാരന്‍ ഹേംരാജിനെയും കൊലപ്പെടുത്തുകയായിരുന്നു. ആദ്യം പൊലീസും പിന്നീട് സിബിഐയും അന്വേഷിച്ചെങ്കിലും കേസിന് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. സാഹചര്യം തെളിവുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ചയാണ് ദമ്പതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

English summary
Jailed dentist couple Rajesh and Nupur Talwar will 'not allow' any film or book on the murder of their daughter Aarushi and anyone taking up such a venture without their consent will face legal action, their lawyer said on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X