കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടത്തോടെ കനത്ത മഴയുള്ളപ്പോൾ മംഗളൂരു എയർപോർട്ടിൽ വിമാനം ഇറക്കാറില്ല, ഡിജിസിഎ നിർദേശം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി/കോഴിക്കോട്: പത്ത് വർഷങ്ങൾക്ക് മുമ്പ് മെയ് മാസത്തിലാണ് മംഗളൂരിവിൽ ലാൻഡ് ചെയ്യാനിരിക്കെ എയർ ഇന്ത്യ വിമാനം താഴ്ചയിലേക്ക് പതിച്ച് തീഗോളമായി മാറുന്നത്. 158 പേരുടെ ജീവനാണ് ദുരന്തത്തിന് വിലയായി നൽകേണ്ടിവന്നത്. ഈ അപകടത്തിന് ശേഷം കനത്ത മഴയുള്ളപ്പോൾ വിമാനത്താവളത്തിലിറങ്ങാൻ വിമാനങ്ങൾക്ക് അനുമതി നൽകാറില്ലെന്നാണ് എയർപോർട്ട് മാനേജർ ചൂണ്ടിക്കാണിക്കുന്നത്. ടേബിൾ ടോപ്പ് റൺവേയുള്ള കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗ് ശ്രമത്തിനിടെ വിമാനം അപടകത്തിൽപ്പെട്ടതിന് പിന്നാലെയാണ് എയർപോർട്ട് മാനേജർ വിവി റാവുവിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. രണ്ടിടത്തും അപകടത്തിൽപ്പെടുന്നത് എയർ ഇന്ത്യയുടെ 737-800 ബോയിംഗ് വിമാനങ്ങളാണ്.

സഹപൈലറ്റ് അഖിലേഷിന്റെ മരണം അച്ഛനാകാനുളള കാത്തിരിപ്പിനിടെ! പ്രസവത്തിന് ദിവസങ്ങൾ മാത്രംസഹപൈലറ്റ് അഖിലേഷിന്റെ മരണം അച്ഛനാകാനുളള കാത്തിരിപ്പിനിടെ! പ്രസവത്തിന് ദിവസങ്ങൾ മാത്രം

 മംഗലാപുരം വിമാനാപകടം

മംഗലാപുരം വിമാനാപകടം

പത്ത് വർഷങ്ങൾക്ക് മുമ്പാണ് ആറ് വിമാന ജീവനക്കാരുൾപ്പെടെ 158 പേർ വെന്തുമരിച്ച വിമാനാപകടത്തിന് മംഗളൂരു സാക്ഷിയായത്. വിമാനത്തിലുണ്ടായിരുന്ന എട്ട് പേർ മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. കരിപ്പൂർ വിമാനത്താവളം പോലെ സ്ഥിതി ചെയ്യുന്ന ടേബിൾ ടോപ്പ് വിമാനത്താവളം തന്നെയാണ് മംഗലാപുരത്തേതും. എല്ലാവശങ്ങളും ചരിഞ്ഞ് പീഠഭൂമി ഉയർന്നുനിൽക്കുന്നുവെന്നതാണ് ടേബിൾ ടോപ്പ് വിമാനത്താവങ്ങളുടെ പ്രത്യേകത. വിമാനം ഇറങ്ങാൻ വൈകിയതാണ് മംഗലാപുരത്ത് അപകത്തിനിടയാക്കിയത്. അവസാന നിമിഷം ലാൻഡിംഗ് റദ്ദാക്കി വീണ്ടും പറയുന്നയർന്ന് ലാൻഡ് ചെയ്യാൻ ശ്രമിച്ചതോടെ വിമാനം ഗർത്തത്തിലേക്ക് വീണ് തീപിടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് പ്രകാരം പൈലറ്റ് ഉറങ്ങിപ്പോയെന്നാണ് വിവരം. 2450 മീറ്റർ നീളമുള്ളതാണ് മംഗലാപുരം വിമാനത്താവളത്തിന്റെ റൺവേ. എയർ ഇന്ത്യ എക്സ്പ്രസ് തന്നെയാണ് ഇവിടെയും അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ 158 മരണം

അപകടത്തിൽ 158 മരണം


2010ൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട് 158 പേരാണ് മരിച്ചത്. മെയ് 22 ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ 737- 800 ബോയിംഗ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈ സംഭവത്തിന് ശേഷം മഴയുള്ള സമയത്ത് മംഗളൂരു വിമാനത്താവളത്തിൽ അനുവദിക്കാറില്ലെന്നാണ് എയർപോർട്ട് മാനേജർ വിവി റാവു നൽകുന്ന വിവരം. ഇത് സംബന്ധിച്ച് ഡിജിസിഎയും എയർപോർട്ട് അതോറിറ്റിക്ക് കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. ഈ അപകടത്തിന് പിന്നാലെയാണ് യാത്രാ വിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും ലാൻഡിംഗും ടേക്ക് ഓഫും സംബന്ധിച്ച് പുതിയമാർഗ്ഗനിർദേശങ്ങൾ ഡിജിസിഎ നൽകുന്നത്.

 അപകട സാധ്യത കൂടുതൽ

അപകട സാധ്യത കൂടുതൽ


മലഞ്ചെരിവിൽ നിർമിച്ചിട്ടുള്ള വിമാനത്താവളം ആയതിനാലും ടേബിൾ ടോപ്പ് വിമാനത്താവളം ആയതുകൊണ്ടും വിമാനം തെന്നിമാറാനും പൈലറ്റിന്റെ കാഴ്ച തടസ്സപ്പെടാനുമുള്ള സാധ്യതയും കൂടുതലാണ്. ഇത് കണക്കിലെടുത്ത് അപകടം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മഴയുള്ളപ്പോൾ വിമാനം ഇറങ്ങാൻ അനുവദിക്കരുതെന്ന കർശന നിർദേശം നൽകിയിട്ടുള്ളത്. അതേ സമയം മംഗളൂരു വിമാനത്താവളത്തിൽ ഇൻസ്ട്രമെന്റ് ലാൻഡിംഗ് സംവിധാനം ഉണ്ടായിട്ടും കനത്ത മഴയ്ക്കിടെ ബെംഗളൂരുവിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന് ലാൻഡിംഗിന് അനുമതി നൽകിയിരുന്നില്ലെന്നും എയർപോർട്ട് മാനേജറെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

താരതമ്യത്തിന് സമയമായില്ല

താരതമ്യത്തിന് സമയമായില്ല


മംഗളൂരുവിൽ 2010ലുണ്ടായ അപകടവും കോഴിക്കോട്ട് ഇന്നലെയുണ്ടായ അപകടവും തമ്മിൽ താരതമ്യം ചെയ്യാറായില്ലെന്നാണ് കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പ്രതികരിച്ചത്. രണ്ട് അപകടങ്ങളും ടേബിൾ ടോപ്പ് റൺവേ മറികടന്ന് വിമാനങ്ങൾ താഴ്ചയിലേക്ക് പതിച്ചാണ് ഉണ്ടായിട്ടുള്ളത്. കോഴിക്കോട്ടെ വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കാതെ അപകടങ്ങൾ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയിൽ പലയിടത്തും ടേബിൾ ടോപ്പ് റൺവേകളുണ്ടെന്നും ഇവ പൈലറ്റുമാർക്ക് വെല്ലുവിളിയുയർത്തുന്നുവെന്ന കാര്യം സത്യമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

18 മരണം

18 മരണം


എയർ ഇന്ത്യയുടെ 1344 ദുബായ്- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഏഴേമുക്കാലിന് കരിപ്പൂർ വിമാനത്താവളത്തിൽ 7.38ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിനിടെ റൺവേയിലേക്ക് തെന്നിമാറിയ വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്. 10 കുട്ടികളുൾപ്പെടെ 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ നാല് കുട്ടികളും പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയിട്ടുള്ളത്.

 15 പേർ ഗുരുതരാവസ്ഥയിൽ

15 പേർ ഗുരുതരാവസ്ഥയിൽ

കുട്ടികളും ഗർഭിണികളും ഉൾപ്പെടെ 15 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പരിക്കേറ്റവരിൽ കോഴിക്കോട്ടെയും മലപ്പുറത്തേയും ആശുപത്രികളിലായി ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഇന്ത്യയ്ക്ക് പുറത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൌത്യത്തിന് കീഴിൽ സർവീസ് നടത്തിയിട്ടുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ ഒന്നാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. 35 അടി താഴ്ചയിലേക്ക് വീണ വിമാനം രണ്ടായി പിളരുകയാണ്.

English summary
No flight operations in Mangaluru airport during rain after 2010 accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X