കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോ ഫ്ലൈ ലിസ്റ്റ് ജൂലൈ ആദ്യവാരം; ചട്ടം പുറത്തിറക്കി

ത്രീ ടയര്‍ സംവിധാനത്തിലാണ് സര്‍ക്കാര്‍ അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് വിലക്കേർപ്പെടുത്തുന്നത്.

Google Oneindia Malayalam News

ദില്ലി: വിമാനത്തിൽ അച്ചടക്കമില്ലാത്തവർക്ക് വിലക്കേർപ്പെടുത്തുന്നതിനുള്ള നോ ഫ്ലൈ ലിസ്റ്റ് ജൂലൈയില്‍ പ്രാബല്യത്തില്‍ വരും. രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള വിഐപി യാത്രക്കാര്‍ എയര്‍ലൈന്‍സ് ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങളെ തുടര്‍ന്നാണ് അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി നോ ഫ്ലൈ ലിസ്റ്റ് കൊണ്ടുവരാന്‍ വ്യോമ മന്ത്രാലയം തീരുമാനിച്ചത്. നോ ഫ്ലൈ ലിസ്റ്റ് പ്രാബലത്തില്‍ വരുത്തുന്നതിനുള്ള നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതായി വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

ജൂലൈ ആദ്യവാരം നോ ഫ്ലൈ ലിസ്റ്റ് പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച തെലുഗുദേശം പാര്‍ട്ടി എംപി വിശാഖപട്ടണം വിമാനത്താവളത്തില്‍ വച്ച് എയര്‍പോര്‍ട്ട് ജീവനക്കാരനെ പിടിച്ചു തള്ളിയ സംഭവമാണ് ഒടുവിലത്തേത്. വൈകിയെത്തിയതിനെ തുടർന്ന് വിമാനത്തിൽ കയറാന്‍ അനുവദിക്കാതിരുന്ന ജീവനക്കാരനെ പിടിച്ചു തള്ളിയ ടിഡിപി എംപി ദിവാകർ റെഡ്ഡിയ്ക്ക് വിലക്കുമായി വിമാനകമ്പനികളും രംഗത്തെത്തിയിരുന്നു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ജെറ്റ് എയർവേയ്സ്, വിസ്താര തുടങ്ങിയ വിമാന കമ്പനികളാണ് റെഡ്ഡിയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. വിശാഖപട്ടണം വിനമാനത്താവളത്തില്‍ അക്രമാസക്തനായി പെരുമാറിയ റെഡ്ഡി വിമാനത്തിനുള്ള ബോര്‍ഡിംഗ് കഴിഞ്ഞതായി അറിയിച്ച ജീവനക്കാരനെ പിടിച്ചു തള്ളുകളും പ്രിന്‍റർ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തു.

ത്രീ ടയര്‍ സംവിധാനത്തിലാണ് സര്‍ക്കാര്‍ അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നോ ഫ്ലൈ ലിസ്റ്റ് പുറത്തിറക്കുന്നത്. ഒരു യാത്രക്കാരന്‍റെ സ്വഭാവം നിര്‍ണയിക്കാന്‍ വിമാനത്തിലെ ക്രൂ അംഗങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടായിരിക്കും. നടപടിയെടുക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ ക്രൂ അംഗത്തിന് സംഭവത്തെക്കുറിച്ച് ഉന്നതാധികാരികളെ അറിയിക്കാനുള്ള അധികാരമുണ്ടായിരിക്കും. അച്ചടക്കമില്ലാത്ത പെരുമാറുന്ന യാത്രക്കാര്‍ക്ക് ഒരു വര്‍ഷം വരെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും കേസിന്‍റെ ഗുരുതരാവസ്ഥയെ അടിസ്ഥാനമാക്കി മൂന്ന് മുതല്‍ ആറ് മാസം വരെ യാത്രാവിലക്കില്‍ വ്യത്യാസവും വന്നേക്കും.

ജി സുധാകരൻ വൻ വിജയം..ചെന്നിത്തലയോ അതി സുന്ദരൻ...!! പരസ്പരം തള്ളി മറിച്ചിട്ട് നേതാക്കൾ....!!ജി സുധാകരൻ വൻ വിജയം..ചെന്നിത്തലയോ അതി സുന്ദരൻ...!! പരസ്പരം തള്ളി മറിച്ചിട്ട് നേതാക്കൾ....!!

 airplane-

എല്ലാ പ്രശ്നങ്ങൾക്കും കാരണം പോലീസ്; സർക്കാർ ജനകീയം, സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നെന്ന് കാനം!
അച്ചടക്കമില്ലാത്ത യാത്രക്കാരെ മൂന്ന് വിഭാഗങ്ങളില്‍പ്പെടുത്തിയാണ് നടപടി സ്വീകരിക്കുന്നത്. അസഭ്യപദപ്രയോഗം, ശാരീരിക ഉപദ്രവം, ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള സ്വഭാവം എന്നീ മൂന്ന് നീക്കങ്ങള്‍ കണക്കിലെടുത്താണ് യാത്രക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതും നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതും.

ഓരോ വിമാന കമ്പനിയ്ക്കും ഉള്ളിലുള്ള പ്രത്യേക പാനലാണ് യാത്രക്കാരുടെ അച്ചടക്കമില്ലാത്ത സ്വഭാവത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. യാത്രക്കാരനോ യാത്രക്കാരിയ്ക്കോ തനിയ്ക്കെതിരെ പുറപ്പെടുവിയ്ക്കുന്ന വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ടായിരിക്കും.

English summary
The government is set to roll out a national 'no-fly' list early next month as incidents of unruly passengers, particularly politicians, misbehaving with airline crew continue to take considerable news space.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X