കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടും ചൂടില്‍ ഭക്ഷണമില്ല,വെള്ളമില്ല,വൈദ്യുതിയില്ല,പോലീസിന്റെ ക്രൂരത; ഹൈദരാബാദ് സര്‍വകലാശാല കത്തുന്നു

  • By Siniya
Google Oneindia Malayalam News

ഹൈദരാബാദ്; ഹൈദരാബാദ് വിസി അപ്പറാവുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ പൊലീസിന്റെ കൊടും ക്രൂരത. വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിച്ചുക്കൊണ്ടാണ് ഹൈദരാബാദ് സര്‍വകലാശാല അധികൃതര്‍ ക്രൂരത കാണിക്കുന്നത്. കൊടും ചൂടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളവും ഭക്ഷണവും വൈദ്യുതിയും നിഷേധിച്ച ക്യാംപസില്‍ തടഞ്ഞു വച്ചിരിക്കുകയാണ്.

പ്രതിഷേധത്തെ തുടര്‍ന്ന് ക്യാംപസിലെ 14 കാന്റീനുകളാണ് പൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനിടെ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ച് അറസ്റ്റു ചെയ്തു നീക്കി. പൊതു സ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത 36 വിദ്യാര്‍ത്ഥികളെയും മൂന്ന് അധ്യാപകരെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ആവശ്യങ്ങള്‍

ആവശ്യങ്ങള്‍

പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിച്ചിരിക്കുകയാണ്.

വെള്ളമില്ല, ഭക്ഷണമില്ല

വെള്ളമില്ല, ഭക്ഷണമില്ല

കൊടും ചൂടില്‍ വെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെയാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ തടഞ്ഞു വച്ചിരിക്കുന്നത്.

കസ്‌ററഡിയില്‍

കസ്‌ററഡിയില്‍

പ്രതിഷേധത്തിനിടെ ഭക്ഷണം കൂട്ടമായി പാചകം ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലമാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അറസ്റ്റ്.

പണമില്ല

പണമില്ല

ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ അധികൃതര്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ വിദ്യാര്‍ത്ഥികള്‍ കുഴപ്പത്തിലായിരിക്കുകയാണ്. സ്‌കോളര്‍ഷിപ്പും ഫെല്ലോഷിപ്പുനുമായി നല്‍കിയ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

കാന്റീനുകള്‍ അടച്ചു

കാന്റീനുകള്‍ അടച്ചു

അപ്പറാവുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ മുഴു പട്ടിണിയിലായിരിക്കുകയാണ്. സര്‍വകലാശായയിലെ 14 കാന്റീന്‍ അടച്ചു. വിദ്യാര്‍ത്ഥികളെ പുറുത്തു വിടാതെ ക്യാംപസില്‍ തടഞ്ഞു വച്ചിരിക്കുകയാണ്.

കൊടും ചൂട്

കൊടും ചൂട്

42 ഡിഗ്രി സെല്‍ഷ്യസ് ചൂട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് വെള്ളം പോലും നൽകാതെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പോലീസ് തടഞ്ഞു വച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ പറയുന്നത്

വിദ്യാര്‍ത്ഥികള്‍ പറയുന്നത്

തടവുകാരെ പോലെയാണ് തങ്ങളെ തടഞ്ഞു വച്ചിരിക്കുന്നതെന്നും പോലീസുകാരുടെ പെരുമാറ്റം നാസി ക്യാംപിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കാണാതായത്

കാണാതായത്

പ്രതിഷേധ പ്രകടനത്തില്‍ പോലീസ് അതി ക്രൂരമായാണ് ലാത്തി വീശിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉള്‍പ്പെടെ 36 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്

പോലീസ് ലാത്തി ചാര്‍ജ്

പോലീസ് ലാത്തി ചാര്‍ജ്

പ്രതിഷേധക്കാര്‍ക്കാരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരിക്കുകയാണ്. മുന്നൂറിലധികം പോലീസും സി ആര്‍പി എഫ് ഉദ്യോഗസ്ഥരുമാമ് ക്യാംപസില്‍ വിന്യസിച്ചിട്ടുള്ളത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സര്‍വകലാശാല വിസി അപ്പറാവുവിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം നടത്തി വരികയായിരുന്നു. എന്നാല്‍ സമരത്തെ തുടര്‍ന്ന് അപ്പറാവു ജനുവരി 24 ന് അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു.

വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചോ

വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചോ

സമരങ്ങള്‍ക്കൊടുവില്‍ അപ്പറാവു വീണ്ടും ചുമതലയേറ്റതാണ് വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്.

രാധികയുടെ ധര്‍ണ

രാധികയുടെ ധര്‍ണ

പോലീസ് അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വിട്ടയക്കണമെന്നും തന്റെ മകന്റെ മരണത്തിന് ഉത്തരവാദിയായ വിസിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് രാധിക വെമുല സര്‍വകലാശാല ഗേറ്റിന് മുന്നില്‍ ധര്‍ണ ആരംഭിച്ചു.

English summary
NO FOOD, FROZEN BANK ACCOUNTS, STUDENTS IN HCU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X