കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഇല്ല; ഔദ്യോഗിക അറിയിപ്പ് വന്നു, 55 വര്‍ഷത്തിന് ശേഷം ആദ്യം

Google Oneindia Malayalam News

ദില്ലി: ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ഒരു വിദേശരാജ്യ തലവനെയും മുഖ്യാതിഥിയായി ക്ഷണിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 55 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യതിഥി ക്ഷണിക്കാതിരിക്കുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് വിദേശകാര്യമന്ത്രാലയം പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

india

കൊവിഡ് 19 വ്യാപനത്തിന്റെ ആഗോള സ്ഥിതി പരിഗണിച്ച് ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്ന് വിദേശകാര്യ വക്താവ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. ഇതിന് മുമ്പ് 196ലെ റിപ്പബ്ലിക്ക് ദിന പരേഡിലാണ് മുഖ്യാതിഥിയെ ക്ഷണിക്കാതിരുന്നത്.

നേരത്തെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയായിരുന്നു അതിഥിയായി പരിഗണിച്ചത്. എന്നാല്‍ ബ്രിട്ടണില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കി. പിന്നാലെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള തലവന്മാരെ അതിഥിയായി പരിഗണിച്ചെങ്കിലും, ഇത്തവണ അതിഥിയില്ലാതെ പരിപാടികള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

20 വര്‍ഷം മോദിയുടെ നിഴലായി കൂടെ നിന്ന വിശ്വസ്തന്‍; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജെപിയില്‍ ചേര്‍ന്നു20 വര്‍ഷം മോദിയുടെ നിഴലായി കൂടെ നിന്ന വിശ്വസ്തന്‍; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജെപിയില്‍ ചേര്‍ന്നു

ബംഗാളിൽ മമതയുടെ അടിവേരിളക്കാൻ ബിജെപി; 50 തൃണമൂൽ എംഎൽഎമാർ പാർട്ടിവിടും, സൂചന നൽകി ദിലീപ് ഘോഷ്ബംഗാളിൽ മമതയുടെ അടിവേരിളക്കാൻ ബിജെപി; 50 തൃണമൂൽ എംഎൽഎമാർ പാർട്ടിവിടും, സൂചന നൽകി ദിലീപ് ഘോഷ്

Recommended Video

cmsvideo
എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം,തെറ്റിദ്ധാരണകള്‍ പരത്തരുത് | Oneindia Malayalam

 ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രാദേശിക പാര്‍ട്ടികള്‍ യോജിച്ചാല്‍ ബിജെപിയുടെ നീക്കം തടയാം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രാദേശിക പാര്‍ട്ടികള്‍ യോജിച്ചാല്‍ ബിജെപിയുടെ നീക്കം തടയാം

English summary
No foreign head chief guest at this year's Republic Day Parade; first time in 55 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X