കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ 30 വരെ നീട്ടി; പുതിയ ഇളവുകള്‍ പ്രഖ്യാപിക്കാതെ കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കൊറോണ കാരണം അടച്ചിട്ട വിപണി സജീവമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഇളവുകളുടെ കാലാവധി അടുത്ത മാസം അവസാനം വരെ നീട്ടി. അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങളുടെ സമയ പരിധിയാണ് നവംബര്‍ 30 വരെ നീട്ടിയത്. ഇതുപ്രകാരം കായിക ആവശ്യങ്ങള്‍ക്കുള്ള നീന്തല്‍ കുളങ്ങള്‍, സിനിമാ തിയ്യേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കും. നിയന്ത്രണത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

A

പുതിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഏകദേശം എല്ലാ പ്രധാന മേഖലകളിലും പ്രവര്‍ത്തനം അനുവദിച്ചിരുന്നു. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണില്‍ കടുത്ത നിയന്ത്രണം തുടരും. മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താത്ത പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മെട്രോ റെയില്‍ സര്‍വീസ് നടത്താം. ഷോപ്പിങ് മാളുകള്‍, ഹോട്ടല്‍, റസ്റ്ററന്റ്, മത കേന്ദ്രങ്ങള്‍, യോഗ പരിശീലന കേന്ദ്രം, മറ്റു പരിശീലന കേന്ദ്രങ്ങള്‍ എന്നിവ അനുവദിക്കും. അതേസമയം, സ്‌കൂള്‍, കോച്ചിങ് സെന്ററുകള്‍, 100 പേരില്‍ കൂടുതല്‍ ഒത്തുചേരുന്ന ചടങ്ങുകള്‍ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്

മാസ്‌ക് ധരിക്കണം, ശുചിത്വം പാലിക്കണം, ആറടി അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും രോഗ വ്യാപനം തടയാന്‍ ഇത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ തീരുമാനിക്കേണ്ടത് ജില്ലാ ഭരണകൂടങ്ങളാണ്. ഇവിടെ കര്‍ശന നിയന്ത്രണം തുടരും. അവശ്യ സര്‍വീസ് മാത്രമേ അനുവദിക്കൂ.

നടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നുനടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നു

രാജ്യത്ത് കൊറോണ രോഗ വ്യാപനം കുറഞ്ഞു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല, രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്നും മന്ത്രാലയം പറയുന്നു. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുന്നത് രോഗ വ്യാപനം വീണ്ടും വരാന്‍ ഇടയാക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാത്തത്.

കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് സിപിഎം കേരള ഘടകം; രണ്ട് ശത്രുക്കളുണ്ട്, നേരിടാന്‍ ശക്തി വേണംകോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് സിപിഎം കേരള ഘടകം; രണ്ട് ശത്രുക്കളുണ്ട്, നേരിടാന്‍ ശക്തി വേണം

ബീഹാറില്‍ തിരഞ്ഞെടുപ്പ്‌ റാലിക്കിടെ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെതിരെ വീണ്ടും ചെരുപ്പേറ്‌ബീഹാറില്‍ തിരഞ്ഞെടുപ്പ്‌ റാലിക്കിടെ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെതിരെ വീണ്ടും ചെരുപ്പേറ്‌

Recommended Video

cmsvideo
clearance certificate is mandatory for people who coming to Kerala | Oneindia Malayalam

English summary
No fresh changes; Unlock5 Guidelines Remain In Force Till November 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X